ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
മാല കെട്ടി കിട്ടിയ പണം കൊണ്ട് സച്ചിയ്ക്ക് കാർ വാങ്ങിക്കൊടുക്കാനുള്ള പ്ലാനിലാണ് രേവതി. സച്ചിയ്ക്ക് എങ്ങനെ സർപ്രൈസ് ആയി കാർ വാങ്ങിക്കൊടുക്കുമെന്ന് അവൾ ആലോചിക്കുകയാണ്. എന്നാൽ രേവതിയുടെ കയ്യിലെ പണം എങ്ങനെ തട്ടാമെന്ന് പ്ലാൻ ചെയ്യുകയാണ് ചന്ദ്രയും ശ്രുതിയും. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
രേവതി മാല കെട്ടി കിട്ടിയ പണം കൊണ്ട് നേരെ പോയത് മഹേഷിനെ കാണാൻ ആണ്. സച്ചിയേട്ടൻ ഓട്ടോ ഓടിച്ച് കഷ്ട്ടപ്പെടുകയാണെന്നും സച്ചിയേട്ടന് ഒരു കാർ വാങ്ങിക്കൊടുക്കണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും രേവതി മഹേഷിനോട് പറഞ്ഞു. എന്നാൽ പുതിയൊരു കാർ വാങ്ങാൻ ഒരുപാട് പണമാവുമെന്നും അതുകൊണ്ട് നമുക്കൊരു സെക്കന്റ് ഹാൻഡ് കാർ എടുക്കാമെന്നും അതിന് ഒരുപാട് പണം ആവില്ലെന്നും മഹേഷ് രേവതിയോട് പറയുന്നു. അങ്ങനെയെങ്കിൽ നമുക്കൊന്ന് പോയി നോക്കാമെന്ന് രേവതി മഹേഷിനോട് പറഞ്ഞു. അങ്ങനെ മഹേഷും രേവതിയും സച്ചിയുടെ മറ്റൊരു സുഹൃത്തും കൂടി കാർ ഷോറൂമിൽ പോയി അന്വേഷിക്കുകയാണ്. സച്ചി മുൻപ് വന്ന് നോക്കിയ അതെ കാർ തന്നെ വാങ്ങാമെന്ന് മഹേഷ് രേവതിയോട് പറഞ്ഞു. അങ്ങനെയെങ്കിൽ കാറിന് എത്രയാവുമെന്ന് രേവതി അവരോട് തിരക്കി. ആകെ 4 ലക്ഷം ആവുമെന്നും തത്കാലം ഇപ്പോൾ പകുതി പണം തന്നാൽ മതിയെന്നും ബാക്കി പകുതി മാസാമാസം തവണകളായി അടച്ചു തീർത്താൽ മതിയെന്നും അവർ രേവതിയോട് പറഞ്ഞു.
എന്തായാലും സച്ചിയേട്ടന് ഇഷ്ട്ടപ്പെട്ട കാറല്ലേ ഇത് തന്നെ എടുക്കാമെന്ന് അവൾ ഉറപ്പിച്ചു. പണം നാളെ തന്നെ എത്തിക്കാമെന്ന് രേവതി അവർക്ക് ഉറപ്പ് നൽകി. മഹേഷും കൂട്ടുകാരനും രേവതിയ്ക്ക് എല്ലാ സപ്പോർട്ടും ഉണ്ടെന്ന് ഉറപ്പ് നൽകി.
അങ്ങനെ പണം മുഴുവനായി എങ്ങനെ കണ്ടെത്താമെന്ന ആലോചനയിൽ വീട്ടിലേയ്ക്ക് പോകുകയാണ് രേവതി. വഴിയിൽ വെച്ച് രേവതി ദേവുവിനെ കാണാൻ ഇടയായി. എന്താണിത്ര ആലോചിച്ച് നടക്കുന്നതെന്ന് ദേവു രേവതിയോട് ചോദിച്ചു. രേവതി കാർ വാങ്ങുന്ന കാര്യവും പൈസ സെറ്റാവാത്ത കാര്യവും ദേവുവിനോട് പറഞ്ഞു. അങ്ങനെയെങ്കിൽ പണം കണ്ടെത്താൻ ഞാൻ സഹായിക്കാമെന്ന് ദേവു പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.


