ശബരിമല സ്വർണക്കൊള്ളയിൽ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തിൽ ആക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്

11:26 PM (IST) Jan 10
എട്ടുമണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം മടങ്ങിയത്. ഉച്ചയ്ക്ക് 2.50ഓടെയാണ് എസ്ഐടി പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയത്. പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്നായിരുന്നു പരിശോധന.
10:40 PM (IST) Jan 10
കല്ലിക്കണ്ടി സ്വദേശി കെകെ ഷുഹൈബിന്റെ തൊഴുത്തിലായിരുന്നു മോഷണം. പോത്തുകളുമായി കള്ളൻ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പോത്തുടമയുടെ പരാതിയിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
09:28 PM (IST) Jan 10
ഇന്നലെ വൈകിട്ട് ട്യൂഷൻ കഴിഞ്ഞത്തിയ കുട്ടി വീട്ടിലെ ഹാളിൽ മേശക്ക് താഴെ ബാഗ് വച്ചിരുന്നു. ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം തോന്നിയതും പാമ്പിനെ കണ്ടതും.
09:06 PM (IST) Jan 10
കൊയിലോത്ത് വയലിൽ ബിജേഷിനാണ് കാലിന് പരിക്കേറ്റത്. അയൽവാസി കൊയിലോത്ത് വയലിൽ ശശിയാണ് ആക്രമിച്ചത്. മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുവാളുമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
08:27 PM (IST) Jan 10
ഡിസിസി ഓഫീസിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തങ്കപ്പൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പോസ്റ്റർ പതിക്കാനെത്തിയവരുടെ വാഹനം, സിസിടിവി ദൃശ്യം എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
07:15 PM (IST) Jan 10
പാലക്കാട് ഒറ്റപ്പാലം മനിശേരി വരിക്കാശ്ശേരി മനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്നവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
07:03 PM (IST) Jan 10
തിരുവനന്തപുരം ജില്ലയിൽ രണ്ടിടങ്ങളിലായി നടന്ന പരിശോധനയിൽ കഞ്ചാവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ രഹസ്യ അറ കണ്ടെത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു
06:21 PM (IST) Jan 10
കോഴിക്കോട് നല്ലളത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ. നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. അധ്യാപകനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്
06:02 PM (IST) Jan 10
കോഴിക്കോട് മുണ്ടിക്കൽതാഴത്ത് ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കുന്ദമംഗലം സ്വദേശി സതീഷ് കുമാർ , ഉത്തർപ്രദേശ് സ്വദേശി ശിവ് ശങ്കർ എന്നിവരാണ് മരിച്ചത്.
05:53 PM (IST) Jan 10
ഇക്കഴിഞ്ഞ 4 വർഷം മഠത്തിനുള്ളിൽ മാറിയുടുക്കാൻ തുണിപോലും നിഷേധിച്ച സഭാ നേതൃത്വത്തിന് മുന്നിൽ മുട്ടുമടക്കാതെ കുറവിലങ്ങാട്ടെ മഠത്തിൽ തുടരുന്നത് ഇനിയും നീതി നൽകാൻ കോടതികളുണ്ടെന്ന വിശ്വാസത്തിലാണ്.
05:34 PM (IST) Jan 10
തന്ത്രിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടർമാർ. കാർഡിയോളജി, മെഡിസിൻ വകുപ്പുകളുടെ ശുപാർശയിലാണ് നടപടി.
05:08 PM (IST) Jan 10
വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങൾ മതത്തിന് എതിരായ വിമർശനം എന്ന് പറയുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വിമർശനം.
05:07 PM (IST) Jan 10
ലോക് ഭവനിൽ വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങൾ വിരുന്നിന് എത്തിയത്. കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.
04:40 PM (IST) Jan 10
തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. യൂത്ത് ലീഗ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ലീഗ് നേതൃത്വം യുവാക്കളെ പരിഗണിക്കുമെന്ന ഉറപ്പ് നൽകിയിട്ടുണ്ടെന്നും പികെ ഫിറോസ്.
04:38 PM (IST) Jan 10
മലയാള ഭാഷാ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
04:04 PM (IST) Jan 10
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ പരിശോധനക്കെത്തി എസ്ഐടി.
03:31 PM (IST) Jan 10
പുരയിടത്തിൽ തീയിട്ടത് ആളിപ്പടരുകയായിരുന്നു. തീയണക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽപെട്ടത്.
02:39 PM (IST) Jan 10
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും രക്തസമ്മര്‍ദം ഉയര്‍ന്ന നിലയിലാണെന്നും ഡോക്ടര്‍മാര്‍.
02:14 PM (IST) Jan 10
ഹനുമാൻ്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം.
02:02 PM (IST) Jan 10
ലത്തീൻ സമുദായത്തിൻ്റെ ഉറച്ച ശബ്ദം ഉയർന്നതിൻ്റെ തെളിവാണ് തനിക്ക് കിട്ടിയ മേയർ പദവിയെന്നാണ് മിനിമോളുടെ പരാമർശം.
01:43 PM (IST) Jan 10
ബില്ലിന്റെ പരിധിയിൽ നിന്ന് കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
01:16 PM (IST) Jan 10
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണോയെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
12:51 PM (IST) Jan 10
തൃശൂരിൽ നടക്കാനിരിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ വേദികളുടെ പേരുകളിൽ ഇനി താമരയും. വേദി 15ന് നൽകിയിരുന്ന ഡാലിയ എന്ന പേര് മാറ്റി താമര എന്ന് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
12:38 PM (IST) Jan 10
കാലങ്ങൾക്ക് ശേഷം സമൂഹത്തോട് നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ്
12:24 PM (IST) Jan 10
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ അറിയിച്ചു.
11:50 AM (IST) Jan 10
ശബരിമല സ്വർണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി
11:31 AM (IST) Jan 10
ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം.
11:30 AM (IST) Jan 10
തന്ത്രിയെ അറസ്റ്റ് ചെയ്തതിലെ ശരിയും തെറ്റും താൻ പറയാനില്ലെന്ന് കെ മുരളീധരൻ
11:19 AM (IST) Jan 10
തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് ഒരാൾ മരിച്ചു. വെളുപ്പിന് മൂന്നുമണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം നടന്നത്.
10:41 AM (IST) Jan 10
ശബരിമല സ്വർണക്കൊള്ള കേസിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പൻ്റെ മുതൽ കട്ടവരാരും രക്ഷപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
09:55 AM (IST) Jan 10
പശ്ചിമബംഗാളിൽ ഇഡി-മമത പോര് കടുക്കുന്നു. ഇഡിക്കെതിരെ കേസെടുത്തിരിക്കുകയാണ് ബംഗാൾ പൊലീസ്
09:55 AM (IST) Jan 10
പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
09:31 AM (IST) Jan 10
അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ.
09:00 AM (IST) Jan 10
മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി. കൂടുതൽ വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.
08:36 AM (IST) Jan 10
മണപ്പുറം ഫിനാൻസിന്റെ പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകുമെന്നായിരുന്നു മോഹൻലാൽ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം
08:30 AM (IST) Jan 10
അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണത്തിന് ഭരണകൂടം വിലക്കേർപ്പെടുത്തി. 'പഞ്ചകോശി പരിക്രമ' പാതയ്ക്ക് കീഴിലുള്ള ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്ക് ഈ നിരോധനം ബാധകമാണ്.
07:33 AM (IST) Jan 10
ശബരിമല സ്വർണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കുരുക്ക് മുറുകുന്നു
07:07 AM (IST) Jan 10
കോഴിക്കോട് നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നു പോകുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം
06:33 AM (IST) Jan 10
ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ
05:58 AM (IST) Jan 10
തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് പരിഗണിക്കും