Published : Jun 01, 2025, 05:42 AM ISTUpdated : Jun 01, 2025, 11:21 PM IST

Malayalam news live : പാലക്കാട് സ്വദേശി മക്കയിൽ മരിച്ചു

Summary

നിലമ്പൂരിൽ പി.വി അൻവറിനെ അനുനയിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി കൂടിക്കാഴ്ച് നടത്തി. ഇന്നലെ രാത്രിയാണ് രാഹുൽ ഒതായിയിലെ വീട്ടിൽ എത്തിയത് 

Malayalam news live : പാലക്കാട് സ്വദേശി മക്കയിൽ മരിച്ചു

11:21 PM (IST) Jun 01

പാലക്കാട് സ്വദേശി മക്കയിൽ മരിച്ചു

ശാരീരിക അസ്വസ്ഥകൾ കണ്ടതോടെ മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കൂടുതൽ വായിക്കൂ

10:40 PM (IST) Jun 01

കാഴ്ച തകരാറ്, പരിശോധനയിൽ കണ്ടെത്തിയത് നട്ടെല്ലിലെ ട്യൂമർ, 20 മണിക്കൂർ ശസ്ത്രക്രിയ, കണ്ണിലൂടെ ട്യൂമർ നീക്കി

തലയോട്ടിയിൽ നിന്നുള്ള ക്രേനിയൽ ഞരമ്പുകളെ ബാധിക്കാതെ ട്യൂമർ നീക്കം ചെയ്യാനായിരുന്നു ഇത്. ഇതിനായുള്ള ഒരുക്കത്തിനായി എംആർഐ ചെയ്യുമ്പോഴാണ് രണ്ട് ട്യൂമറുകളാണ് 18കാരിക്കുള്ളതെന്ന് തിരിച്ചറിയുന്നത്. രണ്ടാമത്തെ ട്യൂമർ 18കാരിയുടെ നട്ടെല്ലിന്റെ മുകൾ ഭാഗത്തായിരുന്നു. നട്ടെല്ലിനെ ചുറ്റിയായിരുന്നു ഇത് കഴുത്തിന്റെ ഭാഗത്ത് വളർന്നിരുന്നത്. 

കൂടുതൽ വായിക്കൂ

10:39 PM (IST) Jun 01

വിൺവിളി നായകാ..; അച്ഛന്റെ സിനിമയ്ക്ക് മകളുടെ പാട്ട്, ത​ഗ് ലൈഫിലെ ശ്രുതി ഹസൻ പാടി ​ഗാനമെത്തി

37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്.

കൂടുതൽ വായിക്കൂ

10:34 PM (IST) Jun 01

അതിതീവ്ര മഴക്ക് ബൈ പറഞ്ഞ് സ്കൂളിൽ പോകാം, കുട്ടികളെ നനയ്ക്കാൻ പെരുമഴയെത്തില്ല! കാലാവസ്ഥ പ്രവചനം അറിയാം

കേരളത്തിൽ വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ മഴയുണ്ടാകുമോ എന്ന ആശങ്ക സജീവമാണ്. എന്നാൽ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, ജൂൺ ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയില്ല

കൂടുതൽ വായിക്കൂ

10:33 PM (IST) Jun 01

ബാങ്കോക്കിൽ അവധിയാഘോഷിച്ച് യുവാവും യുവതിയും തിരുവനന്തപുരത്ത് വിമാനമിറങ്ങി, 10 കോടിയുടെ കഞ്ചാവുമായി പിടിയിൽ

ബെംഗളൂരുവിലെ വിദ്യാർത്ഥികളായ മലപ്പുറം സ്വദേശികളായ 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്.

കൂടുതൽ വായിക്കൂ

10:09 PM (IST) Jun 01

കോരിച്ചൊരിയുന്ന മഴയിലും പതറിയില്ല; ഒന്നാം ദിനം 1.65 കോടി, പിന്നീടോ ? നരിവേട്ട ഇതുവരെ നേടിയത്

'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാ​ഗ് ലൈനോടെ എത്തിയ നരിവേട്ട. 

കൂടുതൽ വായിക്കൂ

10:08 PM (IST) Jun 01

കർഷകർക്ക് കണ്ണീർ, 480 ഏക്കർ വിസ്തൃതിയിലുള്ള വെട്ടിക്കരി പാടത്ത് രണ്ടാം കൃഷിക്കുള്ള ഒരുക്കത്തിനിടെ മട വീണു

10 മീറ്ററോളം നീളത്തിലാണ് പാടത്തിന്‍റെ പുറം ബണ്ട് തകർന്നത്. പാടത്തിന്റെ കിഴക്കേ മോട്ടോർ തറക്ക് സമീപത്തെ പുറം ബണ്ടിനോടു ചേർന്നുള്ള തോടിന്റെ പടിഞ്ഞാറെ ബണ്ടാണ് തകർന്നത്

കൂടുതൽ വായിക്കൂ

09:33 PM (IST) Jun 01

'വാർത്തകൾ അടിസ്ഥാന രഹിതം'; നേതാക്കളെ പ്രത്യേകം ലക്ഷ്യമിട്ടുള്ള പ്രതികരണമുണ്ടായിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി

നിലവിൽ രാഷ്ട്രീയ വിഷയങ്ങളിലുള്ള പോസിറ്റീവായ അഭിപ്രായങ്ങളും ചർച്ചകളുമാണ് യോഗത്തിലുണ്ടായതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂടുതൽ വായിക്കൂ

09:19 PM (IST) Jun 01

വിമാനത്താവളത്തിലേക്ക് മിനുറ്റുകൾ മാത്രം, 71കാരിയായ പൈലറ്റ്, വിമാനം വീടിന്റെ ടെറസിലേക്ക് ഇടിച്ച് കയറി, 2 മരണം

വീടിന്റെ ടെറസിലേക്ക് വിമാനം ഇടിച്ച് കയറിയതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു. വീടിനും അപകടത്തിൽ സാരമായ തകരാറുണ്ടായിട്ടുണ്ട്. 71കാരിയായ വനിതാ പൈലറ്റ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

കൂടുതൽ വായിക്കൂ

09:12 PM (IST) Jun 01

തിരുവനന്തപുരത്തും കൊല്ലത്തും പരിശോധന; ദേശീയ പാത അവലോകനത്തിനും വിലയിരുത്തലിനുമായി എൻഎച്ച്എഐ ചെയർമാൻ കേരളത്തിൽ

എൻഎച്ച്എഐ ചെയർമാൻ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പദ്ധതി പ്രദേശങ്ങൾ വിശദമായി പരിശോധിച്ചു. ഗുണനിലവാരമുള്ള റോഡ് നിർമ്മാണത്തിനും പൊതുജന സൗകര്യത്തിനും മുൻഗണന നൽകുമെന്ന് അറിയിച്ചു

കൂടുതൽ വായിക്കൂ

08:53 PM (IST) Jun 01

വീണ്ടും യുദ്ധം കനക്കുന്നു? 40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ; ആക്രമണ ശ്രമം ചെറുത്തെന്ന് റഷ്യ

40 റഷ്യൻ ബോംബർ വിമാനങ്ങൾ തകർത്തെന്നാണ് യുക്രൈൻ അവകാശപ്പെടുന്നത്. റഷ്യയാകട്ടെ ആക്രമണ ശ്രമം ചെറുത്തുവെന്നാണ് പറയുന്നത്. ഈ സംഭവവികാസങ്ങൾ യുദ്ധസാഹചര്യം വീണ്ടും വഷളാകുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നു

കൂടുതൽ വായിക്കൂ

08:42 PM (IST) Jun 01

നാളെ അവധി; ദുരിതാശ്വാസ ക്യാമ്പുകളുള്ള 31 സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍

തിരുവല്ല താലൂക്കിലെ 13 സ്കൂളുകൾക്കും സുരക്ഷ മുൻനിർത്തി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കൂ

08:30 PM (IST) Jun 01

ഒന്നാമന് 8 കോടി, പിന്തള്ളപ്പെട്ട് വിജയ് ! റി റിലീസിൽ കിം​ഗ് തെലുങ്ക് പടങ്ങൾ, 'തല' റെക്കോർ‍ഡ് ഇടുമോ ?

മലയാളത്തിൽ ദേവദൂതൻ ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റി റിലീസ് ചിത്രം.

കൂടുതൽ വായിക്കൂ

08:14 PM (IST) Jun 01

ജോലിക്ക് പോവാനൊരുങ്ങിയ ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറായില്ല, 38കാരിക്ക് തീയിട്ട് 46കാരൻ

രേഖയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉപയോഗിച്ച് തീ കൊളുത്താനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ തീപ്പെട്ടി കത്തിയില്ല. ഇതോടെ ഗ്യാസ് അടുപ്പ് കത്തിച്ച് ഇതിൽ നിന്ന് പേപ്പർ ഉപയോഗിച്ചാണ് ഇയാൾ രേഖയ്ക്ക് തീ കൊളുത്തിയത്.

കൂടുതൽ വായിക്കൂ

08:13 PM (IST) Jun 01

ദേശീയപാത നിർമാണത്തിനായി തോടുകൾ മണ്ണിട്ട് നികത്തി, കനത്ത മഴയിൽ തൃശൂർ നടുവിൽക്കരയിലെ വീടുകൾ തോടായി

നേരത്തെ പാടമായിരുന്ന പ്രദേശത്തെ വെള്ളം ഒഴുകി പോയിരുന്ന തോടുകൾ ഏറേയും അടച്ച് ദേശീയപാത നിർമാണത്തിനായി പന്ത്രണ്ട് അടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്

കൂടുതൽ വായിക്കൂ

07:59 PM (IST) Jun 01

വിജയ് സേതുപതി പുരി ജഗന്നാഥ് പുതിയ ചിത്രത്തിൽ നിവേത തോമസ്?

തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ പുരി ജഗന്നാഥ് തിരിച്ചുവരവിന് ഒരുങ്ങുന്നു. രാധിക ആപ്‌തെ ചിത്രത്തിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു. എന്നാൽ നിവേത തോമസ് ചിത്രത്തിൽ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

കൂടുതൽ വായിക്കൂ

07:59 PM (IST) Jun 01

കോഴിക്കോട് 'ബി ഫിറ്റ് ബി പ്രോ' ജിം ഉടമയെ ബലപ്രയോഗത്തിലൂടെ പിടികൂടി പൊലീസ്, കാരണം വനിതാ ട്രെയിനറുടെ പരാതി

കൃത്യമായി ശമ്പളം നല്‍കാതിരുന്നു ഇയാള്‍ സ്വന്തം ക്യാബിനിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് യുവതി നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്

കൂടുതൽ വായിക്കൂ

07:43 PM (IST) Jun 01

'കിടക്കയില്ല', ജാതി നോക്കി രോഗിയെ കൊല്ലാൻ നിർദ്ദേശം നൽകി ഡോക്ടർ, ഓഡിയോ ക്ലിപ് പുറത്ത്, അന്വേഷണം

രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ജാതി അടിസ്ഥാനമാക്കി കൊവിഡ് രോഗികളെ കൊലപ്പെടുത്താമെന്നായിരുന്നു ശശികാന്ത് ദേശ്പാണ്ഡെ വിശദമാക്കിയത്. കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സമയത്തായിരുന്നു സംഭവം

കൂടുതൽ വായിക്കൂ

07:38 PM (IST) Jun 01

2018 പ്രളയകാലത്ത് പോലും കേരളത്തിന് അനുമതി നൽകിയില്ല, ഇപ്പോൾ മഹാരാഷ്ട്രക്ക് വിദേശ സഹായത്തിന് അനുമതി, വിവാദം

2018ലെ പ്രളയത്തിൽ കേരളത്തിന് വിദേശ സഹായം സ്വീകരിക്കാൻ അനുമതി നൽകാതിരുന്ന കേന്ദ്രസർക്കാർ ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് അനുമതി നൽകി. നടപടിക്കെതിരെ കേരളം അതിരൂക്ഷ വിമർശനവുമായി രംഗത്ത്

കൂടുതൽ വായിക്കൂ

07:25 PM (IST) Jun 01

പരിശീലനത്തിൻ്റെ ഭാ​ഗമായി തേവര പാലത്തിൽ നിന്ന് ചാടി; കൊച്ചി കായലിൽ നേവി ഉദ്യോഗസ്ഥനെ കാണാതായി,തെരച്ചിൽ തുടരുന്നു

അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോ​ഗസ്ഥനായി നിലവിൽ തെരച്ചിൽ തുടരുകയാണ്. 

കൂടുതൽ വായിക്കൂ

07:02 PM (IST) Jun 01

കിട്ടിയത് കോടികൾ, പക്ഷേ 1-ാം സ്ഥാനം നേടാൻ ഖുറേഷിക്കും ഷൺമുഖനും കഴിഞ്ഞില്ല! തമിഴകത്ത് മുന്നിൽ ആ മലയാള പടം

പത്ത് സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നിരിക്കുന്നത്. 

കൂടുതൽ വായിക്കൂ

06:58 PM (IST) Jun 01

'ലീഗിന്‍റെ വിശ്വാസ്യത കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു, സതീശന് ഏകാധിപത്യ പ്രവണത'; ലീഗ് യോഗത്തിൽ കടുത്ത വിമർശനം

മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നതെന്നും ഇങ്ങനെ പോയാൽ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കള്‍ തുറന്നടിച്ചു.

കൂടുതൽ വായിക്കൂ

06:46 PM (IST) Jun 01

കോഴിക്കടയിൽ തിരക്കോട് തിരക്ക്; എന്താണിത്ര തിരക്കെന്ന സംശയത്തിൽ പരാതിയുമായി നാട്ടുകാർ; പൊലീസെത്തി, ഒരാൾ പിടിയിൽ

നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പന്തക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കൂടുതൽ വായിക്കൂ

06:35 PM (IST) Jun 01

രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സ്വന്തം നിലയിലെന്ന് ഷാഫി പറമ്പിൽ

പിണറായിസത്തിനെതിരെ ജയിക്കാൻ കഴിയുന്നത് യുഡിഎഫിനാണെന്നും സര്‍ക്കാരിന്‍റെ പരാജയം തുറന്നുകാട്ടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കൂടുതൽ വായിക്കൂ

06:31 PM (IST) Jun 01

കനത്ത മഴ, മഴക്കെടുതി;കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി

കുട്ടനാട് താലൂക്കിലേയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നാണ് അറിയിപ്പ്.
 

കൂടുതൽ വായിക്കൂ

06:28 PM (IST) Jun 01

'5 മുതൽ 9ാം ക്ലാസ് വരെയുള്ള മൂല്യനിർണയം കർശനമാക്കും'; പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ആലപ്പുഴ കലവൂർ ഗവ. എച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ വായിക്കൂ

06:18 PM (IST) Jun 01

'ബിജെപിയിലേക്ക് വരാൻ ക്രിസ്ത്യാനികള്‍ക്ക് യാതൊരു മടിയുമില്ല'; ബിജെപി അംഗത്വം സ്വീകരിച്ച് അഡ്വ. മോഹൻ ജോർജ്

ആളുകളുള്ള പാർട്ടിയിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്നും മോഹൻ ജോര്‍ജ് പറഞ്ഞു.

കൂടുതൽ വായിക്കൂ

06:15 PM (IST) Jun 01

മുഖ്യമന്ത്രിയ്ക്ക് അൻവറിൻ്റെ മറുപടി; 'വിവിധ സമുദായങ്ങളെ യൂസ് ആൻറ്ത്രോ രീതിയിൽ ഉപയോഗിക്കുന്നതാണ് യഥാർത്ഥ വഞ്ചന'

മുഖ്യമന്ത്രിയുടെ മടിയിൽ കനവും മനസിൽ കള്ളവുമാണ്. നിലമ്പൂരിൽ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്നും അൻവർ പറഞ്ഞു. 

കൂടുതൽ വായിക്കൂ

06:15 PM (IST) Jun 01

ബന്ധുവീട്ടിലേക്കുള്ള യാത്ര ദുരന്തമായി, ബാപ്പയും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; ബാപ്പ മരിച്ചു

കരുവാരകുണ്ടിലെ ബന്ധുവീട്ടിലേക്ക് പോകവെയുണ്ടായ സ്കൂട്ടർ അപകടത്തിൽ ബഷീറിന് ജീവൻ നഷ്ടമായി. മകൾ റിയ ആശുപത്രിയിലാണ്

കൂടുതൽ വായിക്കൂ

06:04 PM (IST) Jun 01

23 വർഷങ്ങൾക്ക് മുൻപ് ബ്ലോക് ബസ്റ്റർ; ഇന്നും ജനപ്രീതി ഏറെ, ആ ദിലീപ് പടം വീണ്ടും തിയറ്ററുകളിലേക്ക്

ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്. 

കൂടുതൽ വായിക്കൂ

05:53 PM (IST) Jun 01

പിടിച്ചത് എംഡിഎംഎ എന്നാരോപിച്ച് യുവാക്കളെ ജയിലിലാക്കി, ഒടുവിൽ കൽക്കണ്ടമെന്ന് തെളിഞ്ഞു; ഫോണിൽ ഭീഷണിയെന്ന് പരാതി

58 ഗ്രാം എംഡിഎംഎ എന്ന് പറഞ്ഞ് പിടിച്ചത് കൽക്കണ്ടമായിരുന്നെന്ന്  ഏഷ്യാനെറ്റ് ന്യൂസിലൂടെ വിശദീകരിച്ച ബിജുവിനാണ് ഫോൺ കോൾ വഴി ഭീഷണി.

കൂടുതൽ വായിക്കൂ

05:49 PM (IST) Jun 01

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് അറിയിച്ച് സംസ്ഥാന സെക്രട്ടറി

ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി, പ്രസിഡന്റ് രാജു അപ്സ്പര എന്നിവർ തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കൂടുതൽ വായിക്കൂ

05:32 PM (IST) Jun 01

ഇന്ത്യന്‍ 2 മോശം സിനിമ: പേര് പറയാതെ സമ്മതിച്ച് കമല്‍ഹാസന്‍

തഗ് ലൈഫ് എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ, മുൻകാലങ്ങളിൽ മോശം സിനിമകൾ ചെയ്തതിന് പ്രായശ്ചിത്തമായി പുതിയ ചിത്രം കാണണമെന്ന് കമൽഹാസൻ ആവശ്യപ്പെട്ടു. തെലുങ്കിൽ തുടർച്ചയായി 15-16 സിനിമകൾ ചെയ്തതിൽ 13 എണ്ണം ഹിറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വായിക്കൂ

05:31 PM (IST) Jun 01

ഫുഡ് പാക്കിൽ പൂപ്പൽ, കെട്ടിക്കിടന്ന വെള്ളം, ദുർഗന്ധം, ഡേറ്റ് കഴിഞ്ഞ ഉൽപ്പന്നം; സെപ്റ്റോയുടെ ലൈസൻസ് റദ്ദാക്കി

കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ, വൃത്തിഹീനമായ സാഹചര്യങ്ങൾ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) സെപ്റ്റോയുടെ ഭക്ഷ്യ ബിസിനസ് ലൈസൻസ് സസ്പെൻഡ് ചെയ്തു.  

കൂടുതൽ വായിക്കൂ

05:22 PM (IST) Jun 01

'നിങ്ങളുടെ സ്ഥാനം ദൈവത്തിന് മുകളിൽ, ഏത് ഉത്തരവും പാലിക്കും', അമ്മയോടും അച്ഛനോടും വിശദീകരണവുമായി തേജ് പ്രതാപ്

തന്റെ അക്കൌണ്ട് ആരോ ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്തതാണ് വീഡിയോയെന്നാണ് തേജ് പ്രതാപ് യാദവ് വിവാദ വീഡിയോയേക്കുറിച്ച് വിശദമാക്കിയത്. മാതാപിതാക്കൾ നൽകുന്ന  ഏത് ഉത്തരവും പാലിക്കുമെന്നാണ് നിലവിൽ തേജ് വിശദമാക്കിയിട്ടുള്ളത്

കൂടുതൽ വായിക്കൂ

05:00 PM (IST) Jun 01

നാളെ അവധി, പുതിയ അധ്യയന വർഷത്തിലെ ആദ്യ അവധി പ്രഖ്യാപിച്ചു; സ്കൂൾ തുറക്കുന്ന ദിവസം കുട്ടനാട്ടിൽ ക്ലാസില്ല

കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകം.

കൂടുതൽ വായിക്കൂ

04:56 PM (IST) Jun 01

സ്ക്വിഡ് ഗെയിം സീസൺ 3 ട്രെയിലർ പുറത്ത്: ഞെട്ടിക്കുന്ന വഴിത്തിരിവുകൾ

സ്ക്വിഡ് ഗെയിം സീസൺ 3 ട്രെയിലർ പുറത്തിറങ്ങി. സിയോങ് ഗി-ഹുൻ, ഫ്രണ്ട് മാൻ എന്നിവർ തമ്മിലുള്ള പോരാട്ടം അവതരിപ്പിക്കുന്നതാണ് ട്രെയിലർ. 2025 ജൂൺ 27ന് മൂന്നാം സീസൺ റിലീസ് ചെയ്യും.

കൂടുതൽ വായിക്കൂ

04:54 PM (IST) Jun 01

സൂക്ഷിച്ചിരുന്നത് ബെഡ്റൂമിലെ കട്ടിലിനടിയിൽ രണ്ട്മൂന്ന് ചാക്കുകെട്ടുകൾ; മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവ് പിടികൂടി

കാസർകോട് മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച 33 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.

കൂടുതൽ വായിക്കൂ

04:49 PM (IST) Jun 01

പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞുപോലെ... തഗ് ലൈഫിലെ തൃഷ

തെലുങ്കിലാണ് ഏറെയും അവാർഡുകൾ നേടിയതെങ്കിലും 'തെന്നിന്ത്യൻ സിനിമയുടെ ക്യൂൻ' എന്ന വാഴ്ത്തലിന് ചെരുംവിധമാണ് ദക്ഷിണ ദേശത്തെ മുഴുവൻ സ്നേഹവും ആരാധനയും തൃഷ കൊണ്ടുനടക്കുന്നത്

കൂടുതൽ വായിക്കൂ

04:38 PM (IST) Jun 01

വാർ 2: ജൂനിയർ എൻ‌ടി‌ആറിന് ഹൃത്വിക് റോഷനെക്കാള്‍ പ്രതിഫലം, ഞെട്ടി ബോളിവുഡ് !

2025-ൽ റിലീസ് ചെയ്യാനിരിക്കുന്ന വൈആർഎഫ് സ്പൈ യൂണിവേഴ്സ് ചിത്രമായ വാർ 2-ൽ ജൂനിയർ എൻ‌ടി‌ആർ, ഹൃത്വിക് റോഷൻ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്നു.

കൂടുതൽ വായിക്കൂ

More Trending News