തിരുവാതിര നക്ഷത്രക്കാർക്ക്  ഈ വർഷം ധനപരമായി നേട്ടം ഉണ്ടാകുന്ന വർഷമാണ്. ബിസിനസിൽ ലാഭം ഉണ്ടാവുക,സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ജീവിതശെെലി രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. 2020ൽ വാഹനം വാങ്ങാനുള്ള ഭാ​ഗ്യവും ഈ നക്ഷത്രക്കാർക്ക് ഉണ്ടാകും. 

2020 വർഷഫലം; അശ്വതി നക്ഷത്രക്കാർക്ക് എങ്ങനെ...?

 കലാ​രം​ഗത്ത് മേൻമ, കാര്യപുരോ​ഗതി എന്നിവയ്ക്കും സാധ്യതയുണ്ട്. ‌മത്സരപരീക്ഷയിൽ ഉന്നത വിജയം നേടാനാകും. വിദ്യാർത്ഥികൾക്ക് 2020 മികച്ചൊരു വർഷമാണെന്ന് പറയാം. ഇരുചക്രവാഹനാപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ​ഗൃ​ഹത്തിൽ മം​ഗളകർമ്മം, പുതിയ ഭവനം എന്നിവയ്ക്ക് സാധ്യതയുണ്ട്.

രോ​ഹിണി നക്ഷത്രക്കാരാണോ; 2020 നിങ്ങൾക്ക് എങ്ങനെയാണെന്ന് അറിയേണ്ടേ..?

അധികബാധ്യത, ബന്ധുശത്രുത എന്നിവയ്ക്കും സാധ്യതയുണ്ട്. 2020ൽ തിരുവാതിര നക്ഷത്രക്കാർക്ക് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. സ്വത്ത് തർക്കം, അലച്ചിൽ, അസുഖ ശമനം എന്നിവ നേരിടാം. വ്യാഴാഴ്ച്ച വിഷ്ണുക്ഷേത്രദർശനം, അഷ്ടോത്തരാർച്ചന, ലളിതാസഹസ്രനാമപാരായണം, ദേവീക്ഷേത്രത്തിൽ മാസാവസാന വെള്ളിയാഴ്ച്ച രക്തപുഷ്പാഞ്ജലി നടത്താവുന്നതാണ്. 

കടപ്പാട്: 
ഗിന്നസ് ജയനാരായണ്‍ജി 
ജ്യോതിഷൻ, ഹസ്‌തരേഖാ ശാസ്‌ത്രജ്ഞൻ.
മൊബെെൽ - 9847064540, 8921944994