വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ മോഷണം. ഷാപ്പുടമയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്

മലപ്പുറം: വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ മോഷണം. ഷാപ്പുടമയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45ഓടെയാണ് സംഭവം. രണ്ടു പേര്‍ ഷാപ്പിലെത്തി കള്ള് കുടിച്ച ശേഷം പണം നല്‍കാനെന്ന ഭാവത്തില്‍ എഴുന്നേറ്റു. ഇതില്‍ ഒരാള്‍ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയില്‍ പുട്ടിയിട്ടു. മറ്റേയാള്‍ ഷാപ്പുടമയായ ദാമോദരന്റെ കഴുത്തിലെ ഏ കദേശം എട്ടു പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തു. മാല പിടിച്ചുപറിക്കുന്നത് തടയാന്‍ ദാമോദരൻ ശ്രമിച്ചെങ്കിലും പ്രതികൾ ഇയാളെ തളളിയിട്ടു. തുടര്‍ന്ന് മേശപ്പുറത്തുണ്ടായിരുന്ന ഏകദേശം 10,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും കവര്‍ന്ന് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ഏകദേശം 8.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ തിരിച്ചറിഞ്ഞതായും മറ്റൊരാള്‍ അജ്ഞാതനാണെന്നും അന്വേഷണമാരംഭിച്ചതായും കൊളത്തൂര്‍ പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

YouTube video player