Asianet News MalayalamAsianet News Malayalam

Numerology : ഈ തീയതികളിൽ ജനിച്ചവർ ആണോ നിങ്ങൾ?

ഒരു വിശിഷ്ട വ്യക്തിയെ കാണാനുള്ള അവസരമുണ്ടാകും.  ഒരു ബിസിനസ് സംരംഭം തുടങ്ങാനും പ്ലാൻ ചെയ്യാനും പറ്റിയ സമയമാണിത്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

Are you born on these dates numerology horoscope 18 june 2022
Author
Trivandrum, First Published Jun 17, 2022, 7:25 PM IST

ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങൾക്കും സംഖ്യയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരുണ്ട്. പുതിയ സിം കാർഡ് എടുക്കുമ്പോൾ, ഫോൺ നമ്പർ മാറുമ്പോൾ, വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ, പരീക്ഷയ്ക്ക് ഹാൾടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ അതിലെ നമ്പറുകൾ ഭാഗ്യ നമ്പർ ആണോ എന്ന് നോക്കാത്തവരുടെ എണ്ണം വിരളം. 

ഓരോ സംഖ്യകൾക്കും അതിന്റേതായ ശക്തിയുണ്ട്. ഇത്തരം ഭാഗ്യ സംഖ്യകൾക്ക് പ്രത്യേക സ്‌പന്ദനവും ശക്തിയുമൊക്കെയുണ്ടെന്നാണ് സംഖ്യാശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ പറയുന്നത്. സംഖ്യാജ്യോതിഷത്തെ (numerology) കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. 

സംഖ്യാജ്യോതിഷത്തിൽ ഒരാളുടെ ജൻ‌മനക്ഷത്രത്തിന് പകരം ജനനസംഖ്യയ്ക്ക് ആണ് പ്രാധാന്യം നൽകുന്നത്. നിങ്ങൾ എത്രാം തീയതിയാണ് ജനിച്ചത്. നിങ്ങൾക്ക് എങ്ങനെ എന്നതിനെ കുറിച്ചറിയാൻ താൽപര്യം ഉണ്ടാകും. സംഖ്യാജ്യോതിഷ പ്രകാരമുള്ള നാളത്തെ ദിവസഫലത്തെ കുറിച്ചറിയാം...

(1, 10, 19, 28 തീയതികളിൽ ജനിച്ചവർ)...

ആത്മവിശ്വാസം ഉള്ളവരായിരിക്കും ഈ തീയതികളിൽ ജനിച്ചവർ. ആത്മീയ പ്രവർത്തനങ്ങളിൽ സമയം ചെലവിടുന്നവരാകും. ചിലപ്പോൾ അമിത ആത്മവിശ്വാസം നിങ്ങളെ ദോഷകരമായി ബാധിച്ചേക്കാം. അമിതമായി പണം ചെലവാക്കുന്നരാകും. കുടുംബാംഗങ്ങൾക്കൊപ്പം വിനോദത്തിനും സമയം ചെലവഴിക്കുക. ആരോഗ്യം തൃപ്തികരമാകും.

Read more  കുംഭകോണത്തെ നവഗ്രഹ ക്ഷേത്ര ദർശനം എങ്ങനെ? അറിയേണ്ടതെല്ലാം

(2, 11, 20 അല്ലെങ്കിൽ 29 തീയതികളിൽ ജനിച്ചവർ)...

ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഏതൊരു ജോലിയും ചെയ്യുന്നതിന് മുമ്പ് കൂടുതൽ തവണ ആലോചിക്കും. അൽപ്പം ശ്രദ്ധിച്ചാൽ പല കാര്യങ്ങളും പരിഹരിക്കപ്പെടും. ഒരു ചെറിയ കാര്യത്തിന് ബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. അത് കുടുംബ സന്തോഷത്തെ പ്രതികൂലമായി ബാധിക്കും. അമിത ജോലി കാരണം നിങ്ങൾക്ക് കുടുംബത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയില്ല. 

( 3, 12, 21, 30 തീയതികളിൽ ജനിച്ചവർ)...

മറ്റുള്ളവർ പറയുന്നത് വിശ്വസിക്കില്ല. നിങ്ങളുടെ ഉറച്ച തീരുമാനത്തിൽ തന്നെ നിൽക്കും. സഹോദരങ്ങളുമായി അടുത്ത ബന്ധം ഉണ്ടാകും.ബിസിനസ്സിൽ നേരിയ മാന്ദ്യം ഉണ്ടാകാം. ഗ്യാസ് പ്രശ്നവും അസിഡിറ്റിയും അലട്ടാം.

(4, 13, 22, 31 തീയതികളിൽ ജനിച്ചവർ)...

സാമ്പത്തികം നന്നായി കെെകാര്യം ചെയ്യും ഈക്കൂട്ടർ. അത് നിങ്ങളുടെ ആത്മവിശ്വാസവും മനോവീര്യവും വർദ്ധിപ്പിക്കും. ചില അനാവശ്യ ചെലവുകൾ ഉണ്ടാകാം. യുവാക്കൾ അവരുടെ കരിയറിനെ കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിൽ വിജയം കൈവരിക്കുന്നത് ഒരു മികച്ച യോഗമായി മാറുന്നു. സന്താനങ്ങളെ ചൊല്ലി ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടാകാം. ശാരീരികവും മാനസികവുമായ സമ്മർദ്ദം മൂലം നിങ്ങൾക്ക് ക്ഷീണവും ഊർജ്ജവും കുറയും.

Read more  സത്യനാരായണ വ്രതം എടുക്കുന്നത് എന്തിന്?

( 5, 14, 23 തീയതികളിൽ ജനിച്ചവർ)...

സ്വത്ത് തർക്കം സമാധാനപരമായി പരിഹരിക്കുക. ഇത് ബന്ധം വഷളാക്കില്ല. വീട്ടിലെ മുതിർന്ന അംഗങ്ങളുടെ സഹകരണം തേടുന്നതും ഉചിതമായിരിക്കും. പെെസ ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ ശ്രദ്ധാലുവായിരിക്കുക. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ആരോഗ്യം മികച്ചതായിരിക്കും.

(6, 15, 24 തീയതികളിൽ ജനിച്ചവർ)...

സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം വഷളാകാതിരിക്കാൻ ശ്രദ്ധിക്കുക.കുടുംബാന്തരീക്ഷം സന്തോഷകരമാകും.പണം സൂക്ഷിച്ച് കെെകാര്യം ചെയ്യുക. ജോലിയിലും വ്യക്തിജീവിതത്തിലും നിങ്ങൾ സത്യസന്ധരായിരിക്കും. വിശ്വാസ്യതയും പ്രതിബദ്ധതയും നിങ്ങളുടെ വ്യക്തിത്വത്തിന്റെ ശക്തികളാണ്. മറ്റുള്ളവർ അത് ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. 

( 7, 16, 25 തീയതികളിൽ ജനിച്ചവർ)...

കുറച്ചു നാളുകളായി നിലനിന്നിരുന്ന ഒരു തർക്കം ഇല്ലാതാകും. നിങ്ങൾക്കായി പുതിയ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ശക്തമാകും. അടുത്ത ബന്ധുക്കളെ സന്ദർശിക്കുന്നതിലൂടെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. തിടുക്കത്തിൽ എടുത്ത തീരുമാനം തെറ്റാണെന്ന് മനസിലാകും. 

( 8, 17, 26 തീയതികളിൽ ജനിച്ചവർ)...

ഒരു വിശിഷ്ട വ്യക്തിയെ കാണാനുള്ള അവസരമുണ്ടാകും. ഒരു ബിസിനസ് സംരംഭം തുടങ്ങാനും പ്ലാൻ ചെയ്യാനും പറ്റിയ സമയമാണിത്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

(9, 18, 27 തീയതികളിൽ ജനിച്ചവർ)...

മാനസികമായും ശാരീരികമായും പിരിമുറുക്കം അനുഭവപ്പെടാം. വീടിന്റെ അറ്റകുറ്റപ്പണികളിലും പുരോഗതിയിലും കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. ഉയർന്ന ചിലവ് മൂലം മനസ്സ് അൽപ്പം അസ്വസ്ഥമാകും. ഒരു സുഹൃത്തിന്റെ ഉപദേശം നിങ്ങൾക്ക് പ്രതികൂലമായേക്കാം. 

എഴുതിയത്: 
ചിരാഗ് ദാരുവല്ല

പ്രശസ്ത ജ്യോതിഷിയായ ബെജൻ ദാരുവല്ലയുടെ മകനാണ് ചിരാഗ് ദാരുവല്ല (Chirag Daruwalla). ജോതിഷത്തിൽ 12 വർഷത്തിലേറെ പരിചയം. തൊഴിൽ, ആരോഗ്യം, സാമ്പത്തികം, ബിസിനസ്സ്, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ജ്യോതിഷ ഉപദേശങ്ങൾ അദ്ദേഹം നൽകുന്നു. ജാതകത്തിലും ജ്യോതിഷ പ്രവചനങ്ങളിലും അദ്ദേഹം പാണ്ഡിത്യം നേടിയിട്ടുണ്ട്. വൈദികവും പാശ്ചാത്യവുമായ ജ്യോതിഷം, ടാരറ്റ്, ന്യൂമറോളജി എന്നിവയിൽ പ്രശസ്തി നേടി. 

Latest Videos
Follow Us:
Download App:
  • android
  • ios