ബലാത്സംഗ കേസിൽ റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടി അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിൽ കിട്ടിയാൽ ബലാത്സംഗം നടന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് രാഹുലിനെ തെളിവെടുക്കും

08:18 AM (IST) Jan 13
സിസ്റ്റർ റാണിറ്റ് ഉൾപ്പെടെ കുറവിലങ്ങാട് മഠത്തിലെ അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് അനുവദിയ്ക്കാൻ സർക്കാർ തീരുമാനം. ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ കോട്ടയത്ത് എത്തി നേരിട്ട് കാര്‍ഡ് കൈമാറും.
06:59 AM (IST) Jan 13
തൃശൂരിൽ നാളെ മുതൽ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ മുഖ്യവേദി സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ്‍ഗോപി. 2026ലെ പൂരത്തിന്‍റെ കര്‍ട്ടൻ റെയ്സറായിരിക്കും കലോത്സവമെന്നും ലോകം മുഴുവൻ കലോത്സവവും ഏറ്റെടുക്കുമെന്നും സുരേഷ് ഗോപി
06:27 AM (IST) Jan 13
ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഇറാന് സമ്മർദമുണ്ടാക്കിയേക്കും
06:10 AM (IST) Jan 13
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.