Asianet News MalayalamAsianet News Malayalam

കൊന്നപ്പൂവും ഗുരുവായൂരപ്പനും; അറിയാം ചിലത്

365 ദിവസവും പൂക്കുന്ന ഒരു കൊന്നമരം മരം കൊടുങ്ങല്ലൂരിനടുത്ത് തിരുവഞ്ചിക്കുളം മഹാ ദേവ ക്ഷേത്രത്തിൽ കാണാം ഗുരുവായൂരപ്പൻ അമ്പലപ്പുഴ എഴുന്നേറ്റപ്പോൾ അപ്പോൾ മഹാദേവന് കാണിക്കയായി സമർപ്പിച്ചതാണ് ഇത് എന്നാണ് ഐതിഹ്യം .

All You Need to Know about konnapoov and guruvayurappan
Author
Trivandrum, First Published Jun 28, 2022, 5:16 PM IST

ഗുരുവായൂരപ്പനെ കളിക്കുട്ടുകാരനായി ലഭിച്ച ഒരൂകുട്ടി ഉണ്ടായിരുന്നു. അവൻ വിളിച്ചാൽ കണ്ണൻ ഓടി ചെല്ലും. അവിടെയെല്ലാം അവർ കളിച്ചു നടക്കും. എന്നാൽ അത് ശരിയാണെന്ന് ആരും വിശ്വസിച്ചില്ല. ആ കുട്ടി കൂടം പറയുന്നതാണെന്ന് പലരും കരുതി. 

ഒരിക്കലൊരു ഭക്തൻ മനോഹരമായ സ്വർണ്ണ മാല കണ്ണന് സമർപ്പിച്ചു. ആ മാലയും ഇട്ടുകൊണ്ട് കണ്ണൻ തൻറെ കൂട്ടുകാരനെ കാണുവാൻ പോയി.കണ്ണൻറെ മാല കണ്ടപ്പോൾ ആ കുട്ടിക്ക് അതൊന്നണിയാൻ ആഗ്രഹം തോന്നി. കണ്ണൻ സന്തോഷത്തോടെ അത് അവന് സമ്മാനമായി നൽകി.

പൂജാരി വൈകീട്ട് നട തുറന്നപ്പോൾ മാല കാണാനില്ല. അതേ നേരത്ത് കുട്ടിയുടെ കഴുത്തി ൽ സ്വർണ്ണമാല കണ്ട മാതാപിതാക്കൾ അവ നെ കൂട്ടി അംബലത്തിലേക്ക് ചെന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണൻ സമ്മാനിച്ചതാണ്‌ എ ന്നു പറഞ്ഞു കൊണ്ടിരുന്നു.എന്നാലത് ആരും തന്നെ വിശ്വസിച്ചില്ല. 

കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാൻ തുടങ്ങി.പേടിച്ചു നിലവിളിച്ച കു ട്ടി തൻറെ കഴുത്തിൽ നിന്നും മാല ഊരിയെടു ത്ത് "കണ്ണാ നീ എൻറെ കൂട്ടുകാരനല്ലേ? ഇവരെ ന്താണ് അത് വിശ്വസിക്കാത്തെ?എന്നെ ശി ക്ഷിക്കരുത്, നിൻറെ സമ്മാനമാണിതെന്ന് ഇവ രോട് പറയാതിരുന്നതിനാൽ ഇനി നിൻറെ കൂ ട്ടും ഈ മാലയും എനിക്ക് വേണ്ട."എന്ന് സ ങ്കടത്തോടെ പറഞ്ഞിട്ടാ മാല ദുരേക്കു വലി ച്ചെറിഞ്ഞു.അത് ചെന്ന് വീണത്‌ ഒരു കൊന്ന മരത്തിലാണ്. 

ഉടനെ ആ മരം മുഴുവനും സ്വർണ വർണത്തി ലുള്ള മനോഹരമായ പൂക്കളാൽനിറഞ്ഞു.ആ സമയത്ത് ശ്രീകോവിലിൽ നിന്ന് ഒരു അശരീരി കേട്ടു."ഇവൻ എൻറെ ഭക്തന് ഞാൻ നൽകിയ താണ് മാല. ഈ പൂക്കളാൽ അലങ്കരിച്ച് എ ന്നെ കണി കാണുന്നവർക്ക് എല്ലാവിധ ഐശ്വ ര്യവും സമ്പൽസമൃദ്ധിയും ഉണ്ടാകും.ഈ പൂ ക്കൾകണികാ ണുന്ന ഒരാൾക്കും അപകീർ‍ ത്തികേൾക്കേണ്ടി വരില്ല."അങ്ങനെ ഉണ്ണിക ണ്ണൻറെ അനുഗ്രഹത്താൽ കണിക്കൊന്ന എ ല്ലാ വിഷുകണിയി ലും പവിത്രമായ സ്ഥാനം പിടിച്ചു. 

ബാലി സുഗ്രീവ യുദ്ധം നടക്കുന്നതിനിടയിൽ ശ്രീരാമചന്ദ്രൻ ഒളിഞ്ഞുനിന്ന് അമ്പെയ്തു ബാലിയെ കൊന്നത് അത് കൊന്നമരം ചുവട്ടി ലാണ് എന്നും അതും അന്നുമുതലാണ് ഈ മരത്തിന് ഇന്ന് കൊന്നമരം എന്ന് വിളിച്ചുതുട ങ്ങിയത് എന്നും ഒരു ഐതിഹ്യമുണ്ട് ശ്രീരാമൻ സ്പർശം എറ്റതിനാൽ അന്നുമുതൽ ഈ മരം പവിത്രം ആയിത്തീരുകയും ചെയ്തു. എന്നൊരു ഐതിഹ്യവും ഈ മരവുമായി ബന്ധപ്പെട്ട ഉണ്ട്. 

365 ദിവസവും പൂക്കുന്ന ഒരു കൊന്നമരം മരം കൊടുങ്ങല്ലൂരിനടുത്ത് തിരുവഞ്ചിക്കുളം മഹാ ദേവ ക്ഷേത്രത്തിൽ കാണാം ഗുരുവായൂരപ്പൻ അമ്പലപ്പുഴ എഴുന്നേറ്റപ്പോൾ അപ്പോൾ മഹാദേവന് കാണിക്കയായി സമർപ്പിച്ചതാണ് ഇത് എന്നാണ് ഐതിഹ്യം.

വാസ്തു നോക്കി വീട് പണിയണമെന്ന് പറയുന്നതിന്റെ കാരണം

 

Follow Us:
Download App:
  • android
  • ios