Published : Jan 28, 2026, 06:36 AM ISTUpdated : Jan 28, 2026, 10:47 PM IST

Malayalam news live: റിപ്പബ്ലിക് ദിന പരേഡ് - കേരളത്തിൻ്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം; മെഡൽ പട്ടികയിൽ ഇടം നേടുന്നത് 12 വർഷത്തിന് ശേഷം

Summary

സംസ്ഥാന ബജറ്റ് നാളെ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ കയ്യടി നേടുന്ന പ്രഖ്യാപനങ്ങൾക്ക് സാധ്യത ഉണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ബജറ്റിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് മേശപ്പുറത്തു വെക്കും.

Kerala still image

10:47 PM (IST) Jan 28

റിപ്പബ്ലിക് ദിന പരേഡ് - കേരളത്തിൻ്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം; മെഡൽ പട്ടികയിൽ ഇടം നേടുന്നത് 12 വർഷത്തിന് ശേഷം

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്.

Read Full Story

10:32 PM (IST) Jan 28

ശബരിമല സ്വർണക്കൊള്ള - രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രേഖകളിൽ വ്യക്തത തേടി പ്രതികൾക്ക് നോട്ടീസ് അയച്ച് ഇഡി. സ്മാർട്ട് ക്രിയേഷൻസ്, ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരോടാണ് ഇഡി വിശദീകരണം ആവശ്യപ്പെട്ടത്.

Read Full Story

10:21 PM (IST) Jan 28

കൈക്കൂലി വാങ്ങിച്ച പണം വിജിലൻസിനെ കണ്ടപ്പോൾ വലിച്ചെറിഞ്ഞ് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ

നെടുമങ്ങാട് കൈക്കൂലി വാങ്ങിച്ച പണം വിജിലൻസിനെ കണ്ടപ്പോൾ വലിച്ചെറിഞ്ഞ് ജീവനക്കാർ. നെടുമങ്ങാട് മുണ്ടേലയിലെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാണ് പണം വലിച്ചെറിഞ്ഞത്.

Read Full Story

09:51 PM (IST) Jan 28

അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം

ബിജെപിക്ക്‌ പിഴയിട്ട ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർ ജി ഷൈനിയെ ആണ് സ്ഥലം മാറ്റിയത്.

Read Full Story

09:41 PM (IST) Jan 28

സർവീസുകളെ ഗുരുതരമായി ബാധിക്കും; വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി

വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കാനാകില്ലെന്ന് കെഎസ്ആർടിസി. ആർത്തവാവധി ആവശ്യപ്പെട്ടുള്ള വനിതാ ജീവനക്കാരുടെ ഹർജിയിലാണ് കെഎസ്ആർടിസി നിലപാട് അറിയിച്ചത്.

Read Full Story

09:23 PM (IST) Jan 28

കന്യാസ്ത്രീകൾ ഉൾപ്പെടെ അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യം, സുപ്രധാന തീരുമാനവുമായി സർക്കാർ

മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനവുമായി സർക്കാർ. കന്യാസ്ത്രീകൾ ഉൾപ്പെടെ അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യം

Read Full Story

09:09 PM (IST) Jan 28

ആർആർടി ലൈൻ പദ്ധതി - കേരളത്തിൽ പ്രായോ​ഗികമല്ല; സംസ്ഥാനം തന്നോട് ചർച്ച ചെയ്തിട്ടില്ലെന്ന് ഇ ശ്രീധരൻ

ആർആർടി ലൈൻ പദ്ധതി കേരളത്തിൽ അത്ര പ്രായോ​ഗികമല്ലെന്ന് ഇ ശ്രീധരൻ. ആർആർടി ലൈനിനെ കുറിച്ച് സംസ്ഥാനം തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Read Full Story

08:57 PM (IST) Jan 28

വയനാടിന് ആശ്വാസം; ഉരുൾപൊട്ടല്‍ ദുരിത ബാധിതരുടെ കടം എഴുതി തള്ളും, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകും

വയനാട് മുണ്ടക്കൈ ചൂരൽമലയിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതി തള്ളാൻ സർക്കാര്‍ തീരുമാനം. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ് എഴുതി തള്ളുക

Read Full Story

08:35 PM (IST) Jan 28

റാപ്പിഡ് റെയിൽ ട്രാൻസിറ്റുമായി കേരളം; തിരുവനന്തപുരം - കാസർകോട് റൂട്ടിൽ ആർആർടി ലൈൻ, പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റൂട്ടിൽ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി. 583 കിലോമീറ്റർ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക

Read Full Story

07:58 PM (IST) Jan 28

'നടന്നത് അപകടം, ഇതിൽ രാഷ്ട്രീയമില്ല', രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുതെന്ന് ശരത് പവാർ

അജിത് പവാറിന്‍റെ മരണത്തിന് കാരണമായ അപകടത്തിന് ചിലർ രാഷ്ട്രീയം നൽകാൻ ശ്രമിക്കുന്നുവെന്ന് ശരത് പവാർ

Read Full Story

07:07 PM (IST) Jan 28

നയപ്രഖ്യാപന പ്രസംഗ വിവാദം - സ്പീക്കറുടെ വാർത്താസമ്മേളനം മര്യാദാ ലംഘനം; രൂക്ഷമായി വിമർശിച്ച് ലോക്ഭവൻ വാർത്താകുറിപ്പ്

പ്രസംഗങ്ങളുടെ വീഡിയോ ആവശ്യപ്പെട്ട് ഗവർണർ നൽകിയ രഹസ്യ സ്വഭാവമുള്ള കത്ത് മാധ്യമങ്ങൾക്ക് ചോർന്നുവെന്ന സ്പീക്കറുടെ ആരോപണം ലോക്ഭവൻ തള്ളി.

Read Full Story

06:47 PM (IST) Jan 28

നിയമസഭാ തെരഞ്ഞടുപ്പ് - എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ തീരുമാനമെടുക്കുന്നത് എഐസിസിയെന്ന് സണ്ണി ജോസഫ്

നിയമസഭാ തെരഞ്ഞടുപ്പിൽ എംപിമാര്‍ മത്സരിക്കേണ്ടെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചിട്ടില്ലെന്നും തീരുമാനമെടുക്കുന്നത് എഐസിസി ആണെന്നും  കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.

Read Full Story

06:18 PM (IST) Jan 28

അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ അപകടം; ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ബാരാമതിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

Read Full Story

05:49 PM (IST) Jan 28

ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് നിരീക്ഷിച്ച് ഹൈക്കോടതി; ആദ്യ കേസില്‍ രാഹുലിന്‍റെ ജാമ്യ ഹർജി വിധി പറയാൻ മാറ്റി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ചുമത്തിയ ആദ്യ ബലാല്‍സംഗ കേസിൽ നടന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

Read Full Story

05:23 PM (IST) Jan 28

മാളിക്കടവിലെ കൊലപാതകം - പ്രതിക്കായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി പൊലീസ്

മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്

Read Full Story

05:02 PM (IST) Jan 28

ആരോ​ഗ്യ രം​ഗത്തിന് കേരളം മാതൃക; സഭയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിൽ യുഡിഎഫിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.  ആരോ​ഗ്യ രം​ഗത്തിന് കേരളം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

Read Full Story

04:38 PM (IST) Jan 28

വിളപ്പിൽശാല ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്; ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണ ജോർജ്. സർക്കാർ ആശുപത്രികളിലാകെ ചികിത്സാ പിഴവാണെന്നും ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Read Full Story

04:06 PM (IST) Jan 28

നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്; സംഭവം പാലക്കാട്

പാലക്കാട് നടുറോഡിൽ നിസ്‌കാരിച്ച് സ്ത്രീ. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലാണ് സംഭവം

Read Full Story

04:04 PM (IST) Jan 28

'വി കുഞ്ഞികൃഷ്ണൻ മറ്റൊരു ടിപിയാകാൻ സാധ്യത', ബിജെപി സംരക്ഷണം നൽകുമെന്ന് ബി ഗോപാലകൃഷ്ണൻ; പയ്യന്നൂര്‍ എംഎൽഎ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

സാമ്പത്തിക ക്രമക്കേടിൽ പയ്യന്നൂർ എംഎൽഎ മധുസൂദനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി പയ്യന്നൂരിലെ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. വി കുഞ്ഞികൃഷ്ണന് ബിജെപി സംരക്ഷണം ഒരുക്കുമെന്ന് ബി ഗോപാലകൃഷ്ണൻ

Read Full Story

03:55 PM (IST) Jan 28

അധികാര കേന്ദ്രങ്ങളിലെ മാറാത്ത സാന്നിധ്യം, രാഷ്ട്രീയത്തില്‍ തനിവഴി; ആരായിരുന്നു ദാദയെന്ന അജിത് പവാര്‍?

മഹാരാഷ്ട്രയില്‍ ആര് വാണാലും അധികാര കേന്ദ്രങ്ങളിലെ മാറാത്ത സാന്നിധ്യമായിരുന്നു ദാദയെന്ന അജിത് പവാര്‍

Read Full Story

03:24 PM (IST) Jan 28

രാഹുലിന്‍റെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്; 'അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചല്ല', പരാതിക്കാരി മൊഴി നൽകാൻ വൈകിയെന്ന വാദവും പരിഗണിച്ചു

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്

Read Full Story

02:53 PM (IST) Jan 28

എൻഎസ്എസ് പിന്മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് വെള്ളാപ്പള്ളി, രാഷ്ട്രീയലക്ഷ്യമുള്ളതായി സുകുമാരൻ നായർ; ഐക്യസാധ്യത ഇനിയില്ല

എൻഎസ്എസ് എസ്എൻഡിപി ഐക്യനീക്കത്തില്‍ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന് വാർത്തയുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

Read Full Story

02:11 PM (IST) Jan 28

'വിഡി സതീശന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ട്, സമുദായ നിഷേധ പരാമര്‍ശങ്ങളോടാണ് എതിര്‍പ്പ്'; വീണ്ടും വിമര്‍ശനവുമായി ജി സുകുമാരൻ നായര്‍

വിഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയിൽ ഇടപെടേണ്ടെന്നാണ് സതീശൻ പറഞ്ഞതെന്നും അങ്ങനെയെങ്കിൽ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരൻ നായര്‍ തുറന്നടിച്ചു

Read Full Story

02:08 PM (IST) Jan 28

'അടിയന്തര പ്രമേയ ചർച്ച ടെസ്റ്റ് ക്രിക്കറ്റ് പോലെ, ഭരണ പ്രതിപക്ഷ ബഞ്ചുകളിൽ ആളില്ല', സ്പീക്കറുടെ വിമർശനം

ആരോഗ്യവകുപ്പിലെ വീഴ്ചകളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ നിയമസഭയിൽ എംഎൽഎമാരുടെ സാന്നിധ്യം കുറഞ്ഞതിൽ സ്പീക്കർ എഎൻ ഷംസീർ അതൃപ്തി രേഖപ്പെടുത്തി. 

Read Full Story

12:34 PM (IST) Jan 28

ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ അടിയന്തര പ്രമേയ ചര്‍ച്ച; പിഴവുകള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷം, ബാലിശമായ വാദങ്ങളെന്ന് സര്‍ക്കാര്‍

ആരോഗ്യവകുപ്പിലെ വീഴ്ചകളിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചര്‍ച്ച ആരംഭിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവ് എണ്ണിപറഞ്ഞ് പിസി വിഷ്ണുനാഥ് ആണ് ചര്‍ച്ച ആരംഭിച്ചത്

Read Full Story

12:24 PM (IST) Jan 28

ആദിവാസി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയില്ലെന്ന് പൊലീസ്

പാലക്കാട് കാഞ്ഞിരപ്പുഴ പാലക്കയം കാർമൽ സ്കൂളിന് സമീപം താമസിച്ചിരുന്ന കൃഷ്ണൻകുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി കിടന്നുറങ്ങിയ യുവാവ് എഴുന്നേൽക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Full Story

11:57 AM (IST) Jan 28

അജിത്ത് പവാറിന്റെ വിയോഗം - അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്, അന്ത്യകർമ്മങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ

വിമാനാപകടത്തിൻ്റെ കാരണമെന്താണെന്ന് കണ്ടെത്താൻ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയും ലാൻ്റിം​ഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്നുവീണ് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Read Full Story

10:53 AM (IST) Jan 28

അജിത് പവാറിന്‍റെ മരണത്തിൽ അനുശോചിച്ച് നിയമസഭ; അവിശ്വസനീയ ദുരന്ത വാര്‍ത്തയെന്ന് മന്ത്രി എകെ ശശീന്ദ്രൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത മരണത്തിൽ അനുശോചിച്ച് നിയസഭ. നിയമസഭ സമ്മേളനം നിര്‍ത്തിവെച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു. വിശ്വസനീയ ദുരന്ത വാര്‍ത്തയാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Read Full Story

09:55 AM (IST) Jan 28

വി ശിവൻകുട്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചു, പ്രതിപക്ഷ നേതാവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

'നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറി നിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ലാസെടുക്കാൻ വരുന്നതെന്നായിരുന്നു സതീശന്റെ പരിഹാസം'

Read Full Story

09:51 AM (IST) Jan 28

ബരാമതിയിൽ വിമാനാപകടം - മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു, മറ്റു മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന മൂന്നുപേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Read Full Story

09:35 AM (IST) Jan 28

മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണു; ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനത്തിലുണ്ടായിരുന്നതായി സൂചന

മരാഹാഷ്ട്ര ഉപമുഖ്യമന്ത്രി വിമാനത്തിലുണ്ടായിരുന്നതായി സൂചന. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലാൻ്റിം​ഗിനിടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനം പൂർണ്ണമായും കത്തി നശിച്ചു.

Read Full Story

09:23 AM (IST) Jan 28

ദില്ലിയിൽ മഞ്ഞുരുകുമോ? ശശി തരൂരുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

നേതൃത്വവുമായി അതൃപ്തി തുടരുന്ന ശശി തരൂര്‍ എംപിയുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. പാര്‍ലമെന്‍റിൽ ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് സാധ്യത.

Read Full Story

09:03 AM (IST) Jan 28

കേരള കോണ്‍ഗ്രസ് നേതാവിന്‍റെ ഭൂമി തരം മാറ്റൽ വിവാദം; വയൽ മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധിച്ചത് സിപിഐ

കേരള കോണ്‍ഗ്രസ് എം നേതാവിന്‍റെ ഭൂമി തരം മാറ്റൽ വിവാദത്തിനിടെ വയൽ മണ്ണിട്ട് നികത്തുന്നതിനെതിരെ രണ്ടു വര്‍ഷം മുമ്പ് സിപിഐ സമരം ചെയ്തിരുന്നുവെന്ന വിവരവും പുറത്ത്. പരാതിയിൽ ഡെ. കളക്ടറെ സസ്പെന്‍ഡ് ചെയ്തത് വിവാദമായിരിക്കെയാണ് ഇക്കാര്യം പുറത്തുവരുന്നത്.

Read Full Story

08:39 AM (IST) Jan 28

ആറന്മുള അഷ്ടമിരോഹിണി വള്ള സദ്യ വിവാദം; ക്ഷേത്രത്തിലെ പരിഹാരക്രിയകള്‍ ഇന്ന് ആരംഭിക്കും

ദേവന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവത്തിൽ ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും.വൈകിട്ട് അഞ്ചിന് വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും ഫെബ്രുവരി അഞ്ചിന് സദ്യയും നടത്തും.

Read Full Story

08:15 AM (IST) Jan 28

വികസനത്തിനും ക്ഷേമത്തിനും മുൻഗണന, കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായി; ക്ഷേമ ബജറ്റെന്ന സൂചന നൽകി ധനമന്ത്രി

അഞ്ച് വർഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായെന്നും മന്ത്രി കെഎൻ ബാലഗോപാൽ. സർക്കാർ ജീവനക്കാരോട് ബജറ്റ് നീതികേട് കാണിക്കില്ലെന്നും ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി

Read Full Story

07:37 AM (IST) Jan 28

കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിനെതിരെ വിമർശനം; അണികൾ അകലുമോ എന്ന് ആശങ്ക, അനുനയ നീക്കവുമായി നേതാക്കൾ

നേതാക്കൾ പങ്കെടുത്ത റിപ്പോർട്ടിംഗ് യോഗത്തിലാണ് നടപടി ശരിയായില്ലെന്ന വിമർശനം ഉയർന്നത്. ബ്രാഞ്ച് കമ്മിറ്റി ജനറൽ ബോഡികളിൽ ചർച്ചയ്ക്ക് അവസരം നൽകിയില്ല. പിന്നീട് ബ്രാഞ്ച് യോഗങ്ങളിൽ അഭിപ്രായം ഉന്നയിക്കാമെന്ന് നേതാക്കൾ പറയുകയായിരുന്നു.

Read Full Story

07:18 AM (IST) Jan 28

ശബരിമല സ്വർണ്ണക്കൊള്ള - പ്രതിഭാ​ഗത്തിന് ഹാജരാവുന്നത് 2 മുൻ ഹൈക്കോടതി ജഡ്ജിമാരടക്കം പ്രമുഖരുടെ നിര, എസ്ഐടി സ്പെഷ്യൽ പ്രോസിക്യൂട്ടറെ ആവശ്യപ്പെടും

ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്ന് എസ്ഐടി അറിയിക്കുകയായിരുന്നു.

Read Full Story

06:37 AM (IST) Jan 28

യുവതിയെ പതിനാറുവയസുമുതൽ ‍ലൈംഗിക പീഡനത്തിന് ഇരയാക്കി; മാളിക്കടവിലെ കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കോഴിക്കോട് മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ, അന്വേഷണം ശക്തമാക്കി പൊലീസ്. പ്രതി വൈശാഖനെ അന്വേഷണ സംഘം അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകുക. യുവതിയെ പതിനാറുവയസുമുതൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇയാൾക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

06:37 AM (IST) Jan 28

രാഹുലിന് ഇന്ന് നിർണായകം; ബലാത്സം​ഗ കേസുകൾ ഇന്ന് കോടതികളിൽ, ജാമ്യാപേക്ഷയിൽ വിധി പറയും

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെയാണ് കഴിഞ്ഞദിവസം വിധി പറയുന്നതു മാറ്റിവെച്ചത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതി മാത്രമാണ് ആശ്രയം. 


More Trending News