Asianet News MalayalamAsianet News Malayalam

പിക്കാസോയുടെ പെയിന്റിം​ഗ് ലേലത്തിൽ വിറ്റു, കിട്ടിയ തുക 1157 കോടിക്ക് മുകളിൽ..!

പിക്കാസോയുടെ 'ഗോൾഡൻ മ്യൂസ്' എന്നറിയപ്പെടുന്ന വാൾട്ടറിന് 17 വയസ്സുള്ളപ്പോഴാണ് 45 വയസ്സായ പിക്കാസോയെ പാരീസിൽ വച്ച് കണ്ടുമുട്ടുന്നത്. ആ സമയത്ത് ഉക്രേനിയൻ ബാലെരിനയായ ഓൾഗ ഖോഖ്‌ലോവയെ പിക്കാസോ വിവാഹം കഴിച്ചിരുന്നുവെങ്കിലും വാൾട്ടറുമായുള്ള ബന്ധം രഹസ്യമായി തുടരുകയായിരുന്നു. 

picasso masterpiece sold for 1157 crore in an auction rlp
Author
First Published Nov 9, 2023, 9:34 PM IST

പാബ്ലോ പിക്കാസോയുടെ 1932 -ലെ ഒരു മാസ്റ്റർപീസ് ലേലത്തിൽ വിറ്റുപോയത് $139 മില്യൺ (£113 മില്യൺ)-ന്. അതായത് ഏകദേശം 11,56,46,12,100.00 രൂപയ്ക്ക്. ലേലശാലയായ സോഥെബിയുടെ അഭിപ്രായത്തിൽ പിക്കാസോ പെയിന്റിം​ഗിന് കിട്ടുന്ന രണ്ടാമത്തെ ഏറ്റവും വലിയ തുകയാണിത്. 

'വുമൺ വിത്ത് എ വാച്ച്' എന്ന ചിത്രമാണ് ലേലത്തിൽ വിറ്റുപോയത്. ഈ വർഷം ലേലത്തിൽ വിറ്റ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടി കൂടിയാണിത്. സ്പാനിഷ് കലാകാരനായ പിക്കാസോയുടെ കാമുകി കൂടിയായ ഫ്രഞ്ച് മോഡൽ മേരി-തെരേസ് വാൾട്ടറെയാണ് ഈ ചിത്രത്തിൽ അദ്ദേഹം വരച്ചിരിക്കുന്നത്. അവരെ വിഷയമാക്കി വേറെയും ചിത്രങ്ങൾ പിക്കാസോ വരച്ചിട്ടുണ്ട്. 

ലേലം തുടങ്ങും മുമ്പ് 120 മില്ല്യൺ ഡോളറെ ചിത്രത്തിന് കിട്ടൂ എന്നായിരുന്നു കരുതിയിരുന്നതെങ്കിലും തുക അതിലും ഉയർന്നു. ഈ പെയിന്റിം​ഗ് മുമ്പ്, ആർട്ട് കളക്ടർ എമിലി ഫിഷർ ലാൻഡൗവിന്റെ ഉടമസ്ഥതയിലായിരുന്നു ഉണ്ടായിരുന്നത്. 1968 -ലാണ് അവരിത് വാങ്ങിയത്. ഇപ്പോൾ വാങ്ങിയ ആളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സിംഹാസനം പോലെയുള്ള ഒരു കസേരയിൽ ഇരിക്കുന്ന വാൾട്ടറുടെ ഛായാചിത്രമാണ് 'വുമൺ വിത്ത് എ വാച്ച്'. 

പിക്കാസോയുടെ 'ഗോൾഡൻ മ്യൂസ്' എന്നറിയപ്പെടുന്ന വാൾട്ടറിന് 17 വയസ്സുള്ളപ്പോഴാണ് 45 വയസ്സായ പിക്കാസോയെ പാരീസിൽ വച്ച് കണ്ടുമുട്ടുന്നത്. ആ സമയത്ത് ഉക്രേനിയൻ ബാലെരിനയായ ഓൾഗ ഖോഖ്‌ലോവയെ പിക്കാസോ വിവാഹം കഴിച്ചിരുന്നുവെങ്കിലും വാൾട്ടറുമായുള്ള ബന്ധം രഹസ്യമായി തുടരുകയായിരുന്നു. 

2022 -ലെ ലേലത്തിൽ 67.5 മില്യൺ ഡോളറിന് വിറ്റ, 1932 -ൽ വരച്ച Nude Reclining Woman ഉൾപ്പെടെ പിക്കാസോയുടെ വേറെയും പല ചിത്രങ്ങൾക്കും വാൾട്ടർ വിഷയമായിട്ടുണ്ട്.

വായിക്കാം: ഒരുകൂട്ടം സിംഹങ്ങൾ, ഒറ്റക്കൊരു ജിറാഫ്, പൊരിഞ്ഞ ഓട്ടം, പിന്നെ സംഭവിച്ചത്..!

youtubevideo

Follow Us:
Download App:
  • android
  • ios