Asianet News MalayalamAsianet News Malayalam

തെക്കൻ കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കം പ്രഖ്യാപിച്ച് ഏഷ്യാനെറ്റ് - സീഫോ‍ർ സർവേ

യുഡിഎഫിന് 12 മുതൽ 15 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. 35 ശതമാനം വോട്ടുവിഹിതവും യുഡിഎഫിന് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. 

asianet news C Fore Election Pre poll Survey predict LDF Impact in south kerala
Author
Thiruvananthapuram, First Published Mar 29, 2021, 9:10 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തെക്കൻ മേഖലയിൽ ഇടതുമുന്നണിയുടെ മുന്നേറ്റം പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ. 42 ശതമാനം വോട്ടുവിഹിതം നേടി എൽഡിഎഫ് 26 മുതൽ 26 വരെ സീറ്റുകൾ തെക്കൻ മേഖലയിൽ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.  

യുഡിഎഫിന് 12 മുതൽ 15 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. 35 ശതമാനം വോട്ടുവിഹിതവും യുഡിഎഫിന് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തേയും വടക്കൻ കേരളത്തേയും അപേക്ഷിച്ച് എൻഡിഎ മികച്ച വോട്ടുവിഹിതം നേടുക തെക്കൻ കേരളത്തിലാവും എന്നാണ് സർവേ പ്രവചിക്കുന്നത്. 20 ശതമാനം വോട്ടുവിഹിതം നേടുന്ന എൻഡിഎയ്ക്ക് ഒന്ന് മുതൽ രണ്ട് വരെ സീറ്റുകൾ വരെ ലഭിക്കാനാണ് സർവേ പ്രവചിക്കുന്നത്. തിരുവനന്തപുരം (14 സീറ്റുകൾ), കൊല്ലം (11 സീറ്റുകൾ), പത്തനംതിട്ട (5 സീറ്റുകൾ),  ആലപ്പുഴ (9 സീറ്റുകൾ) എന്നിവയാണ് തെക്കൻ മേഖലയിൽ ഉൾപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios