ലോക് ഭവനിൽ വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങൾ വിരുന്നിന് എത്തിയത്. കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് ചായ സൽക്കാരം ഒരുക്കി ഗവർണർ രാജേന്ദ്ര അർലേക്കർ. ലോക് ഭവനിൽ വൈകുന്നേരം നാലുമണിയോടെയാണ് വിരുന്ന് ആരംഭിച്ചത്. ചുവപ്പ് വേഷത്തിലാണ് ഇടത് അംഗങ്ങൾ വിരുന്നിന് എത്തിയത്. കൗൺസിലർമാരെ ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്. അതേസമയം, ശാസ്തമം​ഗലം കൗൺസിലറായ ആർ. ശ്രീലേഖ വിരുന്നിൽ പങ്കെടുക്കുന്നില്ല. ബിജെപി അധികാരത്തിലെത്തിയപ്പോൾ മേയർ സ്ഥാനത്തേക്ക് പരി​ഗണിക്കാത്തതിൽ ആർ ശ്രീലേഖ കടുത്ത അതൃപ്തിയിലായിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരേയും ​ഗവർണർ ക്ഷണിച്ചിട്ടുണ്ട്. കോർപ്പറേഷനിൽ ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ​ഗവർണറുടെ ക്ഷണം ഉണ്ടായത്. എന്നാൽ ഇടത്, യുഡിഎഫ് കൗൺസിലർമാർ പങ്കെടുക്കുന്ന കാര്യത്തിൽ വ്യക്തവന്നിരുന്നില്ല. എന്നാൽ വിരുന്നിന് ചുവപ്പ് ധരിച്ച് ഇടതു കൗൺസിലർമാർ എത്തിയെന്നതാണ് കൗതുകം. 29 എൽഡിഎഫ് കൗൺസിലർമാരും 19 യുഡിഎഫ് കൗൺസിലർമാരും ഒരു സ്വതന്ത്രനുമാണ് തിരുവനന്തപുരം കോർപ്പറേഷനിലുള്ളത്.