തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് ഒരാൾ മരിച്ചു. വെളുപ്പിന് മൂന്നുമണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം നടന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് ഒരാൾ മരിച്ചു. വെളുപ്പിന് മൂന്നുമണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം നടന്നത്. സ്കൂട്ടർ ഓടിച്ച അണ്ടൂർക്കോണം സ്വദേശി അൻഷാദ് (45) ആണ് മരിച്ചത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു അൻഷാദ് വളവിൽ വെച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിലെ ലൈറ്റ് അണയാതിരുന്നതിനാൽ പിന്നീട് അതുവഴി വന്ന യാത്രക്കാരാണ് അപകടം അറിഞ്ഞത്. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻററിലെ ജീവനക്കാരനായിരുന്നു അൻഷാദ്.



