Published : May 04, 2025, 09:05 AM ISTUpdated : May 04, 2025, 09:25 AM IST

Malayalam News Live: രാഷ്ട്രപതി ശബരിമലയിലേക്ക്; ഈ മാസം 19ന് ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും

Summary

പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ച് ഇന്ത്യ. ചിനാബ് നദിയിലെ ഡാമിലെ ഷട്ടർ താഴ്ത്തി. ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ആയുധ ഫാക്ടറികളിൽ ജോലി ചെയ്യുന്നവരുടെ ദീർഘകാല അവധികൾ റദ്ദാക്കി.

Malayalam News Live: രാഷ്ട്രപതി ശബരിമലയിലേക്ക്; ഈ മാസം 19ന് ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും

11:34 PM (IST) May 04

രാഷ്ട്രപതി ശബരിമലയിലേക്ക്; ഈ മാസം 19ന് ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19നാണ് ശബരിമല ദര്‍ശനം നടത്തുക.

കൂടുതൽ വായിക്കൂ

11:21 PM (IST) May 04

മലയാളി യുവ ഡോക്ടര്‍ തമിഴ്നാട്ടിൽ ട്രക്കിങിനിടെ മരിച്ചു

മലയാളി ഡോക്ടർ തമിഴ്നാട്ടിൽ ട്രക്കിങ്ങിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്

കൂടുതൽ വായിക്കൂ

11:04 PM (IST) May 04

ടയറ് പഞ്ചറായി പോയതോടെ പെട്ട്! ആംബുലൻസ് അടിച്ചോണ്ട് പോകുന്നതിനിടെ വന്ന പണി, സിസിടിവി ദൃശ്യങ്ങളും പുറത്ത്

നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൂടുതൽ വായിക്കൂ

10:45 PM (IST) May 04

കൊല്ലത്ത് പ്ലസ്‍ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി. കരുകോൺ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അഞ്ജനയാണ് മരിച്ചത്

കൂടുതൽ വായിക്കൂ

09:49 PM (IST) May 04

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, ബസ് അമിതവേഗതയില്ലെന്ന് നാട്ടുകാര്‍

ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. മുതലക്കോടം സ്വദേശി 22 വയസുള്ള ആദിത്യൻ ദാസ് ആണ് മരിച്ചത്

കൂടുതൽ വായിക്കൂ

09:46 PM (IST) May 04

വാങ്ങിയ സാധനം പലവട്ടം തിരികെ നൽകി, തിരിച്ചെടുക്കില്ലെന്ന് ഉടമ, കടയിൽ 15കാരിയുടെ ക്രൂരത, വീഡിയോ

സാധനങ്ങൾ തിരികെ എടുക്കാൻ വിസമ്മതിച്ചതിനാൽ 15 കാരി കടയുടമയെ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു

കൂടുതൽ വായിക്കൂ

09:28 PM (IST) May 04

കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിരുന്നു. 

കൂടുതൽ വായിക്കൂ

08:57 PM (IST) May 04

വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല, തിരക്കിയെത്തി മകൻ കണ്ടത് സമീപത്തെ കൃഷിയിടത്തിൽ അമ്മയുടെ മൃതദേഹം

കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടത്തടത്തെ റോസ്‍ലിയുടെ മൃതദേഹമാണ് സമീപവാസിയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ

08:57 PM (IST) May 04

അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഒളിവിൽ

പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്.

കൂടുതൽ വായിക്കൂ

08:52 PM (IST) May 04

പ്രസ് ക്ലബ് പിജി ഡിപ്ലോമ ജേർണലിസം കോഴ്‌സിന് അപേക്ഷിക്കാം, അവസാന തിയതി മെയ് 23

പ്രവേശനം അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും

കൂടുതൽ വായിക്കൂ

08:31 PM (IST) May 04

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്

തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ്  ഉദ്യോഗസ്ഥന് പരിക്ക്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.

കൂടുതൽ വായിക്കൂ

08:29 PM (IST) May 04

പഹൽ​ഗാം ഭീകരാക്രമണം: 'തക്ക മറുപടി നൽകിയിരിക്കും, അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണപിന്തുണ': രാജ്നാഥ് സിം​ഗ്

പഹൽ​ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്.

കൂടുതൽ വായിക്കൂ

08:22 PM (IST) May 04

10-ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും തോറ്റു, അഭിഷേകിന്‍റെ രക്ഷിതാക്കൾ ഓർഡർ ചെയ്തത് കേക്ക്! വൻ ആഘോഷം

മകന്‍റെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തോൽവി ആഘോഷിക്കാൻ പാര്‍ട്ടി നടത്തി മാതാപിതാക്കൾ

കൂടുതൽ വായിക്കൂ

08:11 PM (IST) May 04

വരനോർത്തത് സഹോദരന്റെ സുഹൃത്താണെന്ന്, സഹോദരൻ തിരിച്ചും; വിളിക്കാതെ വന്ന യുവാവിന്റെ അതിക്രമം കല്യാണവീട്ടിൽ,

കോഴിക്കോട് പന്നിയങ്കരയിൽ കല്യാണ വീട്ടിൽ ക്ഷണിക്കാതെ എത്തിയ യുവാവിന്റെ ആക്രമണത്തിൽ വരന്റെ സുഹൃത്തിന് പരിക്ക്. കവിളിന് കുത്തേറ്റ് പരിക്കേറ്റ പന്നിയങ്കര സ്വദേശി ഇൻസാഫിനെ ബീച്ചാശുപത്രിയിൽ പ്രവേശിച്ചിച്ചു. 

കൂടുതൽ വായിക്കൂ

07:08 PM (IST) May 04

ചതിച്ചത് അക്ഷയ സെന്‍റർ ജീവനക്കാരി? നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി പിടിയിലായതിൽ വഴിത്തിരിവ്

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തിൽ വഴിത്തിരിവ്. വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെന്‍ററിലെ ജീവനക്കാരിയാണെന്നാണ് പിടിയിലായ വിദ്യാര്‍ത്ഥി നൽകിയ മൊഴി. 

കൂടുതൽ വായിക്കൂ

06:56 PM (IST) May 04

ബിജെപിയെ കേരളത്തിൽ അധികാരത്തിലെത്തിച്ചശേഷമെ മടങ്ങിപോകു, വന്നത് നേതാവാകാനല്ല; രാജീവ് ചന്ദ്രശേഖര്‍

കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാൽ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിച്ച ശേഷമേ മടങ്ങിപോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

കൂടുതൽ വായിക്കൂ

06:18 PM (IST) May 04

അച്ഛൻ ചെയ്തപോലെ മരണം മാത്രമെ മുന്നിലുള്ളു; പ്രിയങ്കയെ കാണാതിരിക്കാൻ ഇടപെടലുണ്ടായെന്ന്എ ൻഎം വിജയന്‍റെ കുടുംബം

പ്രിയങ്ക ഗാന്ധിയെ കാണാനായി കാത്തുനിന്നിട്ടും കാണാനായില്ലെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ കുടുംബം. കാണാതിരിക്കാനായി മനപൂര്‍വം ആരൊക്കെയോ ചേര്‍ന്ന് ഇടപെട്ടുവെന്നാണ് സംശയിക്കുന്നതെന്നും എൻഎം വിജയന്‍റെ കുടുംബം ആരോപിച്ചു.

കൂടുതൽ വായിക്കൂ

06:14 PM (IST) May 04

യുവതി പ്രതികരിച്ചതോടെ ഇറങ്ങിയോടി, പക്ഷേ യാത്രക്കാരും ജീവനക്കാരും ഓടിച്ചിട്ട് പിടിച്ചു, പൊലീസിന് കൈമാറി

എവിടേയ്ക്ക് ആണ് പോയിരുന്നത് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്

കൂടുതൽ വായിക്കൂ

06:13 PM (IST) May 04

കല്യാണം കഴിക്കണം, പെട്ടെന്ന് പണക്കാരനാകണം; അനിലിന്റെ പദ്ധതിയിൽ ഇരയായത് പ്രദീപൻ, അരുംകൊലയുടെ ചുരുളഴിഞ്ഞതിങ്ങനെ

സ്ഥലം വിൽപ്പനയുടെ പേരിൽ പ്രദീപനുമായി സൗഹൃദം സ്ഥാപിച്ച അനിൽ, മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൂട്ടുപ്രതികളുമായി ചേർന്ന് അരുംകൊല നടത്തിയത്.

കൂടുതൽ വായിക്കൂ

05:53 PM (IST) May 04

ഒന്നല്ല, അഞ്ച് ദിവസം ശ്രദ്ധിക്കുക, വീണ്ടും കേരളത്തിൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശം, ഒപ്പം മഴയും ശക്തമായ കാറ്റും

മെയ് 07, 08 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കൂടുതൽ വായിക്കൂ

05:51 PM (IST) May 04

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ടമെന്ന് സംശയം; തിരുവനനന്തപുരം സ്വദേശിയെ ചോദ്യം ചെയ്യുന്നു

വ്യാജ ഹാൾടിക്കറ്റുമായി എത്തി എന്ന സംശയത്തിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 

കൂടുതൽ വായിക്കൂ

05:35 PM (IST) May 04

വിമാനത്താവളത്തിനുനേരെ മിസൈലാക്രമണം; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രായേൽ, പ്രതിരോധ സംവിധാനം പാളി

ഇസ്രായേലിലെ ബെൻ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഹൂതികള്‍ക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ. അതേസമയം, മിസൈൽ തകര്‍ക്കുന്ന പ്രതിരോധ സംവിധാനം പരാജയപ്പെട്ടതിൽ ഇസ്രായേൽ അന്വേഷണമാരംഭിച്ചു

കൂടുതൽ വായിക്കൂ

05:35 PM (IST) May 04

വസ്ത്രം ബട്ടണില്ലാത്ത ധരിക്കാനാവില്ല, എന്നിട്ടും പെൺകുട്ടിയെ നീറ്റ് എഴുതാൻ കയറ്റിയില്ല; സഹായിച്ച് പൊലീസുകാരി

ലോഹ ബട്ടണുകൾ കാരണം നീറ്റ് (NEET) പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

കൂടുതൽ വായിക്കൂ

05:16 PM (IST) May 04

കെ സുധാകരന്‍റേത് അപ്രതീക്ഷിത നീക്കം; അഭിമുഖം വൈകാരിക പ്രകടനം, നേതൃമാറ്റവുമായി എഐസിസി മുന്നോട്ട്

കെ സുധാകരന്‍റേത് അപ്രതീക്ഷിത നീക്കമെന്ന് എഐസിസി. അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ നേതൃമാറ്റ പ്രഖ്യാപനം മുന്‍ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കം

കൂടുതൽ വായിക്കൂ

04:57 PM (IST) May 04

പാലക്കാട് യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് ഒറ്റപ്പാലം 19ാം മൈലിൽ താമരക്കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

കൂടുതൽ വായിക്കൂ

04:46 PM (IST) May 04

ജമ്മു കശ്മീരിൽ സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു 

ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നീ മൂന്ന് സൈനികരാണ് വീരമൃത്യു

കൂടുതൽ വായിക്കൂ

04:43 PM (IST) May 04

സിപിഎമ്മിൽ ജോൺ ബ്രിട്ടാസിന് പുതിയ നിയോഗം; ബംഗാളിൽ നിന്നുള്ള ബികാഷ് ഭട്ടാചാര്യയെ മാറ്റി, രാജ്യസഭ നേതാവാക്കി

മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണ് ജോൺ ബ്രിട്ടാസിനെ സി പി എം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്

കൂടുതൽ വായിക്കൂ

04:39 PM (IST) May 04

പാക് ഗായകരുടെയും സിനിമാതാരങ്ങളുടെയും ഇൻസ്റ്റ അക്കൗണ്ടുകൾക്ക് ഇന്ത്യയിൽ വിലക്ക്

പാക്കിസ്ഥാനി നടൻ  ഫവാദ് ഖാൻ, നടി മൗറ ഹോക്കേൻ ഗായകരായ ആതിഫ് അസ്ലം, ആബിദ പാർവീൺ എന്നിവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് ഇന്ത്യയിൽ വിലക്കിയത്. 

കൂടുതൽ വായിക്കൂ

04:28 PM (IST) May 04

സച്ചിയേട്ടന് കാർ വാങ്ങിക്കൊടുക്കാനുറപ്പിച്ച് രേവതി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 
 

കൂടുതൽ വായിക്കൂ

04:28 PM (IST) May 04

പൊലീസ് സുരക്ഷ ഒഴിവാക്കി പ്രിയങ്ക ഗാന്ധി കർഷകന്‍റെ വീട്ടിൽ; അപ്രതീക്ഷിത സന്ദര്‍ശനത്തിന്‍റെ സന്തോഷത്തിൽ ജോണി

പൊലീസ് സുരക്ഷ ഒഴിവാക്കി വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പടിഞ്ഞാറത്തറ മഞ്ഞൂറയിലെ കർഷകരായ ജോണിയുടെയും മേരിയുടെയും വീട്ടിലാണ് പ്രിയങ്കയും മകൾ മിരായയും എത്തിയത്.

കൂടുതൽ വായിക്കൂ

04:27 PM (IST) May 04

'മോദി എന്‍റെ അമ്മായിയുടെ മകനാണോ'; ഇന്ത്യ - പാക് യുദ്ധമുണ്ടായാല്‍ ഉടനെ.., പാകിസ്ഥാൻ നേതാവിന്‍റെ വാക്കുകൾ വൈറൽ

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ താൻ ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യുമെന്ന് പാകിസ്ഥാൻ നേതാവ്

കൂടുതൽ വായിക്കൂ

04:26 PM (IST) May 04

സത്യം തുറന്ന് പറയാനാവാതെ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കൂടുതൽ വായിക്കൂ

04:05 PM (IST) May 04

പൂരപ്രേമികളും ആനപ്രേമികളും അറിഞ്ഞോ? തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകി

വനം വകുപ്പ് ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ടാഗ് കൈമാറി. രാമചന്ദ്രൻ ഇക്കുറി ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

കൂടുതൽ വായിക്കൂ

03:59 PM (IST) May 04

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇന്നലെയാണ് ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ 2 വിദ്യാർത്ഥികളെ വിലങ്ങുചിറ പാലത്തിനു സമീപത്തു വെച്ച് കാണാതായത്.

കൂടുതൽ വായിക്കൂ

03:35 PM (IST) May 04

സർക്കാരിന്‍റെ 5 കോടി, ദേവസ്വം ബോർഡിന്‍റെ 25 കോടിയും; കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിനായി മാസ്റ്റ‍ർ പ്ലാൻ

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം വികസനത്തിന് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം നൽകിതായി ധനമന്ത്രി

കൂടുതൽ വായിക്കൂ

03:34 PM (IST) May 04

പഹൽഗാം ആക്രമണം: എൻഐഎ ദൃക്സാക്ഷികളുടെ  മൊഴിയെടുത്തു, പാകിസ്ഥാനെ വെല്ലുവിളിച്ച് ഇന്ത്യ, ജലമൊഴുക്ക് കുറച്ചു

ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി.

കൂടുതൽ വായിക്കൂ

03:27 PM (IST) May 04

ഇന്ന് മുതൽ സമൃദ്ധിയും; ഒന്നാം സമ്മാനം ഒരുകോടി രൂപ, ആദ്യ നറുക്കെടുപ്പ് ഫലം അറിയാം

രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 25 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

കൂടുതൽ വായിക്കൂ

03:14 PM (IST) May 04

വണ്ടി കഴുകിയതിന് 800 രൂപ ആവശ്യപ്പെട്ടു; വാക്കുതർക്കത്തിനൊടുവിൽ സ്ഥാപന ഉടമയെ ഇടിച്ചിട്ട് കടന്ന് യുവാവ്; വീഡിയോ

വണ്ടി കഴുകിയതിന്റെ പണം ചോദിച്ചതിന്റെ പേരിൽ സർവീസ് സെന്റർ ഉടമയെ വാഹനമിടിച്ച് കടന്ന് യുവാവ്. കണ്ണൂർ കാർത്തികപുരത്താണ് സംഭവം. 

കൂടുതൽ വായിക്കൂ

03:08 PM (IST) May 04

രാജസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത, മാറ്റങ്ങളോടെ ഇരു ടീമും; സഞ്ജു സാംസണ്‍ ഇന്നും ടീമിലില്ല

കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി.

 

കൂടുതൽ വായിക്കൂ

03:06 PM (IST) May 04

വഖഫ് സംരക്ഷണ റാലി: ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി, പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം

പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വലിയ എതിർപ്പുയർന്നു

കൂടുതൽ വായിക്കൂ

More Trending News