കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കരുകോൺ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അഞ്ജനയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

കൊല്ലം: കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുകോൺ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അഞ്ജനയാണ് മരിച്ചത്. കരുകോൺ പുല്ലാഞ്ഞിയോട് അരുണോദയത്തിൽ ബിജു -രജിത ദമ്പതികളുടെ മകളാണ് അഞ്ജന. പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന വിഷമത്തിൽ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ പൊലീസ് സ്ഥലത്തെ തുടർ നടപടികൾ സ്വീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

പരീക്ഷയ്ക്ക് 2 ദിവസം മാത്രം; എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി