കാസർകോട് മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച 33 കിലോ ഗ്രാം കഞ്ചാവ് പിടികൂടി.
കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി സൂക്ഷിച്ച 33 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. ഉപ്പള സോങ്കാൽ സ്വദേശി എ അശോക (45 ) യെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബെഡ്‌റൂമിൽ കട്ടിലിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലയിലെ കഞ്ചാവ് വിതരണക്കാരിൽ പ്രധാന കണ്ണിയാണ് പിടിയിലായ പ്രതിയെന്ന് പൊലീസ് പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് കഞ്ചാവ് പിടികൂടിയത്.



