ഒരു തെരുവിനു ചുറ്റും കൂട്ടമായി ആളുകൾ താമസിക്കുന്നു എന്നതാണ് ഈ പട്ടണത്തിലെ പ്രത്യേകത. ഏകദേശം 9 കിലോമീറ്റർ നീളത്തിലാണ് ആളുകൾ ഇങ്ങനെ തിങ്ങിപ്പാർക്കുന്നത്.
സാധാരണഗതിയിൽ ലോകത്ത് എല്ലായിടത്തും വിശാലമായ ഭൂപ്രദേശത്തെ ഏതാണ്ട് മുഴുവന്‍ പ്രദേശത്തും ആളുകൾ വീടുകൾ ഉണ്ടാക്കി താമസിക്കാൻ ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ടുതന്നെ ഒരു ജനവാസ മേഖലയുടെ ആകാശദൃശ്യം പകർത്തുകയാണ് എങ്കിൽ തീർച്ചയായും വിശാലമായ ഭൂപ്രദേശത്തുടനീളം പാർപ്പിടങ്ങൾ ചിന്നി ചിതറി കിടക്കുന്നത് പോലൊരു ദൃശ്യമാകും ലഭിക്കുക. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഭൂപ്രദേശത്തിന്‍റെ ആകാശ ദൃശ്യം ഇതിൽ നിന്നും വ്യത്യസ്തമായിരുന്നു. ആ പ്രദേശത്തെ വീടുകളെല്ലാം ഒരു നിശ്ചിത പ്രദേശത്ത് മാത്രമായി കേന്ദ്രീകരിക്കപ്പെട്ട നിലയിലായിരുന്നു. ബാക്കിയുള്ള പ്രദേശം മുഴുവനും മനോഹരമായ തരത്തില്‍ കൃഷിക്ക് ഉപയോഗപ്പെടുത്തിയിരിക്കുന്നു.
പക്ഷി ഇടിച്ചു; പിന്നാലെ വിമാനത്തില്‍ നിന്നും തീ, അടിയന്തര ലാന്‍റിംഗ്, അത്ഭുതകരമായ രക്ഷപ്പെടല്‍ !
ദൈവത്തിന്‍റെ സ്വന്തം നാട്; മൂന്നാറിലെ അതിമനോഹര കാഴ്ചയില്‍ അമ്പരന്ന് നെറ്റിസണ്‍സ്
പോളണ്ടിലെ ഒരു പട്ടണത്തിന്‍റെ ആകാശദൃശ്യമായിരുന്നു ഇത്. ഇവിടെ ഏകദേശം 6,000 ത്തോളം ആളുകളാണ് ഒറ്റ തെരുവിൽ മാത്രമായി വീടുകൾ പണിത് താമസിക്കുന്നത്. ഈ പട്ടണത്തിലെ മറ്റ് പ്രദേശങ്ങൾ ആകട്ടെ ഒഴിഞ്ഞും കിടക്കുന്നു. തെക്കൻ പോളണ്ടിലെ ക്രാക്കോ കൗണ്ടിയിലുള്ള സുലോസോവ എന്ന പട്ടണത്തിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ ആളുകൾ തിങ്ങിപ്പാർക്കുന്നത്. ഒരു തെരുവിനു ചുറ്റും കൂട്ടമായി ആളുകൾ താമസിക്കുന്നു എന്നതാണ് ഈ പട്ടണത്തിലെ പ്രത്യേകത. ഏകദേശം 9 കിലോമീറ്റർ നീളത്തിലാണ് ആളുകൾ ഇങ്ങനെ തിങ്ങിപ്പാർക്കുന്നത്. പോളണ്ടിലെ ഏറ്റവും നീളം കൂടിയ പട്ടണവും ഇത് തന്നെ.
കണ്ണത്താ ദൂരത്തോളം നീളത്തിൽ നീണ്ടു കിടക്കുന്ന വീടുകളും ഇരുവശവും വിശാലമായ പച്ചപ്പുനിറഞ്ഞ കൃഷിഭൂമിയുമാണ് സുലോസോവയിൽ നമ്മെ ആകർഷിക്കുന്ന കാഴ്ച. നഗരത്തിലുടനീളം ഒരു നീണ്ട തെരുവ് മാത്രമേയുള്ളൂ. എല്ലാ വീടുകളും തെരുവിന്‍റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. പ്രകൃതിരമണീയമായ സുന്ദര കാഴ്ചകൾ കൊണ്ടും നഗരത്തിലെ വീടുകളുടെ അസാധാരണമായ വിന്യാസം കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന സുലോസോവയെ 'ലിറ്റിൽ ടസ്കാനി' എന്ന് വിളിക്കുന്നു. സിഎസ്‌ഒ പോളണ്ടിന്‍റെ കണക്കനുസരിച്ച്, 2017 ൽ 5,819 ആണ് ഇവിടുത്തെ ജനസംഖ്യ. വളരെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമാണ് ഈ പട്ടണം എങ്കിലും അധികമാർക്കും ഇതിനെക്കുറിച്ച് അറിയില്ല എന്നതാണ് സത്യം.
രണ്ടാം ലോക മഹായുദ്ധം; 81 വര്‍ഷം മുമ്പ് യുഎസ് സൈന്യം മുക്കിയ ജപ്പാനീസ് കപ്പലിന്‍റെ അവശിഷ്ടം കണ്ടെത്തി
