പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്.

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അതിഥി തൊഴിലാളികൾ തമ്മിലെ ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അട്ടപ്പാടി റാവുട്ടം കല്ലിൽ ഇന്ന് വൈകിട്ടാണ് സംഭവം. ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. 
കൊലപാതകം നടത്തിയതായി കരുതുന്ന അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവിലാണ്. സ്ഥലത്ത് പൊലീസെത്തി. സ്വകാര്യ തോട്ടം തൊഴിലാളികളായ ഇരുവരും തർക്കത്തിനിടെ പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് നിഗമനം. അഗളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

YouTube video player