Asianet News MalayalamAsianet News Malayalam

Surya Mantra : പ്രഭാതത്തിൽ സൂര്യദേവനെ പ്രാർത്ഥിക്കൂ; സർവൈശ്വര്യം ഫലം

ഞായറാഴ്ച സൂര്യദേവന്റെ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യനെ ആരാധിക്കുന്നത് അങ്ങേയറ്റം പുണ്യമായി കരുതുന്നു. സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരാളില്‍ പേര്,പ്രശസ്തി,സന്തോഷം,സമൃദ്ധി,സമ്പത്ത്, ദീര്‍ഘായുസ്സ്, ആരോഗ്യം, ബഹുമാനം, മഹത്വം, ജ്ഞാനം, ഭാഗ്യം എന്നിവ വന്നു ചേരുന്നു.

Begin your day by chanting the Surya Mantra and check out its benefits
Author
Trivandrum, First Published Jun 29, 2022, 9:21 AM IST

സൂര്യനാണ് നവഗ്രഹങ്ങളിലെ രാജാവ്. സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യനെന്ന നക്ഷത്രം. ഏതാണ്ട് 13,92,684 കിലോമീറ്ററാണ് സൂര്യന്റെ വ്യാസം.ഇത് ഏതാണ്ട് ഭൂമിയുടെ വ്യാസത്തിന്റെ 109 മടങ്ങ് വലിപ്പം വരും. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യനിലാണ്‌. 

പ്രപഞ്ചത്തിന്റെ അധിപധിയായി സൂര്യനെ കശ്യപ മഹർഷിയുടേയും അദിതിയുടെയും പുത്ര നായിവിശ്വസിക്കുന്നു. സൂര്യന്റെവാഹനം അശ്വങ്ങൾ വഹിക്കുന്ന തേരാണ്. ജീവിത പങ്കാളി സംജ്ഞ, ഛായ. സൂര്യദശ ആറ് വർഷമാണ്.ആത്മാവായും പിതാവുമായും സൂര്യനെബന്ധപ്പെടുത്തിയിരിക്കുന്നു.

ശക്തിയും പ്രതിരോധ ശക്തിയും നൽകുന്നത് സൂര്യനാണ്. ശ്വാസോഛ്വാസം നിയന്ത്രിക്കുക ,മനഃസാക്ഷി സൂക്ഷിക്കുക,വ്യക്തിത്വം നിലനിർത്തുക,തന്റേടം ഉണ്ടാക്കുക എല്ലാം സൂര്യൻ ചെയ്യുന്നു. ഞായറാഴ്ച സൂര്യദേവന്റെ ദിവസമായി കണക്കാക്കപ്പെടുന്നു.

ഈ ദിവസം സൂര്യനെ ആരാധിക്കുന്നത് അങ്ങേയറ്റം പുണ്യമായി കരുതുന്നു.സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരാളിൽ പേര്,പ്രശസ്തി,സന്തോഷം,സമൃദ്ധി,സമ്പത്ത്, ദീർഘായുസ്സ്,ആരോഗ്യം,ബഹുമാനം,മഹത്വം, ജ്ഞാനം,ഭാഗ്യം എന്നിവ വന്നുചേരുന്നു. സൂര്യനാണ് സർക്കാരിനെ പ്രതിനിധീകരിക്കുന്നത്. ശരീരാവയവങ്ങളിൽ ഹൃദയം,വായ,തൊണ്ട ഇവയുമായി ബന്ധം സൂര്യനാണ്. ജാതകത്തിൽ സൂര്യന് ബലം ഇല്ലെങ്കിൽമുൻപറഞ്ഞ ശരീര ഭാഗങ്ങളിൽ രോഗം ഉണ്ടാകുന്നു.  

Read more വാസ്തു നോക്കി വീട് പണിയണമെന്ന് പറയുന്നതിന്റെ കാരണം

ഈശ്വര ഭക്തി,പ്രാമാണികത്വം,പ്രവർത്തനക്ഷ മത,ധൈഷ്ണത,ഉല്പതിഷ്ണത,ഭരണ സാമർ ഥ്യം,ആത്‌മവിശ്വാസം,കീർത്തി,ഉദാര മനസ്ക ത,വലിയവരോട് ബഹുമാനം,പ്രശസ്തി,സർക്കാർ ജോലി ഇവയെല്ലാം സൂര്യന്റെ ഗുണ വിശേഷങ്ങളാണ്.അതായത് ജാതകത്തിൽ സൂര്യന് ബലമുണ്ടെങ്കിൽ ആ വ്യക്തി ഈ തുറകളി ലെല്ലാം ശോഭിക്കും.ചിങ്ങം രാശിയാണ് സൂര്യന്റെ സ്വക്ഷേത്രം. ഞായറാഴ്ച അതിരാവിലെ കുളിച്ച് സൂര്യന് വെള്ളം അർപ്പിക്കുക, ഇതിനുശേഷം ചുവന്ന പൂക്കൾ, ചുവന്ന ചന്ദനം,അരി എന്നിവ അർപ്പിച്ച് സൂര്യനെ ആരാധിക്കുക.

"ഓം ഭൂർ ഭുവ സ്വ:
തത് സവിതുർവരേണ്യം 
ഭർഗോ ദേവസ്യ ധീമഹി 
ധീയോ യോ ന:പ്രചോദയാത്. " 

കോട്ടയം ജില്ലയിലെ ആദിത്യപുരം ക്ഷേത്രവും കണ്ണൂരിലെ കതിരൂർ സൂര്യനാരായണ ക്ഷേത്രവും കേരളത്തിലെ പ്രസിദ്ധമായ സൂര്യക്ഷേത്രങ്ങളാണ്.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios