Asianet News MalayalamAsianet News Malayalam

സ്വന്തം രക്തം ബ്ലഡ് ബാഗിൽ ശേഖരിക്കും, അതുപയോ​ഗിച്ച് മാത്രം ചിത്രം വരക്കുന്ന കലാകാരൻ

പരീക്ഷണാടിസ്ഥാനത്തിൽ തന്റെ രക്തം ഉപയോഗിച്ച് അദ്ദേഹം ആദ്യത്തെ ചിത്രം വരച്ചു. അത് വിജയിച്ചതോടെ ഇനിമുതൽ തൻറെ ചിത്രങ്ങൾ തന്റെ തന്നെ രക്തത്തിൽ ചാലിച്ചതാകണമെന്ന് അദ്ദേഹം തീരുമാനിച്ചു.

artist paints only with his blood
Author
First Published Dec 18, 2022, 3:49 PM IST

വ്യത്യസ്തങ്ങളായ രീതിയിൽ നമ്മളെ അത്ഭുതപ്പെടുത്തുന്ന കലാകാരന്മാരെ ദിനംപ്രതിയെന്നോണം സാമൂഹിക മാധ്യമങ്ങളിലൂടെ നമ്മൾ കാണാറുണ്ട്. എന്നാൽ, അവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഒരു കലാകാരനാണ് ഇത്. ഫിലിപ്പിനോ സ്വദേശിയായ ഇദ്ദേഹം നല്ലൊരു ചിത്രകാരനാണ്. പക്ഷേ, സാധാരണ ചിത്രകാരന്മാരെ പോലെ പെയിന്റ് ഉപയോഗിച്ചല്ല ഇദ്ദേഹം ചിത്രങ്ങൾ വരയ്ക്കുന്നത്. സ്വന്തം രക്തമാണ് തന്റെ സൃഷ്ടികൾക്ക് ജീവൻ നൽകാനായി ഇദ്ദേഹം ഉപയോഗിക്കുന്നത്.  

ഫിലിപ്പിനോ ചിത്രകാരനായ എലിറ്റോ സിർക്ക എന്ന 52 -കാരനാണ് സ്വന്തം രക്തം ഉപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നത്. വളരെ ദരിദ്രനായി വളർന്ന അദ്ദേഹത്തിന് ചെറുപ്പം മുതൽ തന്നെ ചിത്രം വരയ്ക്കാൻ ആവശ്യമായ പെയിന്റുകൾ വാങ്ങാനുള്ള പണം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അന്നൊക്കെ അദ്ദേഹം പ്ലംസും തക്കാളിയും ഉപയോഗിച്ചായിരുന്നു ചിത്രങ്ങൾ വരച്ചിരുന്നത്. പിന്നീടാണ് എന്തുകൊണ്ട് തന്റെ രക്തം തന്നെ വരയ്ക്കാൻ ഉപയോഗിച്ചു കൂടാ എന്ന് അദ്ദേഹം ചിന്തിച്ചു തുടങ്ങിയത്. 

പരീക്ഷണാടിസ്ഥാനത്തിൽ തന്റെ രക്തം ഉപയോഗിച്ച് അദ്ദേഹം ആദ്യത്തെ ചിത്രം വരച്ചു. അത് വിജയിച്ചതോടെ ഇനിമുതൽ തൻറെ ചിത്രങ്ങൾ തന്റെ തന്നെ രക്തത്തിൽ ചാലിച്ചതാകണമെന്ന് അദ്ദേഹം തീരുമാനിച്ചു. മൂന്നുമാസത്തിലൊരിക്കൽ തന്റെ വീടിനോട് ചേർന്നുള്ള ഹെൽത്ത് സെൻററിൽ പോയി അദ്ദേഹം ഇതിനായി തന്റെ രക്തം ശേഖരിക്കും. ഇങ്ങനെ ബ്ലഡ് ബാഗിൽ ശേഖരിക്കുന്ന രക്തം അദ്ദേഹം  വീട്ടിലെത്തിച്ച് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കും. പിന്നീട് ചിത്രം വരയ്ക്ക് ആവശ്യം വരുമ്പോൾ ആ രക്തം ഉപയോഗിക്കും.

“എന്റെ കലാസൃഷ്ടി എനിക്ക് വളരെ പ്രധാനമാണ്, കാരണം അവ എന്നിൽ നിന്നാണ്, അത് എന്റെ സ്വന്തം രക്തത്തിൽ നിന്നാണ്, എന്റെ ഡിഎൻഎ അതിന്റെ ഭാഗമാണ്” തൻറെ ചിത്രരചനയെ കുറിച്ച്  സിർക്ക പറയുന്നത് ഇങ്ങനെയാണ്.

Follow Us:
Download App:
  • android
  • ios