കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി.
കൊൽക്കത്ത: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നിര്‍ണായക ടോസ് ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. മൊയീന്‍ അലിയും രമണ്‍ദീപ് സിംഗും കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങുന്നത്. നേരിയ പരിക്കുള്ള നിതീഷ് റാണ പുറത്തായപ്പോള്‍ കുമാര്‍ കാര്‍ത്തികേയക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തി. കുനാല്‍ റാത്തോറും യുദ്ധവീര്‍ സിംഗും ഇന്ന് രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടി.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇന്നും പ്ലേയിംഗ് ഇലവനിലില്ല. സഞ്ജുവിന്‍റെ അഭാവത്തില്‍ റിയാന്‍ പരാഗ് തന്നെയാണ് ഇന്നും രാജസ്ഥാനെ നയിക്കുന്നത്.ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയുടെ നില പരുങ്ങലിലാകും. ഇന്ന് തോറ്റാൽ പിന്നീട് അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചാൽ മാത്രമേ കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലെത്താൻ വിദൂര സാധ്യതയെങ്കിലും ബാക്കിവെയ്ക്കാനാകൂ. മൂന്ന് മത്സരങ്ങളിൽ തുടർച്ചയായി പരാജയപ്പെട്ട കൊൽക്കത്ത അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി വിജയവഴിയിൽ തിരിച്ചെത്തിയിരുന്നു.
മറുഭാഗത്ത്, ടൂർണമെന്റിൽ നിന്ന് തലയുയർത്തി തന്നെ മടങ്ങാനാണ് രാജസ്ഥാൻ തയ്യാറെടുക്കുന്നത്. 35 പന്തിൽ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവൻഷിയിൽ രാജസ്ഥാൻ അമിത പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഗുജറാത്തിനെതിരായ സെഞ്ച്വറിയ്ക്ക് പിന്നാലെ അവസാന മത്സരത്തിൽ വൈഭവ് റൺസ് നേടാതെ പുറത്തായിരുന്നു. മുംബൈ ഇന്ത്യൻസിനോട് 100 റൺസിന് പരാജയപ്പെട്ട് എത്തുന്ന രാജസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. 9 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിച്ചേ തീരൂ. ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്ത എട്ട് വിക്കറ്റിന് രാജസ്ഥാനെ തകർത്തിരുന്നു.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവൻഷി, റിയാൻ പരാഗ്(ക്യാപ്റ്റൻ), കുനാൽ സിംഗ് റാത്തോഡ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ, വാനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, യുധ്വീർ സിംഗ് ചരക്, ആകാശ് മധ്‌വാൾ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിംഗ് ഇലവൻ: റഹ്മാനുള്ള ഗുർബാസ്, സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), അംഗ്രിഷ് രഘുവംശി, മൊയിൻ അലി, വെങ്കടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, വൈഭവ് അറോറ.


