ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി, പ്രസിഡന്റ് രാജു അപ്സ്പര എന്നിവർ തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മത്സരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി അറിയിച്ചു. ഭരണ, പ്രതിപക്ഷ പാർട്ടികളുടെ അഭ്യർഥന മാനിച്ചാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റം. മലപ്പുറം ജില്ലാ അധ്യക്ഷൻ കുഞ്ഞാവു ഹാജിയെ മത്സരിപ്പിക്കാനായിരുന്നു നീക്കം. വ്യാപാര സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് സർക്കാരും ഉറപ്പു നൽകി. ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി, പ്രസിഡന്റ് രാജു അപ്സ്പര എന്നിവർ തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആറായിരത്തിലധികം കുടുംബങ്ങളുടെ വോട്ട് വ്യാപാര വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് നിലമ്പൂരിൽ ഉണ്ട്. മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ സർക്കാരിനും പ്രതിപക്ഷ പാർട്ടികൾക്കും സമിതിയുടെ സ്വാധീനം മനസ്സിലായി. അങ്ങനെയാണ് പിന്മാറണമെന്ന് അഭ്യർത്ഥിച്ചതെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ടോസ് നേടുന്ന ക്യാപ്റ്റന്‍ ആ തീരുമാനം എടുക്കും; പഞ്ചാബ്-മുംബൈ രണ്ടാം ക്വാളിഫയര്‍ പിച്ച് റിപ്പോര്‍ട്ട്
പിവി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ; 'വലിയ വഞ്ചന കാണിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് കാരണം'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


