15 മിനിറ്റിനുള്ളില്‍ തന്നെ ഒരുകോടിക്ക് മുകളില്‍ രൂപയ്ക്ക് അവ വിറ്റുപോയത് ശരിക്കും ഉടമകളെ സംബന്ധിച്ചിടത്തോളം സന്തോഷവും അമ്പരപ്പും നല്‍കി എന്നും മാന്‍ഡര്‍ പറയുന്നു. 

ഒരു ജോടി സ്ഫിങ്സ് പ്രതിമകൾ(sphinx statues) 195,000 പൗണ്ടിന് (2,00,67,469.50 Indian Rupee) ലേലത്തിൽ വിറ്റു. ഒരു ദമ്പതികളാണ് 300 പൗണ്ടിന് (30,859.34 Indian Rupee) വാങ്ങി 15 വർഷത്തേക്ക് അവരുടെ തോട്ടത്തിൽ വെച്ച ഈ പ്രതിമകള്‍ ഇത്രയധികം രൂപയ്ക്ക് വിറ്റത്. ഇവ പത്തൊമ്പതാം നൂറ്റാണ്ടിലേതാണ്. ഈജിപ്തിലേയും ഗ്രീക്കിലേയും പുരാവൃത്തങ്ങളിലുള്ള ഒരു സാങ്കല്പികരൂപമാണ് സ്ഫിങ്സ്.

ഈ പ്രതിമ യഥാര്‍ത്ഥ ഈജിപ്ത്യന്‍ സൃഷ്ടിയാണ് എന്ന് വിശ്വസിക്കുന്നതിനാലാണ് ഇത്രയധികം വില നല്‍കി അവ വാങ്ങിയിരിക്കുന്നത് എന്ന് ലേലക്കാരനായ ജെയിംസ് മാന്‍ഡര്‍ പറഞ്ഞു. എന്നാല്‍, ആരാണ് അവ വാങ്ങിയത് എന്ന് വെളിപ്പെടുത്തിയിട്ടില്ല. വിറ്റവര്‍ക്കും വളരെ അധികം സന്തോഷമായി എന്നും അദ്ദേഹം പറയുന്നു. 

വീട് മാറുന്നതിനാലാണ് ദമ്പതികള്‍ അവ വില്‍ക്കാന്‍ തയ്യാറായത് എന്ന് മാന്‍ഡര്‍ പറയുന്നു. എന്നാല്‍, ഇത്രയും വര്‍ഷവും തങ്ങളുടെ തോട്ടത്തിലുള്ളത് ഇത്രയധികം വില കിട്ടുന്ന ഒരു പുരാവസ്തുവാണ് എന്നതിനെ കുറിച്ച് ദമ്പതികള്‍ക്ക് യാതൊരുവിധ വിവരവും ഇല്ലായിരുന്നു. 

ശനിയാഴ്ചയാണ് ഓണ്‍ലൈനില്‍ ലേലം നടന്നത്. പ്രതിമയ്ക്കൊപ്പം തോട്ടത്തിലെ മറ്റ് ചില വസ്തുക്കളും ലേലത്തില്‍ വിറ്റുപോയിരുന്നു. 15 മിനിറ്റിനുള്ളില്‍ തന്നെ ഒരുകോടിക്ക് മുകളില്‍ രൂപയ്ക്ക് അവ വിറ്റുപോയത് ശരിക്കും ഉടമകളെ സംബന്ധിച്ചിടത്തോളം സന്തോഷവും അമ്പരപ്പും നല്‍കി എന്നും മാന്‍ഡര്‍ പറയുന്നു. ഇരുപതിനായിരം രൂപയ്ക്ക് ആരംഭിച്ച ലേലം വളരെ പെട്ടെന്ന് തന്നെ ഒരുകോടിയിലെത്തി. പിന്നീട്, രണ്ട് കോടിയിലേക്കും എത്തി.

ദമ്പതികള്‍ വളരെ നല്ല മനുഷ്യരാണ് എന്നും വീട് മാറാന്‍ നേരം ഇങ്ങനെ ഒരത്ഭുതം സംഭവിച്ചത് സന്തോഷപ്രദമാണ് എന്നുകൂടി മാന്‍ഡര്‍ പറയുന്നു.