എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ സ്വീകരിച്ച ഉദാഹരണം ശരിയായില്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും നാസര്‍ ഫൈസി കൂടത്തായി

കോഴിക്കോട്: എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ സ്വീകരിച്ച ഉദാഹരണം ശരിയായില്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. പ്രഭാഷകന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവായി കണ്ടാല്‍ മതി. മന്ത്രി സജി ചെറിയാന്‍ പ്രസ്താവന തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു. ഇസ്ലാം മതം മുന്നോട്ട് വെക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് അല്ല ജമാ അത്തെ ഇസ്ലാമിയുടേത്. അതിനാല്‍ അവരുടെ മതരാഷ്ട്ര വാദം അംഗീകരിക്കാനാവില്ലെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

പ്രസംഗത്തിനിടയിൽ ഉദാഹരിച്ചതിൽ ജാഗ്രതക്കുറവ് ഉണ്ടായി. പ്രഭാഷകന്റെ ഭാഗത്തുനിന്ന് വന്ന പിഴവായി കണ്ടാൽ മതി. ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക റിപ്പബ്ലിക് മതരാഷ്ട്രവാദമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ഇസ്ലാം മതം മുന്നോട്ടുവയ്ക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് അല്ല ജമാഅത്തെ ഇസ്ലാമിയുടേതെന്നും അദ്ദേഹം പറഞ്ഞു.