കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടത്തടത്തെ റോസ്‍ലിയുടെ മൃതദേഹമാണ് സമീപവാസിയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്.
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടത്തടത്തെ റോസ്‍ലിയുടെ മൃതദേഹമാണ് സമീപവാസിയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലാണ്. ഹോം നഴ്സായി ജോലി ചെയ്യുന്ന റോസ്‍ലി വീട്ടിൽ തനിച്ചാണ് താമസം. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചെത്തിയപ്പോഴാണ് സമീപത്തെ പറമ്പിൽ മൃതദേഹം കണ്ടത്. ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. ചെറുപുഴ പൊലീസ് അന്വേഷണം തുടങ്ങി.



