ഉടൻതന്നെ ജീവനക്കാർ ചേർന്ന് ആംബുലൻസിൽ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പകൽ 11 മണിയോടെയാണ് മരിച്ചത്.

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മംഗലംഡാം ഓലിംകടവ് ജിബിൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 29ന് രാവിലെ 7.45 ഓടെയാണ് സംഭവം ഉണ്ടായത്. ദേശീയപാതയിലൂടെ തൃശൂരിലേക്ക് പോകുന്ന സ്വകാര്യ ബസ് ആളെ ഇറക്കാൻ ബസ്റ്റോപ്പിൽ എത്തുമ്പോഴേക്കും മുൻഭാഗത്തെ ഡോർ തുറക്കുന്നതിനിടെ ജിബിൻ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിലേയ്ക്ക് വീണ ജിബിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻതന്നെ ജീവനക്കാർ ചേർന്ന് ആംബുലൻസിൽ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പകൽ 11 മണിയോടെയാണ് മരിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming