Published : Jan 21, 2026, 05:28 AM ISTUpdated : Jan 21, 2026, 11:45 PM IST

'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും' മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ

Summary

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും

rs sasikumar cmdrf case

11:45 PM (IST) Jan 21

'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും' മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ

മുൻ ഉപലോകായുക്തയെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനായി നിയമിച്ചതിനെതിരെ സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ ശശികുമാർ രംഗത്ത്. മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയതിനുള്ള ഉപകാര സ്മരണയാണ്. ഗവർണർക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story

11:03 PM (IST) Jan 21

ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ

മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി സംസ്ഥാന സർക്കാർ നിയമിച്ചു. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രിക്ക് ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബെഞ്ചിലെ അംഗമായിരുന്നു

Read Full Story

10:32 PM (IST) Jan 21

പ്രതിമാസം 687 രൂപ പ്രിമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി

അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയായി രണ്ടാം ഘട്ടത്തില്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു

പ്രതിമാസം 687 രൂപയാണ് പ്രിമീയം.

Read Full Story

10:24 PM (IST) Jan 21

പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തടിയൂർ എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥി ആരോമലാണ് മരിച്ചത്.

Read Full Story

10:08 PM (IST) Jan 21

ഒന്നിലേറെ മുറിവുകളുമായി വാഴാനി ഡാം പരിസരത്ത് കാട്ടാന, പരിക്ക് മുൻകാലിൽ, മയക്കുവെടി വെച്ച് ചികിത്സ നൽകി വിദ​ഗ്ധസംഘം

മറ്റ് കാട്ടാനകളുമായുള്ള സംഘർഷത്തിനിടെ കാലിൽ കൊമ്പ് കൊണ്ട് കുത്തേറ്റതാണ് ആഴത്തിൽ പരിക്കേൽക്കാൻ ഇടയായത്. മുറിവുകൾക്ക് ഏഴുദിവസത്തോളം പഴക്കമുണ്ട്.

Read Full Story

09:48 PM (IST) Jan 21

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്

ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് നിർത്തലാക്കാൻ നീക്കം. മാർച്ച് 29 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചേക്കും. കേരളത്തെ അവഗണിച്ച് എയർ ഇന്ത്യ സർവീസ് ദില്ലി, മുംബൈ റൂട്ടുകളിലേക്ക് നൽകാനാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്

Read Full Story

09:47 PM (IST) Jan 21

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്

ബിഎൻഎസിലെ വിവിധ വകുപ്പുകൾ കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരുന്നത്.

Read Full Story

09:25 PM (IST) Jan 21

ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും

ഗാസയുടെ സമാധാനത്തിനായി ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന ബോർഡിൽ ചേരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയുടെ മേൽനോട്ട സമിതിയിലെ ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിൽ വിയോജിപ്പ് നിലനിൽക്കെയാണ് ഇസ്രയേലിന്റെ ഈ സുപ്രധാന തീരുമാനം

Read Full Story

08:14 PM (IST) Jan 21

ഗവർണർ തീരുമാനിച്ചു, ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ചാൻസലർ കൂടിയായ ഗവർണർ അർലേക്കർ ആണ് സെർച്ച് കമ്മിറ്റി സമർപ്പിച്ച പാനലിൽ നിന്നും അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറാണ് രവീന്ദ്രൻ

Read Full Story

07:42 PM (IST) Jan 21

ഇഡി റെയ്ഡിൽ കനത്ത പ്രഹരം ഉണ്ണികൃഷ്ണൻ പോറ്റിക്ക്, ഒറ്റ ദിവസത്തിൽ 1.3 കോടി സ്വത്തുക്കൾ മരവിപ്പിച്ചു; സ്മാർട്ട് ക്രിയേഷൻസിൽ 100 ഗ്രാം സ്വർണം കണ്ടെടുത്തു

ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നടത്തിയ 'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ' റെയ്ഡിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടിയുടെ ആസ്തികൾ മരവിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ സ്വർണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു

Read Full Story

07:39 PM (IST) Jan 21

വൃദ്ധദമ്പതികളെ മരുമകൻ കൊലപ്പെടുത്തിയ കേസ്; റാഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകമെന്ന് പൊലീസ്, 'സ്റ്റീൽ കത്തിയും കത്രികയും കയ്യിൽ കരുതി'

നസീറിനും സുഹറയ്ക്കുമൊപ്പം ഭാര്യയേയും നാലു വയസ്സുകാരൻ മകനെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റാഫി എത്തിയതെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിലെ പരാജയമാണ് കൂട്ടക്കൊലപാതകത്തിന് റാഫിയെ പ്രേരിപ്പിച്ചത്. 

Read Full Story

07:26 PM (IST) Jan 21

ദീപക്കിന്റെ ആത്മഹത്യ - പ്രതി ഷിംജിത മുസ്തഫ 14 ദിവസം റിമാൻഡിൽ, മഞ്ചേരി ജയിലിന് മുന്നിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ

സംഭവത്തിൽ ദീപക്കിന്റെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിംജിതയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുന്നത്.

Read Full Story

07:16 PM (IST) Jan 21

കുർബാന തർക്കം - എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയ്ക്ക് പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ ഹർജി

സിനഡ് തീരുമാനത്തിന് വിരുദ്ധമായാണ് ഒരു വിഭാഗം ബസിലിക്കയിൽ തുടരുന്നതെന്നും അതിക്രമിച്ച് കയറിയവരെ പുറത്താക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. പൊലീസ് നിലപാട് ഏകപക്ഷീയമാണെന്നും ഹർജിയിലുണ്ട്. 

Read Full Story

07:05 PM (IST) Jan 21

ക്ഷണിച്ചാൽ ബിജെപിയിൽ പോകാൻ പിണറായി നിങ്ങളുടെ അടിമയല്ലെന്ന് എംവി ജയരാജൻ; 'കോൺഗ്രസിൽ നിന്ന് നിരവധി പേരെ കിട്ടും'

ഉറച്ച മതനിരപേക്ഷ നിലപാടാണ് സിപിഎമ്മിൻ്റേതെന്നും എംവി ജയരാജൻ പറഞ്ഞു. ഷാജിക്ക് കണ്ടാമൃഗത്തേക്കാൾ വലിയ തൊലിക്കട്ടിയാണെന്നും ഷാജിയുടെ മുന്നിൽ കാണ്ടാമൃഗം കൈ കൂപ്പി നമസ്കരിക്കുമെന്നും ജയരാജൻ പറഞ്ഞു.

Read Full Story

07:05 PM (IST) Jan 21

വിവരം നൽകിയത് നാട്ടുകാർ, പൊലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, വീടിനുള്ളിൽ അമ്മയും മകളും മരിച്ച നിലയിൽ

നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പൊലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story

06:38 PM (IST) Jan 21

'ഇന്നലെയും ഇന്നും നാളെയും അതൊന്നും പാർട്ടി നിലപാടല്ല', സജി ചെറിയാന്‍റെ ഖേദ പ്രകടനം പാർട്ടി നിർദ്ദേശപ്രകാരമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി

സജി ചെറിയാൻ നടത്തിയ വിവാദ പരാമർശം പാർട്ടിയുടെ നിലപാടല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി. പാർട്ടി എല്ലാക്കാലത്തും വർഗീയതകൾക്കും എതിരാണ് എന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു

Read Full Story

05:39 PM (IST) Jan 21

കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം; സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്‌

കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന കമ്പിപ്പാര കാട്ടി ഭീഷണിമുഴക്കുകയായിരുന്നു.

Read Full Story

05:27 PM (IST) Jan 21

മാസം 1000 രൂപ, 18 - 30 വയസുള്ളവർക്ക് കേരളത്തിൻ്റെ സ്വന്തം 'കണക്ട് ടു വർക്ക്' സ്കോളർഷിപ്പ്; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പഠനം പൂർത്തിയാക്കി തൊഴിലിനായി തയ്യാറെടുക്കുന്ന 18-നും 30-നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന 'കണക്ട് ടു വർക്ക്' പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

Read Full Story

04:21 PM (IST) Jan 21

'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം

ഷിംജിതയെ പൊലീസ് സഹായിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച കുടുംബം സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ എന്നും ചോദിക്കുന്നു.

Read Full Story

03:38 PM (IST) Jan 21

വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം - പ്രതിയെ പിടികൂടാതെ പൊലീസ്; പിടികൂടിയില്ലെങ്കിൽ വീണ്ടും പ്രതിഷേധിക്കുമെന്ന് നാട്ടുകാർ

കിളിമാനൂരിൽ വാഹന അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാതെ പൊലീസ്. ഇന്നലെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതോടെ നാട്ടുകാരുടെ രോഷം കൂടി. 

Read Full Story

03:27 PM (IST) Jan 21

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്

കേസെടുത്തതിന് പിന്നാലെ അവർ ഒളിവിൽ പോയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിംജിത അറസ്റ്റിലാവുകയായിരുന്നു. കേസില്‍ നേരത്തെ, ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

Read Full Story

03:16 PM (IST) Jan 21

സ്റ്റോപ്പിൽ ആളെയിറക്കാൻ ബസിന്റെ മുൻ ഡോർ തുറക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് അപകടം; ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു

ഉടൻതന്നെ ജീവനക്കാർ ചേർന്ന് ആംബുലൻസിൽ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പകൽ 11 മണിയോടെയാണ് മരിച്ചത്.

Read Full Story

02:57 PM (IST) Jan 21

'മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല'; മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്എൻഡിപി നേതൃത്വ യോഗം

മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ലീഗിന്റെ മതേതരത്വം.

Read Full Story

02:39 PM (IST) Jan 21

'സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റ്, ഖേദപ്രകടനം വോട്ട് മുന്നിൽകണ്ട്' - വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം കൗൺസിലിൽ അം​ഗീകാരം. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി.

Read Full Story

01:56 PM (IST) Jan 21

തലസ്ഥാന നഗരിയുടെ വികസനം - ബൃഹദ് മാർഗരേഖയുമായി മോദി, വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും

തിരുവനന്തപുരം നഗര വികസനത്തിന് ബൃഹദ് മാർഗരേഖയുമായി മോദി. നഗരത്തിന് പുറത്ത് സാറ്റലൈറ്റ് സിറ്റികൾ, മാലിന്യ നിർമാർജനത്തിന് പുതിയ പദ്ധതി, തെരുവ് നായ ശല്യം തടയാൻ നടപടി തുടങ്ങി തലസ്ഥാന നഗരവികസനത്തിനുള്ള ബ്ലൂ പ്രിന്റിലെ പ്രഖ്യാപനങ്ങൾ ഏറെയാണ്.

Read Full Story

01:43 PM (IST) Jan 21

പിണറായിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ; 'ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ എൻഡിഎയിലേക്ക് വരണം'

കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന്‌ ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷേ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. പിണറായിയെ എൻഡിഎയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു പരാമർശം. 

Read Full Story

01:13 PM (IST) Jan 21

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ, 'പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്'

ദ്വാരപാലക ശിൽപ കേസിലാണ് പോറ്റിക്ക് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്.

Read Full Story

01:12 PM (IST) Jan 21

എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യം - പ്രസംഗത്തിനിടയിൽ ഉദാഹരിച്ചതിൽ ജാഗ്രതക്കുറവ് ഉണ്ടായി; ഖേദം പ്രകടിപ്പിച്ച് നാസര്‍ ഫൈസി കൂടത്തായി

എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ സ്വീകരിച്ച ഉദാഹരണം ശരിയായില്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും നാസര്‍ ഫൈസി കൂടത്തായി

Read Full Story

12:52 PM (IST) Jan 21

'ബംഗ്ലാദേശിൽ നിന്ന് മടങ്ങണം', നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് നിർദേശം, ഉദ്യോഗസ്ഥരെ വെട്ടിക്കുറക്കില്ല

ബംഗ്ലാദേശിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് മടങ്ങാൻ നിർദ്ദേശിച്ച് ഇന്ത്യ. ധാക്കയിലെ ഹൈക്കമ്മീഷനിലെയും നാല് അസിസ്റ്റന്‍റ് ഹൈക്കമ്മീഷനിലെയും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കാണ് നിർദ്ദേശം

Read Full Story

12:26 PM (IST) Jan 21

ക്ഷേത്ര ദർശനത്തിന് പോയി മടങ്ങിവരുന്നതിനിടെ അപകടം; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ക്ഷേത്രദർശനത്തിന് പോയി തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Read Full Story

11:56 AM (IST) Jan 21

'സർവ്വേ നടത്തുന്നത് ഒരു പണിയുമില്ലാത്ത ചിലർ', എൻഡിടിവി സര്‍വ്വേയിൽ പേരില്ലാത്തതിൽ പ്രതികരണം, സന്തോഷമെന്ന് രമേശ് ചെന്നിത്തല

എൻഡിടിവി സര്‍വ്വേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമെന്ന്  മുന്‍ പ്രതിപക്ഷ നേതാവ് രമേശ്  ചെന്നിത്തല

Read Full Story

11:23 AM (IST) Jan 21

പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാൻ; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ

2017ലാണ് പോറ്റിയുടെ വീട്ടിൽ പോയതെന്നും അത് ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നെന്നും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു

Read Full Story

11:04 AM (IST) Jan 21

വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്; ആറുമാസം നിരീക്ഷണം, മകൻ്റെ ഭാവിയിൽ ആശങ്കയുണ്ടെന്ന് രക്ഷിതാക്കൾ

വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13കാരന് പരിക്ക്. കാലിന് പരിക്കേറ്റ വിദ്യാർത്ഥി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Read Full Story

10:53 AM (IST) Jan 21

ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്, ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ദേശിയപാത ഉപരോധിച്ച കേസില്‍ നടപടി

വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്. പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി

Read Full Story

10:25 AM (IST) Jan 21

ദീപക്കിന്റെ ആത്മഹത്യ - പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി

ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി.

Read Full Story

09:52 AM (IST) Jan 21

'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന്

കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം

Read Full Story

09:28 AM (IST) Jan 21

കാനത്തിൽ ജമീലക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ; ഇന്ന് ചരമോപചാരം മാത്രം

കാനത്തിൽ ജമീലക്ക് നിയമസഭ അന്തിമോപചാരം അർപ്പിച്ചു. സഭയിൽ ഇന്ന് ചരമോപചാരം മാത്രമായിരിക്കും ഉണ്ടാകുക.

Read Full Story

09:00 AM (IST) Jan 21

ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകർ സ്ട്രോങ് റൂമിൽ; കൊല്ലം കോടതിയിൽ റിപ്പോർട്ട് നൽകും

ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകൻമാരെ സ്ട്രോങ് റൂമിൽ കണ്ടെത്തി. ചാക്കിൽകെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി നൽകും.

Read Full Story

08:48 AM (IST) Jan 21

കാരശ്ശേരി ബാങ്കിൽ വൻ ക്രമക്കേട്; ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകി

കോഴിക്കോട് കാരശേരി ബാങ്കിൽ നടന്നത് വൻ ക്രമക്കേട്. ചെയർമാൻ എൻ കെ അബ്ദുറഹ്മാൻ മക്കൾക്കും ബന്ധുക്കൾക്കും അനധികൃത ലോൺ നൽകിയതായാണ് കണ്ടെത്തൽ. സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

Read Full Story

More Trending News