തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രചാരണ പ്രവർത്തനങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പരിപൂർണ തൃപ്തനാണെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്.

മണ്ഡലത്തിൽ എഐസിസി നിരീക്ഷകരെ നിയോഗിച്ചത് പ്രചാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വേണ്ടിയാണ്. ശശിതരൂർ വിജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും മുകുൾ വാസ്നിക് പറഞ്ഞു.

തിരുവനന്തപുരത്തെ യുഡിഎഫ് പ്രവർത്തകരും ഘടകകക്ഷികളും വളരെ ആത്മാർത്ഥമായാണ് പ്രചാരണ പ്രവർത്തിനങ്ങൾക്കിറങ്ങുന്നതെന്നാണ് ശശി തരൂർ എഐസിസിയെ അറിയിച്ചിരിക്കുന്നത്. തരൂരിന്‍റെ പ്രചാരണത്തിൽ ഏകോപനമില്ലെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും മുകുൾ വാസ്നിക് മാധ്യമങ്ങളോട് പറഞ്ഞു.
   
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്ന് കാണിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ എഐസിസിക്ക് പരാതി നൽകിയിട്ടില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും വ്യക്തമാക്കി.