പ്രവേശനം അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 23. ഉയർന്ന പ്രായപരിധി 28 വയസ്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റിൽ ലഭ്യമാണ്. നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്‍റെ അക്കൗണ്ടിൽ അടച്ചതിന്‍റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ: ijtrivandrum@gmail.com. വിശദവിവരങ്ങൾക്ക് : 7591966995, 9946108218, 0471- 4614152.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത 3 വർഷ ഡിപ്ലോമയ്ക്ക് അവസരമുണ്ട് എന്നതാണ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന ദില്ലിയിലെ നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ 3 വർഷ (6 സെമസ്‌റ്റർ) പൂർണ സമയ ഡിപ്ലോമ ഇൻ ഡ്രമാറ്റിക്സ് 2025-28 പ്രവേശനത്തിന് മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ക്ലാസുകൾ ജൂലൈ 15ന് തുടങ്ങും. തിയറ്ററുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നതായിരിക്കും. 50 രൂപയാണ് അപേക്ഷാ ഫീസ്. സർവകലാശാലാ ബിരുദ സർട്ടിഫിക്കറ്റും 6 തിയറ്റർ പ്രൊഡക്‌ഷനിലെങ്കിലും പങ്കെടുത്ത പരിചയത്തിന്റെ രേഖയും തിയറ്റർ വിദഗ്‌ധന്റെ ശു പാർശക്കത്തും നൽകണം. ഹിന്ദിയും ഇംഗ്ലിഷും അറിഞ്ഞിരിക്കണം. പ്രായം: 2025 ജൂലൈ ഒന്നിന് 18-30. അർഹർക്ക് ഇളവുകൾ ലഭിക്കുന്നതായിരിക്കും. തിരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക ടെസ്‌റ്റും ഒഡിഷനും മേയ്-ജൂൺ സമയത്ത് ചെന്നൈ, ബെംഗളൂരു അടക്കം 18 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ കേന്ദ്രമില്ല. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കെല്ലാം പ്രതിമാസം 9,500 രൂപ ‌സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.nsd.gov.in സന്ദർശിക്കുക. നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ 4 കേന്ദ്രങ്ങളിൽ നടത്തുന്ന ഒരു വർഷ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കും മേയ് 10 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ കേന്ദ്രത്തിലും 20 സീറ്റുകളാണുള്ളത്. ഡൽഹിയിലെ 3 വർഷ പ്രോഗ്രാമിനും 4 ഒരു വർഷ പ്രോഗ്രാമുകൾക്കും പൊതുവായ എൻട്രൻസ് പരീക്ഷയാണ്. എല്ലാവർക്കും 6,000 രൂപ മാസ സ്കോളർഷിപ്പുണ്ട്.