വ്യാജ ഹാൾടിക്കറ്റുമായി എത്തി എന്ന സംശയത്തിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമമെന്ന് സംശയം. വ്യാജ ഹാൾടിക്കറ്റുമായി എത്തി എന്ന സംശയത്തിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സെൻ്റർ ഒബ്സർവർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് സംഭവം.



