നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പന്തക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

കോഴിക്കോട്: മാഹി കോപ്പാലത്ത് കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ. മാക്കുനി സ്വദേശി കണ്ണനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. അഞ്ചു പാക്കറ്റ് ലഹരി വസ്തുക്കളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പന്തക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ, വയനാട്ടില്‍ രണ്ട് ഇടങ്ങളില്‍ നിന്നായി മെത്തഫിറ്റമിനും എംഡിഎംഎയും പിടിച്ചെടുത്തു.തൊണ്ടർനാട് നിന്ന് ഒരു ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പൊൻകുഴിയില്‍ ബസ് യാത്രക്കാരനില്‍ നിന്ന് പതിനഞ്ച് ഗ്രാം മെത്തഫിറ്റമിൻ എക്സൈസും കണ്ടെടുത്തു.