അത്യാവശ്യം വിലയുള്ള ചിത്രങ്ങളാണ് ഒമറിന്‍റെത്.  750 - 2,500 യൂറോ  ( 67,000 - 2,25,349 രൂപ) വരെയാണ് അവയുടെ വില. 


സാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ അമേരിക്കന്‍ സൈന്യം അയാളുടെ മൃതദേഹം യഥാവിധി സംസ്കരിക്കാന്‍ പോലും ഭയന്നു. മൃതദേഹം കടലില്‍ ഒഴുക്കുകയായിരുന്നെന്നാണ് അന്ന് അമേരിക്കന്‍ സൈന്യം പറഞ്ഞത്. ഒസാമയ്ക്ക് മരണാനന്തരം അനുയായികള്‍ ഉണ്ടാകുമെന്ന ഭയത്താലായിരുന്നു അത്. എന്നാല്‍, ഇത് വിശ്വസിക്കാത്ത ഒരാളുണ്ട്. ഒരിക്കല്‍ തന്‍റെ പിന്തുടര്‍ച്ചകാരനായി അല്‍ഖ്വയ്ദയെ നയിക്കും എന്ന് ഒസാമ തന്നെ പറഞ്ഞ അയാളുടെ മകന്‍ ഒമര്‍ ബിന്‍ ലാദന്‍. പക്ഷേ അച്ഛന്‍റെ കണക്കു കൂട്ടലുകള്‍ക്കൊപ്പമായിരുന്നില്ല ഒമറിന്‍റെ നടത്തമെന്ന് മാത്രം. ഇന്ന് പാരിസില്‍ ഒമറിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുകയാണ്. അതെ, ലോകം കണ്ട ഏറ്റവും വലിയ കുറ്റവാളികളില്‍ ഒരാളുടെ മകനാണെങ്കിലും അയാള്‍ ഇന്ന് ഒരു ചിത്രകാരനാണ്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫ്രാൻസിലെ ലെ ടെയ്‌ലിയൂളിലെ "ഏരിയേൽ ബ്രോകാന്‍റെ" യിൽ ഒമറിന്‍റെ 30 ഓളം ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചത്. ഒമറും ബ്രിട്ടീഷുകാരിയായ ഭാര്യ സൈനയും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. 2016 മുതല്‍ ഫ്രാന്‍സിലാണ് ഒമര്‍ ജീവിക്കുന്നത്. എങ്കിലും കൊവിഡ് കാലത്ത് വീട്ടിനുള്ളില്‍ കഴിയേണ്ടിവന്നപ്പോഴാണ് അദ്ദേഹം ചിത്രം വരയ്ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ പ്രകൃതി ദൃശ്യങ്ങളെല്ലാം കുട്ടിക്കാലത്തെ അദ്ദേഹത്തിന്‍റെ അഫ്ഗാന്‍ കാഴ്ചകളായിരുന്നു. 

പുഴ പോലെ നീണ്ടു കിടക്കുന്ന തെരുവ്, ഇരുവശങ്ങളിലുമായി കൂട്ടംകൂടി നിൽക്കുന്ന വീടുകൾ; വൈറലായ ആകാശദൃശ്യങ്ങൾ

കുട്ടിക്കാലത്ത് താന്‍ കണ്ട അക്രമങ്ങളുടെ തുടര്‍ച്ചയെന്നവണ്ണം ഒമറിന്‍റെ ചിത്രങ്ങളില്‍ ചുവപ്പ് നിറത്തിന് ഏറെ പ്രധാന്യമുണ്ട്. ഒരിക്കല്‍ തന്‍റെ മകന്‍ താന്‍ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തെ നയിക്കും എന്ന് ഒസാമ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, അതിനാവശ്യമായ സൈനീക പരിശീലനവും നല്‍കി. എന്നാല്‍, ഒമര്‍ ഒരിക്കലും അതിന് സമ്മതം മൂളിയില്ല. അതിനിടെയാണ് ഒമറിന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായകള്‍ക്ക് നേരെ ഒസാമ പറഞ്ഞതിനെ തുടര്‍ന്ന് രാസായുധ പ്രയോഗം നടത്തിയത്. പിന്നാലെ ഒമര്‍, അഫ്ഗാനിസ്ഥാന്‍ വിട്ട് ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം നേടി. 

ഫ്രാന്‍സില്‍ വച്ച് പരിചയപ്പെട്ട ഫ്ലീ മാർക്കറ്റിന്‍റെ മാനേജരായ പാസ്കൽ മാർട്ടിനാണ് ഒമറിന്‍റെ ചിത്രപ്രദര്‍ശനത്തിനുള്ള സഹായങ്ങള്‍ നല്‍കിയത്. ഒമറിന്‍റെ ചിത്രങ്ങളില്‍ ഭൂരിഭാഗവും അഫ്ഗാന്‍റെ ഭൂപ്രകൃതിയും ഒട്ടകങ്ങളും മലകളും മരൂഭൂമികളുമാണ്. സൗദി, സുഡാന്‍, അഫ്ഗാനിസ്ഥാന്‍ അങ്ങനെ കുട്ടിക്കാലത്ത് കണ്ട് മറന്ന മണലാരണ്യമാണ് ഇന്നും ഒമറിന്‍റെ ചിത്രങ്ങളില്‍ കൂടുതലും. അത്യാവശ്യം വിലയുള്ള ചിത്രങ്ങളാണ് ഒമറിന്‍റെത്. 750 - 2,500 യൂറോ ( 67,000 - 2,25,349 രൂപ) വരെയാണ് അവയുടെ വില. ആളുകള്‍ എന്തുകൊണ്ടാണ് ചിത്രങ്ങള്‍ വാങ്ങുന്നതെന്ന് ചോദിച്ചാല്‍ ഒമറിനോ പ്രദര്‍ശനം സംഘടിപ്പിച്ച പാസ്കൽ മാർട്ടിനോ കൃത്യമായ ഉത്തരമില്ല. എങ്കിലും മാര്‍ട്ടിന്‍ പറയുന്നത് . "ബിൻ ലാദനേക്കാൾ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരു പേര് ഇല്ല. അത് ആളുകളില്‍ താൽപ്പര്യം ജനിപ്പിക്കുന്നു." എന്നാണ്. ഒമറിന്‍റെ ചിത്രങ്ങള്‍ വാങ്ങാന്‍ മാത്രമല്ല, വരും കാലത്ത് അവയ്ക്ക് വില ഉയരുമെന്നും അതിനാല്‍ അവയില്‍ പണം മുടക്കുന്നത് നഷ്ടമാകില്ലെന്ന് പറയുന്നവരും കുറവല്ല. ഇപ്പോള്‍ നടക്കുന്ന പ്രദര്‍ശനത്തിന് പുറമെ ഈ വര്‍ഷം തന്നെ പാരീസില്‍ ഒമറിന്‍റെ മറ്റൊരു ചിത്ര പ്രദര്‍ശനം കൂടി സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് മാര്‍ട്ടിന്‍. 

കലാസൃഷ്ടിക്കുള്ളില്‍പ്പെട്ട് പോയ യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി; നാല് ലക്ഷം പിഴ, വൈറല്‍ വീഡിയോ!