Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ-സമ്പൂര്‍ണ്ണ വാരഫലം

astrology this week 17 07 2017
Author
First Published Sep 16, 2017, 6:28 PM IST

സെപ്തംബർ മാസം പതിനെട്ടാം തീയതി മുതൽ സെപ്തംബർ മാസം 24-ആം തീയതി വരെയുള്ള ജന്മ നക്ഷത്ര ഫലങ്ങൾ, തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം

astrology this week 17 07 2017
അശ്വതി

ബുദ്ധിപൂർവ്വം കാര്യങ്ങൾ നേടിയെടുക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും ഉന്നതവിജയം നേടും. പഴയ പ്രണയബന്ധങ്ങളിൽ ഉലച്ചിലുകൾ ഉണ്ടാകാം. ആഗ്രഹിച്ച തലത്തിൽ പ്രണയ ബന്ധങ്ങൾ ഉപകാരം ആകില്ല. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക്  കാലം അനുകൂലമാണ് ഈശ്വരാധീനം ഉണ്ടാകും. ദൂരദേശ യാത്രകൾ ബുദ്ധിമുട്ടുണ്ടാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാം. പല കാര്യങ്ങളെപ്പറ്റിയും ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മൂലം ധനനേട്ടം ഉണ്ടാകും.

ഭരണി

ഇഷ്ടഭക്ഷണ യോഗം. സൗന്ദര്യം വർദ്ധിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയസാധ്യത ഉണ്ടാകും. വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും. വിനോദയാത്രകൾ മാറ്റിവയ്ക്കപ്പെട്ട വേണ്ടിവന്നേക്കാം. കലാ മത്സരങ്ങളിൽ പങ്കെടുക്കും. വേദികളിൽ ശോഭിക്കും. പുതിയ വിഗ്രഹ നിർമ്മാണ കാര്യങ്ങളെ കുറിച്ച് ചിന്തിക്കും. ഉദ്യോഗാർത്ഥികൾക്ക് കാലം അനുകൂലമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ദേശം വിട്ടു ഉള്ളവരോ ഭിന്ന ഭാഷകൾ സംസാരിക്കുന്നവരോ ആയ സുഹൃത്തുക്കളെ  സോഷ്യൽ മീഡിയയിൽ പരിചയപ്പെടും. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് മൂലം വിദ്യാ കാര്യങ്ങളിലും പരീക്ഷകളിലും വിജയം ഉണ്ടാകും.

കാർത്തിക 

ചിലവുകൾ കൂടുതലായി ഉണ്ടാകാം. സഹോദരങ്ങളിൽനിന്നും സാമ്പത്തിക നേട്ടം ഉണ്ടാകാം. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകും. സാഹസിക പ്രവർത്തികൾ പാടില്ല. അമിത ബുദ്ധി നമുക്ക് ദോഷം ചെയ്യാൻ സാധ്യതയുണ്ട്. കഠിനാധ്വാനം ഉള്ള പ്രവർത്തികളിൽ ഏർപ്പെടും. സാമ്പത്തിക സുഖാനുഭവങ്ങൾ ഉണ്ടാകും. കുടുംബ അംഗങ്ങൾക്ക് കുടുംബത്തിൽ ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കും. മറ്റുള്ളവർക്ക്  ഇഷ്ടമുള്ള വിധത്തിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നത് നമുക്ക് ജനപ്രീതി വർദ്ധിക്കാൻ ഇടവരുത്തും. വാരത്തെ സംബന്ധിച്ചിടത്തോളം നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യം, തൊഴിൽ എന്നിവയ്ക്ക് സാധ്യതയുണ്ടാക്കും.

രോഹിണി

മാധ്യമ രംഗത്തും കലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രവർത്തന വിജയവും ഉണ്ടാകും. നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ഇടപെടുകയോ പണം മുടക്കുകയോ ചെയ്യരുത്. കുടുംബത്തിൽ ധനാഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. വിവാഹാദി കാര്യങ്ങളിലേക്കുള്ള തീരുമാനങ്ങൾ വൈകാൻ സാധ്യതയുണ്ട്. സാഹസിക പ്രവർത്തികളിൽ  ഏർപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളുടെ പ്രവർത്തികൾ മൂലം ചതികളിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ മാനസിക അസ്വസ്ഥത ഉണ്ടാകും. ഇത് മറികടക്കാൻ ഈശ്വരപ്രാർത്ഥന നല്ലതാണ്. വാരത്തെ സംബന്ധിച്ചെടുത്തോളം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

മകയിരം

ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. തൊഴിലിൽ അഭിവൃദ്ധിക്ക് വേണ്ടി കൂടുതൽ തൊഴിലാളികളെ നിയമിക്കും. പരീക്ഷകളിൽ വിജയിക്കും. ധനനേട്ടം ഉണ്ടാകും. സുഖം സന്തോഷം എന്നിവ അനുഭവിക്കും. പല കാര്യങ്ങളും നടക്കുമോ എന്ന സംശയം ഉള്ളിൽ ഉണ്ടാകും. കുടുംബാംഗങ്ങൾക്ക് രോഗങ്ങൾക്കുള്ള സാധ്യത കാണുന്നു. ഉൽക്കണ്ഠ അധികമാകും. പുത്ര ഗുണം ഉണ്ടാകും. കാര്യവിജയം അനുഭവപ്പെടും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ്  തൊഴിൽ നേട്ടം കാര്യവിജയം എന്നിവയ്ക്ക് നല്ലതാണ്.

തിരുവാതിര

സഞ്ചാരക്ലേശം അനുഭവപ്പെടാം. ഭയം വർദ്ധിക്കും ശത്രുക്കൾ മൂലവും കള്ളന്മാർ മൂലമോ പണം അപഹരിക്കപ്പെട്ടുവാൻ സാധ്യത കാണുന്നു. സ്ഥാനമാനങ്ങൾ ലഭിക്കും. സന്താനഗുണം കാര്യവിജയം സുഖം സന്തോഷം എന്നിവ കാണുന്നു. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. അമിതവേഗത പാടില്ല. പ്രേമബന്ധങ്ങൾ ശക്തമാകും. അനാവശ്യ വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ അഭിപ്രായങ്ങൾക്ക് പൊതുജനങ്ങളിൽനിന്ന്  അംഗീകാരങ്ങൾ ലഭിക്കും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നത് ഉത്തമമാണ്. അത്തരത്തിലുള്ള വിഷയങ്ങളിൽ ഇടപെടുന്നത്. ചിലപ്പോൾ നമുക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാൻ ഇടവരും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് തൊഴിൽമേഖലയിലെ വിജയത്തിന് സാധ്യത വർധിക്കും.

പുണർതം

മെഡിസിൻ പാരാമെഡിക്കൽ തുടങ്ങിയ മേഖലകളിൽ വിദ്യ അഭ്യസിക്കുന്നവർക്ക് ഉന്നത വിജയങ്ങൾ ഉണ്ടാകും. മാനസിക സമ്മർദം വർധിക്കും. പുതിയ തൊഴിൽ മേഖലകളിൽ  പ്രവർത്തനം വ്യാപിപ്പിക്കുവാനുള്ള ആലോചന ഉണ്ടാകും. കുടുംബത്തിലുള്ളവർക്ക് സർക്കാർ ധനസഹായം സർക്കാർ തൊഴിൽ എന്നിവ ലഭിക്കാൻ സാദ്ധ്യതയുണ്ട്. പുതിയ വിവാഹ ആലോചനകൾ വരും.  വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നീല ചുവപ്പ് തുടങ്ങിയ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യം ധന വരവ്  തൊഴിൽ നേട്ടം എന്നിവയ്ക്ക് സാധ്യത കൂടുതലായി കാണുന്നു.

പൂയം

പ്രയോജനപ്രദമായ ദൂര യാത്രകൾ ചെയ്യാൻ കഴിയും. വിവാഹ സംബന്ധമായ കാര്യങ്ങളിൽ തീരുമാനം അല്പം വൈകാൻ സാധ്യത കാണുന്നു. മനസ്സിനിണങ്ങിയ ഉറ്റ സുഹൃത്തുക്കളെയോ ലഭിക്കും. പുതിയ സംരംഭങ്ങൾക്ക് വേണ്ടിയുള്ള ശ്രമം വിജയിക്കും. പൊതു രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും കാര്യവിജയവും ഉണ്ടാകും. സഹപ്രവർത്തകരിൽനിന്ന് തടസ്സങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് സുഹൃത്തുക്കൾക്കൊപ്പം വിനോദ യാത്രക്ക്‌പുറപ്പെടും.

ആയില്യം

ഏർപ്പെടുന്ന കാര്യങ്ങൾ നയപരമായി ചെയ്തുതീർക്കും. പരീക്ഷകളിലും മറ്റൊരു ടെസ്റ്റുകളിലും വിജയം ഉണ്ടാകും. പ്രാസംഗികർ അധ്യാപകർ മത നേതാക്കൾ എന്നിവർ പ്രശംസ പിടിച്ചുപറ്റും. മുതിർന്നവരിൽ നിന്ന് തടസ്സവാദങ്ങൾ ഉണ്ടാകാം. ഈശ്വരാധീനം പൂർണമായും ഉണ്ടാകും. എന്നാൽ പഠനം കാര്യങ്ങൾക്കായി ദൂരദേശ യാത്രകൾ ചെയ്യേണ്ടിവരും. നമ്മൾ ചെയ്യുന്ന കാര്യങ്ങളിലെല്ലാം നമുക്കുതന്നെ സംശയം ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കളെയും സ്ഥാനമാനങ്ങൾ ലഭിക്കും വിവിധതരത്തിൽ തൊഴിൽമേഖലയിൽ ധനനേട്ടം ഉണ്ടാകും. സുഹൃത്തുക്കളെ ലഭിക്കുവാനും പ്രണയബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് പോകുന്നതിനു നീല വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമ ഫലത്തെ കാണിക്കുന്നു.

മകം

വിദേശവാസം കൊണ്ടുള്ള നേട്ടങ്ങൾ ഉണ്ടാകും. ആഡംബരങ്ങൾക്ക് വേണ്ടിയുള്ള പണ ചിലവ് നിയന്ത്രിക്കാൻ കഴിയണം.  ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ അമിതവേഗത മൂലമോ അശ്രദ്ധ മൂലമോ അപകടങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. യാതൊരു കാരണവശാലും ഈ വാരം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കരുത്. വസ്തു സംബന്ധമായ ഇടപാടുകൾ വഴി ധനനേട്ടം ഉണ്ടാകാം സംസാരത്തിൽ മിതത്വം പാലിക്കുന്നത് നല്ലതാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഗുരു ജനങ്ങളെ ആദരിക്കുന്നത് നല്ലതാണ്. ചുവപ്പ് പച്ച എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഈ വാരം ഭാഗ്യദായകമായി കാണുന്നു.

പൂരം

അധികാര സ്ഥാനങ്ങളിൽ എത്തിപ്പെടാൻ മനസ്സിൽ കൂടുതൽ ആശയങ്ങൾ ഉണ്ടാകും. വിദ്യാർഥികൾ പഠന കാര്യങ്ങളിൽ വിജയം കൈവരിക്കും. പൊതു രംഗത്ത് ആത്മാർത്ഥതയോടെ പ്രവർത്തിക്കും. ആത്മാർത്ഥത പുറത്തുകാണിച്ച് അടുത്ത് കൂടിയവർ നല്ലവർ അല്ല എന്ന് ബോധ്യപ്പെടും. ദൂര ദിവസം യാത്രകൾ ആവശ്യമായിവരും. ഉപരി പഠനത്തിന് വേണ്ടി ശ്രമിക്കും. ശത്രുക്കളുടെ ഉപദ്രവം പൊതുവിൽ കുറയും. ചിലവുകൾ വർദ്ധിക്കും. കൈയിലുള്ള പണം നഷ്ടപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ ആശയങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കും. നിലപാടുകളിൽ വരുന്ന ആശയക്കുഴപ്പം ബന്ധുജനങ്ങളുമായി പൊതുജനങ്ങളുമായി ശത്രുതയ്ക്ക് ഇടവരും. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഈ വാരത്തിൽ കൂടുതൽ ഉത്തമമായി കാണുന്നു.

ഉത്രം

ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അമിത പണച്ചെലവ് ഉണ്ടാകാം. എന്നാൽ പ്രയോജനം കുറയും ആധ്യാത്മിക കാര്യങ്ങൾ പ്രാർത്ഥന എന്നിവ വഴി മാനസികമായ തളർച്ച ഒഴിവാക്കാം. തടസ്സപ്പെട്ടു കിടന്ന പല കാര്യങ്ങളും കഠിന പ്രയത്നം കൊണ്ട്  നേരെയാക്കാൻ കഴിയുന്ന വാരമാണ്. തൊഴിൽമേഖലയിൽ ഉയർച്ച കൈവരും.  വിദേശ തൊഴിൽ ചെയ്യുന്നവർക്ക് മേന്മ കാണുന്നു. ഉപരി പഠനങ്ങൾ നടത്തുന്നവർക്ക്  തടസങ്ങൾ ഉണ്ടാകാം. അപ്രതീക്ഷിത ധന നേട്ടം. ദൂരദേശത്തുനിന്നു പുതിയ സൗഹൃദങ്ങൾ മാനസിക ഉല്ലാസം തരുന്ന  കാര്യങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലായി കാണുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും നീലനിറത്തിലുള്ള മോതിരങ്ങൾ ധരിക്കുന്നതും ഉത്തമമാണ്.

അത്തം

തനിക്കും കുടുംബാംഗങ്ങൾക്കും വാതരോഗങ്ങൾക്ക് സാധ്യത. ഉത്തമം അല്ലാത്ത വ്യക്തികളുമായി വാക്കു തർക്കങ്ങൾക്ക് ആ സാധ്യത കാണുന്നുണ്ട്. അന്യദേശവാസത്തിന് യോഗം കാണുന്നു. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട്  പണമിടപാടുകൾ നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. പറ്റിക്കപ്പെടാൻ സാധ്യത കൂടുതലാണ് കുടുംബാംഗങ്ങളിൽ നിന്നും  തർക്കവിഷയങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. തീരുമാനിച്ചുറപ്പിച്ച വിവാഹാദി കാര്യങ്ങൾ തടസ്സം വരാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടതാണ്. അരുതാത്ത ബന്ധങ്ങൾ മൂലം സമൂഹത്തിൽ പേര് ദോഷം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. പരീക്ഷകളിലും അഭിമുഖത്തിലും വിജയിക്കും. സർക്കാരിൽ നിനനുംആനുകൂല്യങ്ങൾ ലഭിക്കും. നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഈ വാരത്തിൽ അത്യുത്തമമായി കാണുന്നു.

ചിത്തിര

വാക്കുകൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. സോഷ്യൽ മീഡിയയിൽ നിന്ന് കബളിപ്പിക്കപ്പെടാൻ സാധ്യത കാണുന്നു. നമ്മുടെ ധനവും മാന്യതയും മറ്റുള്ളവർക്കു പണയം വയ്ക്കാതിരിക്കുക. ഇന്റർവ്യൂകളിൽ വളരെ ശ്രദ്ധിച്ചു മാത്രമേ പെരുമാറാൻ പാടുള്ളൂ ആവേശം വർദ്ധിക്കും. സഹോദരങ്ങളിൽ നിന്ന് സഹകരണമുണ്ടാകും. മറവി അലസത മടി എന്നിവ ഉണ്ടാകും. ചില രഹസ്യ സുഹൃത്തുക്കൾ ഉണ്ടാകും. നമ്മുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഇടപെടലുകളും സുഹൃദ്ബന്ധങ്ങളും  സോഷ്യൽ മീഡിയകളിൽ നിന്ന് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകും. ഈ വാരം ഏതൊരു കാര്യത്തിലും പ്രത്യേകം കരുതലോടെ നീങ്ങണം. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

ചോതി

നമ്മുടെ വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അമിതവേഗത പാടില്ല. പുതിയ വാഹനം വാങ്ങുന്ന കാര്യം തീരുമാനിക്കാൻ ആണ് എങ്കിൽ അത് ഈ വാരം കഴിഞ്ഞ് ചെയ്യുന്നത് ഉത്തമം ആയിരിക്കും. നിർമ്മാണ പ്രവർത്തികൾക്ക് ഈ സമയം ഉത്തമമായി കാണുന്നില്ല. നമ്മുടെ അഭിപ്രായപ്രകടനങ്ങൾ  മറ്റുള്ളവർ മോശമായി കരുതാൻ സാധ്യതകാണുന്നു. തർക്കവിഷയങ്ങളിൽ പെടാതെ ഒഴിഞ്ഞു നിൽക്കുന്നത് നല്ലത്. പ്രാസംഗികർ അധ്യാപകർ വക്കീലന്മാർ മതപ്രസംഗം നടത്തുന്നവർ എന്നിവർക്ക് അനുകൂല സമയം ഡിഫൻസ് മേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്  ഇപ്പോൾ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും.  പണംകടം കൊടുക്കരുത്. യുക്തിസഹജമായ ചിന്തിച്ചു മാത്രമേ  പ്രവർത്തിക്കാൻ പാടുള്ളൂ. പച്ച ചുവപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

വിശാഖം

തർക്കവിഷയങ്ങൾക്ക് സാധ്യതകാണുന്നു. വാക്കുകൾ രൂക്ഷമാകും. എന്നാൽ അന്തിമ വിജയം നമുക്ക് തന്നെയാകും. സർക്കാരിൽ നിന്നും മുതിർന്നവരിൽനിനും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ കേൾക്കേണ്ടിവരും. ബുദ്ധിപൂർവ്വം കാര്യങ്ങൾ വിജയത്തിലേക്ക് എത്തിക്കും. തൊഴിൽ മേഖലകളിൽ കൂടുതൽ വരുമാനം വർദ്ധിക്കും. മനസ്സിന് ദുഃഖം തോന്നുന്ന വാർത്തകൾ കേൾക്കേണ്ടിവരും. തടസ്സങ്ങളിൽ അപ്രതീക്ഷിതമായ വിജയമുണ്ടാകും. കുടുംബം വസ്തു സംബന്ധമായ തർക്കങ്ങളിലും കേസു വഴക്കുകളിലും വിജയമുണ്ടാകും. പച്ച ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

അനിഴം

ചിലവുകൾ വർദ്ധിക്കും. സഞ്ചാരക്ലേശം അനുഭവപ്പെടാം. സാധനങ്ങൾ മോഷണം പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളുടെ ഭാഗത്തുനിന്ന്  ബുദ്ധിമുട്ടുകൾ ഉണ്ടാകാം. വിവിധ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് മാനസികസമ്മർദ്ദം ഉണ്ടാകാം. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയമുണ്ടാകും.  തൊഴിൽ നേട്ടം വിദേശത്തുനിന്നും ധനനേട്ടം ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. കുടുംബാംഗങ്ങളുമായി വാക്കുതർക്കം ഉണ്ടാകാം. തൊഴിൽമേഖലയിൽ ഉണ്ടായിട്ടുള്ള പരിചയം വിവാഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പാൽ  മഞ്ഞൾപൊടി കദളി പഴം എന്നിവ  കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. പച്ച വെള്ള എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

തൃക്കേട്ട

മാതാപിതാക്കളുടെ സഹകരണമുണ്ടാകും. വിദ്യാകാര്യങ്ങളിൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പരിശ്രമിക്കാൻ ഉള്ള അലസത ഒഴിവാക്കിയാൽ കാര്യ വിജയം സുനിശ്ചിതമാണ്. ഇഷ്ട ഭക്ഷണ യോഗം മാനസിക സംതൃപ്തി. തർക്കവിഷയങ്ങളിൽ വിജയം. സഹോദരഗുണം കുറയും. വിദേശത്തുള്ള ബന്ധുക്കൾ സഹകരിക്കും. ഇൻഷുറൻസ് തുക ലഭിക്കും. ചില കാര്യങ്ങളിൽ അപ്രതീക്ഷിത കാര്യ തടസ്സത്തിന് സാധ്യതയുണ്ട്. തൊഴിൽ മേഖലയിലെ ലാഭം വർധിക്കും. മനസ്സിനിണങ്ങിയ പുതിയ സുഹൃത്തുക്കളെ ലഭിക്കും. പുതിയ ആഭരണങ്ങൾ വസ്ത്രങ്ങൾ എന്നിവ വാങ്ങിക്കും. സർക്കാരിൽനിന്ന് നേട്ടങ്ങൾ ഉണ്ടാകാം. കേസ് വഴക്കുകളിൽ വിജയിക്കും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

മൂലം

ശത്രുക്കളുടെ ഉപദ്രവങ്ങളുണ്ടാകും. സർക്കാർ കാര്യങ്ങളിൽ ഒത്തുതീർപ്പുകൾക്ക് സാധ്യത. അഗ്നിയുമായി  ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിക്കും. ഈശ്വരാധീനം പൂർണമായും കാണുന്നു. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് വിദേശ തൊഴിലുകൾ ലഭിക്കും.  തർക്കവിഷയങ്ങളിൽ വിജയിക്കും. കേസ് വഴക്കുകളിൽ വിജയമുണ്ടാകും. സർക്കാർ ജോലികൾക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യത ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. അമിതഭയം ഉണ്ടാകാം. ചുവപ്പ് വെള്ള എന്നീ നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

പൂരാടം

സാമ്പത്തിക സ്രോതസ്സുകൾ സജീവമാകും. പുതിയ ആശയങ്ങളുമായി പുതിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. യാത്രകൾ പ്രയോജനംചെയ്യും. സൽകർമ്മങ്ങൾക്ക് ഫലം ലഭിക്കും. ചിലവുകൾ വർദ്ധിക്കും. കലാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കഴിവും അംഗീകാരവും ഉണ്ടാകും. ഈ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പ്രാസംഗികർ അദ്ധ്യാപകർ എന്നിവർ ശോഭിക്കും. എന്നാൽ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ  അതീവ ശ്രദ്ധ പുലർത്തണം. ബന്ധുജനങ്ങളുടെ സഹായങ്ങൾ ലഭിക്കും. ചില കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുമ്പോൾ പോലും ഭയം ഉണ്ടാകും. വെള്ള ചുവപ്പ് എന്നീ നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത്  നല്ലതാണ്.

ഉത്രാടം

സ്വത്തുവകകൾ ലഭിക്കും. വ്യവഹാര കാര്യങ്ങളിൽ വിജയമുണ്ടാകും. മുതിർന്ന  കുടുംബാംഗങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും. കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ഇഷ്ടഭക്ഷണം യോഗം കാണുന്നു. വിദേശയാത്രയ്ക്ക് ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധങ്ങൾ ആരംഭിക്കും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും ചെയ്തു തീർക്കാൻ സഹായം ലഭിക്കും. സർക്കാർ തൊഴിൽ അന്വേഷിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ചുവപ്പ് നീല നിറങ്ങളിലുള്ള  വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.

തിരുവോണം

തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാകും.സേവന മേഖലയുമായി ബന്ധപ്പെട്ടവർ പണിയെടുക്കുന്നവർക്ക് ഉയർന്ന പദവികൾ ലഭിക്കും. സർക്കാറിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വൈകും. വിദേശത്തുള്ള കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും.  കുടുംബാംഗങ്ങളുടെ രോഗ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാനുള്ള താല്പര്യം ഉണ്ടാകും. അമിത ആഗ്രഹങ്ങൾ നന്നല്ല ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം കരസ്ഥമാക്കും. തൊഴിൽ സ്ഥാനത്ത് തർക്കവിഷയങ്ങൾ ഉണ്ടാകാൻ സാധ്യത. ഊർജ്ജസ്വലതയോടെ കാര്യങ്ങൾ ചെയ്തു തീർക്കും അംഗീകാരങ്ങൾ ലഭിക്കും പച്ച ചുവപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങളും ഉപയോഗിക്കുന്നത് ഉത്തമമാണ്.   

അവിട്ടം

തൊഴിൽ രംഗവുമായി ബന്ധപ്പെട്ട ദൂരദേശവാസം കാണുന്നുണ്ട്. പണം കൂടുതലായി ചിലവഴിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. അവരോടൊപ്പം വിനോദ യാത്രകൾ നടത്താനും സാധിക്കും. തൊഴിലിനു വേണ്ടിയുള്ള അഭിമുഖങ്ങളില്‍ വിജയിക്കും. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കുക. ചിലർ നമ്മളോട് സ്നേഹം നടിച്ച് പറ്റിക്കുവാൻ ശ്രമിക്കും. ഗുരുജനങ്ങളുടെ സഹായത്തോടുകൂടി  ഉയർന്ന പദവികൾ നേടിയെടുക്കാനും പരിശ്രമിക്കും. പൂർവിക സ്വത്ത് തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. സന്തോഷം ഉത്സാഹം ധനവരവ് എന്നിവ കാണുന്നു. പച്ച ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യ ദായകമാണ്.

ചതയം

അനാവശ്യമായ ചിലവുകൾ വർദ്ധിക്കും. തർക്ക വിഷയങ്ങളിലും കേസ് വഴക്കുകളിലും വിജയിക്കും. ധനം നേടുന്നതായി പഠനകാര്യങ്ങളിൽ അലസത മൂലം വിജയ സാധ്യത കുറയും. അടവുകൾ ക്രമാതീതമായി വർദ്ധിച്ചു വരും പുതിയ വിവാഹാലോചനകൾക്ക് സാധ്യത ഭാഗ്യം  പൂർണമായും അനുകൂലമാണ് ഈശ്വരാധീനം വർദ്ധിക്കും ദൂരദേശത്ത് യാത്രയ്ക്കും തൊഴിലിനും അനുകൂലമായ  സാഹചര്യങ്ങൾ ഉണ്ടാകും വിവരസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട  ജോലി ചെയ്യുന്നവർക്ക് വളരെ ഉത്തമമായ കാലമാണ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നതും ടൈഗർഐ പോലെയുള്ള രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.

പൂരുട്ടാതി

യാത്രാക്ലേശം അനുഭവപ്പെടാം. വിനോദസഞ്ചാര മേഖലയുടെ സാധ്യതകൾ വർദ്ധിക്കും. കാര്യസാധ്യം ലക്ഷ്യമാക്കി ഉള്ള  പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ടാകും. സദാചാര വിരുദ്ധ നടപടികളിൽ നിന്ന് വിട്ടുനിൽക്കണം. അല്ലാത്ത പക്ഷം നമ്മുടെ ആരോപണങ്ങൾ നമുക്ക് എതിരെ വരാൻ സാധ്യത വളരെ കൂടുതലാണ്. മറ്റുള്ളവർക്ക് ജാമ്യം നിൽക്കാൻ പോകരുത് വിവാഹബന്ധങ്ങൾ തീരുമാനിക്കാൻ കാലതാമസം നേരിടേണ്ടിവരും. പുറത്തുനിന്നും വിദേശത്തുനിന്നും ആലോചനകൾ വരാൻ സാധ്യത വളരെ കൂടുതലാണ്. പൊതുവേ എല്ലാ കാര്യങ്ങളിലും ഉത്സാഹം കുറയും. അധ്യാപകർക്ക് കാലം അനുകൂലമാണ് വിവിധ കാര്യങ്ങളെ ക്കുറിച്ച് ആലോചിച്ചു മനസ്സ് അസ്വസ്ഥമാകും. വെള്ള മഞ്ഞ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുനത് ഉത്തമമാണ്.

ഉത്രട്ടാതി

പണച്ചിലവ് വർദ്ധിക്കും. പുതിയ  സ്നേഹബന്ധങ്ങളുണ്ടാകും. ഒപ്പം പഠിക്കുന്ന വിദ്യാർഥികളെ വിവാഹം കഴിക്കണം എന്ന ആഗ്രഹം ഉണ്ടാകും. ഉത്സാഹക്കുറവ് ഉണ്ടാകും.  പരീക്ഷകളിൽ വിജയ ശതമാനം കുറയും. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാം.  സഹായസഹകരണങ്ങൾ ലഭിക്കും. നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ കാര്യങ്ങൾ അനുകൂലം ആകണമെന്നില്ല. അമിത മോഹം ഗുണം ചെയ്യില്ല.  ദൂരയാത്രകൾക്ക് സാധ്യത തെളിയും. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ചില അസ്വസ്ഥതകൾക്കു സാധ്യത. ശത്രു ഭാഗത്തുനിന്നാണ്  ഉണ്ടാകുന്ന തടസ്സങ്ങൾ എല്ലാം തന്നെ നിഷ്പ്രഭമാക്കി കൊണ്ട് മുന്നോട്ട് നീങ്ങും. നീല ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.

രേവതി

ലോണുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. തടസ്സങ്ങൾ മാറി വരും. തൊഴിൽ മേഖല കൂടുതൽ വിപുലമാക്കുന്നതിന് പണം ചെലവഴിക്കും. തൊഴിൽ മേഖലയിൽ സ്ഥലം മാറ്റം ഉണ്ടായേക്കാം. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സുരക്ഷിത കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം.  ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മാധ്യമങ്ങൾ വഴി ചതിക്കപ്പെടാൻ സാധ്യതയുണ്ട്. അതോടൊപ്പം ഇത്തരം മേഖലയിലുള്ള വ്യാജൻമാരെ സൂക്ഷിക്കണം. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ ഉത്തമമാണ്. ഗോൾഡൻ ടോപ്പാസ് പോലെയുള്ള മഞ്ഞനിറമുള്ള രത്നങ്ങൾ ധരിക്കുന്നത് നല്ലതാണ്

ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം - 94464 47669

Follow Us:
Download App:
  • android
  • ios