പിക്കാസോയുടെ കാമുകിയും ഫ്രഞ്ച് ഫോട്ടോഗ്രാഫറും കവിയുമായി ഡോറ മാറിനെ വച്ച് പിക്കാസോ വരച്ച അമൂര്‍ത്ത ചിത്രമാണിതെന്ന് കരുതുന്നു. ഓയിൽ പെയിന്റിംഗിൽ വരച്ച ചുവന്ന ലിപ്സ്റ്റിക്കും നീല വസ്ത്രവും ധരിച്ച ഡോറ മാറിന്‍റെ പിന്നില്‍ പാബ്ലോ പിക്കാസോ  നില്‍ക്കുന്നതരത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. 


ഴയ പെയിന്‍റിംഗുകള്‍ക്ക് ലേല സ്ഥാപനങ്ങളില്‍ കോടികളുടെ മൂല്യമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ അവ എന്നും ഏറെ സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്നു. എന്നാല്‍ ചരിത്രത്തിന്‍റെ ഗതിവിഗതികളില്‍പ്പെട്ട് പലപ്പോഴും ഇത്തരം കലകൾ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവ വീണ്ടും കണ്ടെത്തപ്പടുമ്പോള്‍ അവയുടെ മൂല്യം കുത്തനെ ഉയരുന്നു. സമാനമായൊരു സംഭവം ഇറ്റലിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറി. വില്‍ക്കാന്‍ കഴിയില്ലെന്ന് കരുതി ഉപേക്ഷിക്കപ്പെട്ട ഒരു പെയിന്‍റിംഗാണ് അടുത്തിടെ കണ്ടെത്തിയത്. ഈ പെയിന്‍റിംഗിന് ഇന്ന് 66 കോടിക്ക് മുകളില്‍ മൂല്യമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 

പ്രശസ്ത ചിത്രകാരന്‍ പിക്കാസോയുടെ പെയിന്‍റിംഗായിരുന്നു അത്. ലുയിഗി ലോ റോസോ എന്നയാൾ, ഇറ്റലിയിലെ പോംപെയിലെ തന്‍റെ കുടുംബത്തിന്‍റെ ഉപേക്ഷിക്കപ്പെട്ട പഴയൊരു വീട്ടിന്‍റെ നിലവറയില്‍ നിന്നാണ് ഈ പെയിന്‍റിംഗ് കണ്ടെത്തിയത്. അതും ആറ് പതിറ്റാണ്ടുകൾക്ക് ശേഷം. ചിത്രത്തില്‍ ഉണ്ടായിരുന്ന ഒപ്പ് പിക്കാസോയുടെത് തന്നെ എന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞു. പിക്കാസോയുടെ കാമുകനും ഫ്രഞ്ച് ഫോട്ടോഗ്രാഫറും കവിയുമായി ഡോറമാറിനെ വച്ച് പിക്കാസോ വരച്ച അമൂര്‍ത്ത ചിത്രമാണിതെന്ന് കരുതുന്നു. ഓയിൽ പെയിന്റിംഗിൽ വരച്ച ചുവന്ന ലിപ്സ്റ്റിക്കും നീല വസ്ത്രവും ധരിച്ച പാബ്ലോ പിക്കാസോയുടെ പിന്നില്‍ ഡോറാമാർ നില്‍ക്കുന്നതരത്തിലാണ് ചിത്രം വരച്ചിരിക്കുന്നത്. 

പുലർച്ചെ ഒന്നരയ്ക്ക് ടെക്കിയെയും കുടുംബത്തെയും 80 കിലോമീറ്റർ വേഗതയിൽ പിന്തുടർന്ന് അക്രമിക്കുന്ന വീഡിയോ വൈറൽ

Scroll to load tweet…

'സാറേ... എന്‍റെ കോഴിയെ കട്ടോണ്ട് പോയി'; പോലീസുകാരനോട് കോഴി മോഷണം പോയ പരാതി പറയുന്ന കുട്ടി; വീഡിയോ വൈറൽ

പാബ്ലേ പിക്കാസോയും അമൂര്‍ത്ത ചിത്രത്തിലും വ്യക്തം. പെയിന്റിംഗ് വില്പനയ്ക്ക് യോഗ്യമല്ലെന്നാണ് അന്ന് കരുതപ്പെട്ടത്. അതിനാൽ തന്നെ അവര്‍ ആദ്യം വിട്ടിലും പിന്നെ തങ്ങളുടെ റെസ്റ്റോറന്‍റിലും ചിത്രം പ്രദര്‍ശിപ്പിച്ചു. പിന്നീട് വീടിന്‍റെ നിലവറയിലേക്ക് മാറ്റി. ഏതാണ്ട് അറുപത് വര്‍ഷത്തോളം ചിത്രം പിന്നെ വെളിച്ചം കണ്ടില്ല. എന്നാല്‍ പുതിയ തലമുറയിലെ ആൻഡ്രിയ ലോ റോസോ എന്ന അംഗം ചിത്രത്തിലെ ഒപ്പ് യാദൃശ്ചികമായി ശ്രദ്ധിച്ചപ്പോഴാണ് അത് പാബ്ലേ പിക്കാസോയുടെതാണെന്ന സംശയം തോന്നിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സംഗതി സത്യമാണെന്ന് കണ്ടെത്തി. പെയിന്‍റിംഗ് ലേലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. ഏകദേശം 66 കോടി 70 ലക്ഷം രൂപ ചിത്രത്തിന് ലഭിക്കുമെന്ന് കരുതപ്പെടുന്നു. 

പട്ടാപകൽ മുഖംമൂടി ധരിച്ച് മതിൽ ചാടിക്കടന്ന്, വീട് അക്രമിച്ച് മോഷ്ടാക്കൾ; ഒറ്റയ്ക്ക് നേരിട്ട് യുവതി,വീഡിയോ വൈറൽ