Asianet News MalayalamAsianet News Malayalam

2022 Yearly Horoscope Prediction : പുതുവർഷഫലം 2022; ഈ വർഷം ഓരോ നാളുകാർക്കും എങ്ങനെ?

നക്ഷത്രഫലം അനുസരിച്ച് 2022-ലെ നിങ്ങളുടെ ഫലം എന്താണ് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും. പുതുവര്‍ഷം എന്തൊക്കെ മാറ്റങ്ങളാണ് ഓരോ നക്ഷത്രക്കാരിലും ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

2022 Yearly prediction dr rajesh pb
Author
Trivandrum, First Published Jan 1, 2022, 8:01 AM IST
  • Facebook
  • Twitter
  • Whatsapp

നക്ഷത്രഫലം അനുസരിച്ച് 2022-ലെ നിങ്ങളുടെ ഫലം എന്താണ് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും. പുതുവർഷം എന്തൊക്കെ മാറ്റങ്ങളാണ് ഓരോ നക്ഷത്രക്കാരിലും ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്...

അശ്വതി...

ദീർഘകാലമായി ശ്രമിച്ചിട്ടും നടക്കാത്ത ചില കാര്യങ്ങൾ സഫലമാകും. കുടുംബ ജീവിതം സന്തോഷകരം ആകും. പരീക്ഷയിൽ ഉന്നത വിജയം നേടും. വിദേശത്ത് ഉദ്യോഗം ലഭിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. വർഷത്തിന്റെ തുടക്കം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. എന്നാൽ വർഷാവസാനം ചിലവുകൾ കൂടാനും ഇടയുണ്ട്. പിതൃസ്വത്ത് അധീനതയിൽ വന്നുചേരും സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. വാഹന അപകടം ഉണ്ടാകാനും ഒരു സാധ്യത കാണുന്നു. 

ഭരണി...

സ്ഥാനക്കയറ്റം ലഭിക്കും.പൊതുവേ ഗുണകരമായ വർഷമാണ്. കുടുംബജീവിതം സന്തോഷകരമാകും. വരുമാനം വർദ്ധിക്കും. വീട് മാറി താമസിക്കും.ചിലർക്ക് വിദേശയാത്ര യ്ക്ക് അവസരം ലഭിക്കും.തൊഴിൽരംഗത്തെ പ്ര ശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും.പുണ്യ ക ർമ്മങ്ങളിൽ പങ്കെടുക്കുകയും തീർഥയാത്ര ന ടത്തുകയും ചെയ്യും.ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.പഠിക്കുന്ന കുട്ടികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. 

കാർത്തിക...

ഭൂമിയോ വീടോ അധീനതയിൽ വന്നുചേരും.പലതുകൊണ്ടും നേട്ടങ്ങളും പ്ര തീക്ഷിക്കാവുന്ന വർഷമാണിത് .ബിസിനസി ൽ അഭിവൃദ്ധി ഉണ്ടാകും.പുതിയസംരംഭങ്ങൾ ആരംഭിക്കും.തീർത്ഥയാത്ര നടത്തും. മുടങ്ങി പ്പോയ ചിലകാര്യങ്ങൾ പുനരാരംഭിക്കും. സർ ക്കാർ ആനുകൂല്യം ലഭിക്കും.വിദേശത്ത് ജോ ലി കിട്ടാനും സാധ്യതയുണ്ട്.ദമ്പതികൾ തമ്മി ൽ അഭിപ്രായ ഭിന്നത ഉണ്ടാകും.കടത്തിൽ നിന്ന് മോചനം ഉണ്ടാകും. ഉന്നത വ്യക്തികളു ടെ സഹായം ലഭിക്കും. 

രോഹിണി...

ഒരുപാട് കാലമായി പ്രതീക്ഷിച്ചിരു ന്ന ചില കാര്യങ്ങൾ സഫലമാകും.സാമ്പത്തി ക നില മെച്ചപ്പെടും.ജീവിതം സന്തോഷകരം ആകും.പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. മകന് ആഗ്രഹിച്ച വിഷയം പഠിക്കാൻ അവസ രം ലഭിക്കും. കുടുംബ കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കും.ചില ദുശ്ശീല ങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്. പരിശ്രമ ങ്ങൾക്ക് അനുസൃതമായ നേട്ടങ്ങളുണ്ടാകും. ജോലി രാജി വെയ്ക്കാൻ ഉളള ചിന്തകൾ ഉപേക്ഷിക്കുക. 

മകയിര്യം...

പഠിച്ച വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗം ലഭിക്കും.വർഷത്തിന് ആദ്യപകുതി യെക്കാൾ മികച്ചതായിരിക്കും രണ്ടാം ഭാഗം. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങ ളുണ്ടാകും. ദീർഘയാത്രകൾ ആവശ്യമായി വരും.സ്വർണാഭരണങ്ങൾ വാങ്ങും.പരീക്ഷ യിൽ മികച്ച വിജയം നേടും.സാമ്പത്തിക നില മെച്ചപ്പെടും. ചിലർക്ക് സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാണ് . 

തിരുവാതിര...

വിരോധികൾ ആയിരുന്നവർ സൗഹൃദത്തിൽ ആവും.പുതിയ പ്രേമബന്ധം ഉടലെടുക്കും.ഏറ്റവുമധികം ഈശ്വരാധീനമു ള്ള സമയമാണ്.ബിസിനസ്സിൽ പുരോഗതി ഉ ണ്ടാകും.ആരോഗ്യം തൃപ്തികരം ആണ്. കു ടുംബാംഗങ്ങളോട് ഒത്ത് ഉല്ലാസയാത്ര ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. ദീർഘ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ ക്ക് പരിഹാരമാകും.മറ്റുള്ളവരുടെ വിഷമങ്ങ ൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയും. 

പുണർതം...

ദൈവാധീനം ഉള്ള  വർഷമാണിത്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ  പ്രതീക്ഷി ക്കാം.കുടുംബജീവിതം സന്തോഷകരമാകും. സഹപ്രവർത്തകരുടെസഹായം ലഭിക്കും.പുതിയ കരാറുകൾ ഏറ്റെടുക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.തീർത്ഥയാത്രയിൽ പങ്ക്ചേരും. ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. പുതി യ വാഹനം വാങ്ങും.ഹൃസ്വകാല പാഠ്യപദ്ധതി യിൽ ചേരും. ആരാധനാലയങ്ങൾ സന്ദർശി ക്കാനും വഴിപാടുകൾ ചെയ്തുതീർക്കാനും കഴിയും.പരീക്ഷയിൽ ഉന്നത വിജയം നേടും. 

പൂയം...

വർഷാരംഭം ഗുണകരം ആയിരിക്കി ല്ലെങ്കിലും ആദ്യപാദം കഴിയുന്നതോടെ കാര്യ ങ്ങൾ മെച്ചപ്പെടും.ബിസിനസ്സ് വികസിപ്പിക്കും. ജോലി തേടുന്നവർക്ക് തൊഴിൽ ലഭിക്കും.പൂർ വികസ്വത്ത് കൈവശംവന്നുചേരും.വിദേശയാ ത്രയ്ക്ക് അവസരം ലഭിക്കും.ഗൃഹനിർമ്മാണം പൂർത്തിയാക്കും.കാർഷികാദായംവർദ്ധിക്കും. ബന്ധുമിത്രാദികളുടെ സഹായം ലഭിക്കും.കു ടുംബത്തിൽ സ്വസ്ഥതയും സമാധാനവും നില നിൽക്കും. 

ആയില്യം..

പ്രതിസന്ധികളിൽ തളരാതെ മു ന്നോട്ട് പോകും.പൊതുവേ ഭാഗ്യമുള്ള  വർഷ മാണിത് .ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം.ചിലർക്ക് വിദേശത്ത് ഉ ദ്യോഗം ലഭിക്കും.സാമ്പത്തിക സ്ഥിതി മെച്ച പ്പെടും.പ്രശസ്തി വർദ്ധിക്കും.കടം കൊടുത്ത പണം മടക്കി കിട്ടും.എതിരാളികളുമായി രമ്യത യിൽ എത്തും. അകന്നുകഴിഞ്ഞിരുന്ന തമ്മി ൽ ഒന്നിക്കും. വർഷാവസാനം കൂടുതൽ മികച്ചതായിരിക്കും . 

മകം...

വരുമാനം വർദ്ധിക്കും.കുടുംബ ജീവിതം സന്തോഷകരമാകും.സ്വർണാഭരണങ്ങൾ വാ ങ്ങും.കാർഷിക ആദായം മെച്ചപ്പെടും.അവി വാഹിതരുടെ വിവാഹം നടക്കും.വ്യവഹാര ത്തിൽ വിജയിക്കും.വീട് മോടി പിടിപ്പിക്കും.വ ർഷാവസാനം പല കാര്യങ്ങൾക്കും തടസ്സങ്ങ ളും നേരിടാം.അപകട സാധ്യതയുളള കാര്യങ്ങ ളിൽ നിന്ന് വിട്ടു നിൽക്കുക.വിദേശയാത്ര നട ത്തും.ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക.അ പവാദം കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

പൂരം...

വർഷത്തിന്റെ ആദ്യപകുതി മികച്ചതാ ണ്. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. അവിവാഹിതരുടെവിവാഹംനടക്കും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെല വഴിക്കും.വീട്മോടിപിടിക്കും.വിദേശ യാത്ര ചെ യ്യും.പുതിയ സംരംഭം ആരംഭിക്കും. വിദ്യാർ ത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും.സമാനതയുളളവരുമായി ചേർന്ന് ചില ബിസിനസുകൾ നടത്തും. 

ഉത്രം...

ഒരുപാട് കാലത്തെ ആഗ്രഹങ്ങൾ സഫ ലമാകും.ബിസിനസ് ലാഭകരമാകും. ഈശ്വരാ ധീനമുള്ള വർഷമാണിത്.പുതിയ ഉത്തരവാദി ത്വങ്ങൾ ഏറ്റെടുക്കും.നിയമ പ്രശ്നങ്ങൾ രമ്യ മായി പരിഹരിക്കും.വിദ്യാർത്ഥികൾ പരീക്ഷ യിൽ ഉന്നതവിജയം നേടും.കമിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോ ടെ നടക്കും. അസാധ്യമെന്നു കരുതിയിരുന്ന ചില കാര്യങ്ങളൊക്കെ നേടിയെടുക്കും.  ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക 

അത്തം...

വീടു വിട്ട് കഴിയുന്നവർക്ക് കുടുംബാം ഗങ്ങളോടൊത്ത് താമസിക്കാൻ അവസരം ഉണ്ടാകും .പല വഴിയിലൂടെ പണം വന്നുചേരും. പുതിയ വാഹനം വാങ്ങും.വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.വ്യാപാ രം നവീകരിക്കും.അവിവാഹിതരുടെ വിവാഹം നടക്കും. ഒരുപാട് കാലമായി കാത്തിരുന്ന ഒരു കാര്യം സഫലമാകും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. 

ചിത്തിര...

ഗുണദോഷസമ്മിശ്രം ആയിട്ടുള്ള വർഷമാണിത്. സാമ്പത്തികനില മെച്ചപ്പെടും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും.കാർഷിക വൃത്തിയിൽ താൽപര്യം വർദ്ധിക്കും. അവിചാരിതമായ ചില നേട്ടങ്ങൾ കൈവരിക്കും. അകന്ന് കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം നേടും.കുടുംബത്തിൽ അതിൽ സമാധാനം നിലനിൽക്കും. സമൂഹത്തിൽ ചില അംഗീകാരങ്ങൾ ലഭിക്കും. കലാ രംഗത്ത് ശോഭിക്കാൻ കഴിയും. 

ചോതി...

വർഷത്തിന്റെ ആദ്യപകുതി കൂടുതൽ മികച്ചതാണ്.ധനസ്ഥിതി മെച്ചപ്പെടും.മക്കളു ടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.ആ രോഗ്യം മെച്ചപ്പെടും .പുതിയ സുഹൃത്തുക്കളെ ലഭിക്കും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും.പുതിയ ഉ ത്തരവാദിത്വ ങ്ങൾ ഏറ്റെ ടുക്കും.സ്വന്തം വീട്ടിലേക്ക്  താമസം മാറും. കായിക  മത്സരങ്ങളിൽ ഉന്നത വിജയം നേടും. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. 

വിശാഖം...

വസ്തു സംബന്ധമായി ഇടപാടുക ൾ ലാഭകരമായി നടത്തും.മകന് ഉദ്യോഗം ല ഭിക്കും. ചിലർക്ക് വിദഗ്ധചികിത്സ ആവശ്യ മാകും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഇല്ല. കുടുംബജീവിതം തൃപ്തികരം ആണ്. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽ ക്കുക.പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. അന്യ നാട്ടിൽ കഴിയുന്ന മക്കളോടൊത്ത് താമസിക്കാൻ അവസരം ലഭിക്കും.ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. 

അനിഴം...

വളരെയധികം  നേട്ടങ്ങൾ പ്രതീക്ഷി ക്കാവുന്ന വർഷമാണിത്.മറ്റുള്ളവരുടെ പ്രശം സ പിടിച്ചു പറ്റും.പുതിയ വിഷയങ്ങൾ പഠിക്കാ ൻ ആരംഭിക്കും.സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമാണ്. സാഹിത്യരംഗത്ത് ശോഭിക്കാൻ സാധിക്കും. വീട് മോടി പിടിപ്പിക്കുകയോ പുതുക്കി പണിയകയോ  ചെയ്യും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. 

തൃക്കേട്ട...

സ്ഥാനക്കയറ്റം ലഭിക്കും ഒപ്പം ധനസ്ഥിതി മെച്ചപ്പെടുകയുംചെയ്യും. പലതു കൊണ്ടും ഗുണകരമായകാലമാണ്. ഉദ്യോഗാ ർത്ഥികൾക്ക് തൊഴിൽ ലഭിക്കും. പൊതുവേ മനസ്സമാധാനം ഉള്ള വർഷമാണ്. സ്ഥാനക്കയറ്റത്തിനും സന്താനഭാഗ്യത്തിനു യോഗമുണ്ട്. ബന്ധു ക്കളുടെ സഹായം ലഭിക്കും. വിദേശ യാത്രയ് ക്കും അവസരം ലഭിക്കും. കാർഷിക ആദായം വർദ്ധിക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കാൻ സാധിക്കും. 

മൂലം...

പൊതുവേ ഗുണകരമായ വർഷമാണി ത്.സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം കിട്ടും.പുതിയ വാഹനം വാങ്ങും. കുടുംബ ജീ വിതം സന്തോഷം നിറഞ്ഞതാകും. മംഗള കർ മ്മങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കും.വരുമാ നം വർദ്ധിക്കും.സ്ത്രീകൾക്ക് സ്വർണാഭരണ ങ്ങൾ സമ്പാദിക്കാൻ കഴിയും. പങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. 

പൂരാടം...

 സ്ഥാനക്കയറ്റം ലഭിക്കും. എല്ലാ കാര്യ ങ്ങളും ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും. വീട് നിർമ്മാണം പൂർത്തിയാക്കും. ആഡംഭര ങ്ങൾക്കായി ധാരാളം  പണം ചെലവഴിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പരീക്ഷ യിൽ മികച്ച വിജയം നേടും. പ്രവർത്തന മികവിന് അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. ആഗ്രഹിച്ച പുതിയ വാഹനം സ്വന്ത മാക്കും.ശത്രുക്കളുടെ ഉപദ്രവം  ഉണ്ടാകാതിരി ക്കാൻ ശ്രദ്ധിക്കുക. 

ഉത്രാടം...

കഴിഞ്ഞ വർഷത്തെക്കാൾ മികച്ച  സമയമാണിത് അവിവാഹിതരുടെ വിവാഹം നടക്കാനും സാധ്യതയുണ്ട് .പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും.അപകട സാധ്യതയുള്ള കാര്യ ങ്ങളിൽ നിന്നും വിട്ടു നിൽക്കുക. ഉപരിപഠന ത്തിന് ചേരും.വായ്പ അനുവദിച്ചു കിട്ടും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല.സാഹിത്യ രംഗത്ത് ശോഭിക്കാൻ സാധിക്കും. പ്രവർത്ത നരംഗത്ത് സമാധാനം നിലനിൽക്കും. ആരോ പണങ്ങളിൽ നിന്ന് മോചനം ലഭിക്കും. 

തിരുവോണം...

സാമ്പത്തിക നേട്ടം കൈവരി ക്കുന്ന വർഷമാണിത് .കടം കൊടുത്ത പണം തിരിച്ച് കിട്ടാൻ താമസം നേരിടും. പഴയകാല സൗഹൃദങ്ങൾ പുതുക്കും. ആശുപത്രി വാസം ആവശ്യം വേണ്ടി വരും.വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങാൻ കഴിയും.സൽകർമങ്ങൾ അനുഷ്ഠിക്കും കാർഷിക രംഗത്ത് നഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ബിസിനസ് വർധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും . ആരോഗ്യം മെച്ചപ്പെടും. 

അവിട്ടം...

ദൈവാധീനം ഉള്ള വർഷമാണിത്. പഴയകാല സുഹൃത്തുക്കളുമായി ഒത്തു ചേ രും.വരുമാനം വർദ്ധിക്കും. ഉദ്യോഗാർത്ഥിക ൾക്ക് വിദേശത്ത് ജോലി ലഭിക്കും. നേത്രരോ ഗത്തിന് ചികിത്സ വേണ്ടിവരും.വീട് പുതുക്കി പണിയും.കുടുംബത്തിൽ ഒരു കുട്ടി ജനിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. ഊഹകച്ച വടത്തിന് അനുകൂലമായ സമയമല്ല. ബന്ധുക്കളോട് ഉല്ലാസയാത്രയിൽ പങ്കെടുക്കും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

ചതയം...

വളരെ നല്ല വർഷമാണ്. ഔദ്യോഗിക മേഖലയിൽ നേട്ടം പ്രതീക്ഷിക്കാം.നേരത്തെ കിട്ടാനുള്ള പണം ലഭിക്കും.വസ്തു ഇടപാടുക ൾ ലാഭകരമായി നടത്തും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.പല കാര്യങ്ങളും ആഗ്രഹി ക്കുന്നതു പോലെ ചെയ്യാൻ കഴിയും. കുടുംബ ത്തിൽ സമാധാനം നിലനിൽക്കും. അവിചാരി തമായ പലമാറ്റങ്ങളും  അനുകൂലമായി നടക്കുന്ന വർഷമാണിത്. പുതിയ വാഹനം വാങ്ങും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം . 

പൂരുരുട്ടാതി...

ഏറെ ആഗ്രഹിച്ച ഒരു കാര്യം നിറവേറും.ഗുണദോഷ സമ്മിശ്രമായ സമയമാണ്. പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും.ദാമ്പത്യ ജീവിതം സന്തോഷകരം ആകും.ആഡംബര വസ്ത്രം സമ്മാനമായി ലഭിക്കും.വർഷത്തി ന്റെ രണ്ടാം പകുതി കൂടുതൽ മികച്ചതായിരി ക്കും.അലസത വർദ്ധിക്കും.പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. വീട് നിർമ്മിക്കാനായി ഭൂമി വാങ്ങും. എതിരാളികളെ നിയന്ത്രിക്കാനും നിലനിർത്താനും സാധിക്കും. 

ഉതൃട്ടാതി...

തൊഴിൽ രംഗത്ത് നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങും. പൂർവികസ്വത്തു കൈവശം വന്നുചേരും.മന:സമാധാനം നിലനിൽക്കും. ദാമ്പത്യജീവിതം സന്തോഷകരമാകും. വരുമാ നം വർദ്ധിക്കും.യാത്രകൾ ഗുണകരം ആകും. വർഷാദ്യത്തെക്കാൾ അവസാനം കൂടുതൽ മികച്ചതായിരിക്കും. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം വർദ്ധിക്കും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. 

രേവതി...

ആരോഗ്യം തൃപ്തികരം ആണ്. പുതിയ വരുമാന മാർഗ്ഗം തുറന്നു കിട്ടും. വീട് നിർമ്മാണം  പൂർത്തിയാക്കും. പുണ്യസ്ഥല ങ്ങൾ സന്ദർശിക്കും. വ്യാപാരത്തിൽ നിന്നും ആദായം വർദ്ധിക്കും.മൽസര പരീക്ഷയിൽ ഉന്നത വിജയം നേടും.ചിലർക്ക് പുതിയ പ്രണ യ ബന്ധങ്ങൾ ഉടലെടുക്കും.സർക്കാർ ജീവ നക്കാർക്ക്  സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. അവിവാഹിതരുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ കൂടി നടത്തും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

Follow Us:
Download App:
  • android
  • ios