സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന നിയമത്തിൽ സുപ്രീം കോടതിയിൽ ഭിന്നവിധി. നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് ഒരു ജഡ്ജിയും, അഴിമതിക്കാരെ സംരക്ഷിക്കുന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് മറ്റൊരു ജഡ്ജിയും വിധിച്ചു

ദില്ലി: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി കേസുകളിലെ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ ഭിന്ന വിധിയുമായി സുപ്രീംകോടതി. നിയമം ഭരണഘടന വിരുദ്ധമല്ലെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ വിധിച്ചപ്പോൾ നിയമം ഭരണഘടന വിരുദ്ധമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അഭിപ്രായപ്പെട്ടു. വ്യവസ്ഥ അഴിമതിക്കാരെ സംരക്ഷിക്കുമെന്ന് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷിച്ചു. ഭിന്നവിധി ഉണ്ടായതോടെ ഹർജി ഭരണഘടന ബെഞ്ചിന് വിട്ടു.