ഇന്ന് ( 30 - 4- 2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആഗ്രഹിച്ച നേട്ടം ഉണ്ടാവും.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം1/2) 

പൊതുവേ ഉത്സാഹം തോന്നുന്ന ഒരു ദിവസമാണിന്ന്. ചെയ്യുന്ന കാര്യങ്ങളെല്ലാം ഗുണകരമായി മാറും.

മിഥുനം:-( മകയിരം 1/2 , തിരുവാതിര, പുണർതം 3/4) 

ചെറിയ യാത്രകൾക്ക് സാധ്യതയുണ്ട്. പണം നഷ്ടപ്പെടാനിടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നൽക്കുക.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം നേട്ടമുണ്ടാകും. ഭാഗ്യം ഏറെ അനുകൂലമായ ദിവസമാണ്.

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

പുതിയ ജോലി തേടുന്നവർക്ക് സന്തോഷകരമായ ദിവസമാണിന്ന്. യാത്രകൾ ഗുണകരമായി മാറും.

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

വലിയ ഭാഗ്യങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. മൂത്ത സഹോദരനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. 

തുലാം:-(ചിത്തിര 1/2 ചോതി, വിശാഖം 3/4) 

പല കാര്യങ്ങൾക്കും ഇന്ന് പ്രതിസന്ധി നേരിടും. പുതിയ സംരംഭങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വക്കുക.

വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)

ഭാഗ്യം അനുകൂലമായ ദിവസമാണിന്ന്. കുടുംബജീവിതം സന്തോഷകരമായി മാറും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും.

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

അനാവശ്യ ചിന്തകളും മനപ്രയാസവും ഉണ്ടാകാം. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം1/2) 

തൊഴിൽ രംഗത്ത് ഉയർച്ച ഉണ്ടാകും.  പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടത്താൻ കഴിയും.

കുംഭം:-(അവിട്ടം 1/2 , ചതയം, പൂരുരുട്ടാതി 3/4)

കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഔദ്യോഗിക യാത്രകൾക്കും സാധ്യത കാണുന്നു.

മീനം:- (പൂരുരുട്ടാതി1/4 , ഉത്രട്ടാതി, രേവതി)

ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്. പ്രതീക്ഷിച്ചിരുന്ന സഹായങ്ങൾ ലഭിക്കും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)