Asianet News MalayalamAsianet News Malayalam

ലളിതാസഹസ്രനാമം നിത്യവും ജപിച്ചോളൂ , അനേക ഫലം

കുംഭകോണത്തിനടുത്തുള്ള തിരുമേച്ചൂരിലെ ലളിതാംബാൾ ക്ഷേത്രത്തിൽ അഗസ്ത്യനാണ് സഹസ്രനാമം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. മറ്റൊരു ഐതിഹ്യം കാഞ്ചീപുരത്ത് ആരംഭിച്ചതെന്നാണ്.

chant shri lalitasahasranama stotram-rse-
Author
First Published Oct 14, 2023, 8:25 PM IST | Last Updated Oct 14, 2023, 8:26 PM IST

ലളിതാ സഹസ്രനാമം ജപിക്കുന്നത് ഐശ്വര്യം, ആഗ്രഹസാഫല്യം,മോക്ഷം എന്നിവ ലഭിക്കു വാനും ദുരിതമോചനത്തിനും ഉത്തമം എന്നാ ണ് വിശ്വാസം.അതിനാൽ നിത്യവും ഇത് ജപി ക്കുന്നത് ഉത്തമമാണ്.ആദിപരാശക്തിയായ ജഗദീശ്വരിയുടെ  യിരം പേരുകൾ ഉൾക്കൊ ള്ളുന്ന ശാക്തേയ സ്തോത്രമാണിത്. ഓരോ നാമത്തിനും ഓരോ അർത്ഥമുണ്ട്.

 ബ്രഹ്മാണ്ഡപുരാണത്തിലെ ഹയഗ്രീവ- അഗ സ്ത്യ സംവാദത്തിൽ ആണ് ഇതുള്ളത്. "വശി നി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി" എന്നീ 8 വാഗ്ദേവി മാർ "ശ്രീവിദ്യാ ഭഗവതിയുടെ" തന്നെകല്പനയ നുസരുച്ച് നിർമ്മിച്ചതാണ് ഇത്.

 ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിനറെ നിർമ്മാണം. "ശ്രീമാതാ" എ ന്നു തുടങ്ങി ശിവശ ക്തിമാരുടെ ഐക്യത്തി ലുള്ള "ലളിതാംബിക" എന്ന പേരിൽ പൂർണ്ണ മാവുന്നു. ഭഗവതിസേവ മുതലായ ഏതൊരു ഭഗവതീ പൂജക്കും ഇത് ജപിക്കാറുണ്ട്. ചൊ വ്വാഴ്ച,വെള്ളിയാഴ്ച, നവ രാത്രി, പൗർണമി, കാർത്തിക,മകരചൊവ്വ ഭരണി, പത്താമുദയം തുടങ്ങിയ വിശേഷ ദിവ സങ്ങളിൽ ജപിക്കുന്ന പതിവും ഉണ്ട്.സഹസ്രനാമം ആർക്കും എപ്പോ ൾ വേണമെങ്കിലും ജപിക്കാവുന്നതാണ്. 

ശ്ലോകത്തിനു പിന്നിലെ കഥ...

മന്മധന്റെ ഭസ്മത്തിൽ നിന്ന് വന്ന ഭണ്ഡാസുരൻ എന്ന രാക്ഷസനെ കൊല്ലാൻ നാരദന്റെ ഉപദേശപ്രകാരം ദേവന്മാർ അഗ്നി യാഗം നടത്തി, തന്റെ ധ്യാനത്തിന് ഭംഗം വരു ത്തിയതിനാൽ ശിവൻ ഭസ്മമാക്കി. ഭണ്ഡാസു രന്റെ കയ്യിൽ നിന്ന് ദേവന്മാരെ രക്ഷിക്കാൻ അഗ്നിയിൽ നിന്ന് ലളിത ത്രിപുര സുന്ദരി വന്നു.

ദേവിയെ സ്തുതിക്കുന്നതും മന്മഥയുടെയും ഭണ്ഡാസുര സംഹാരത്തിന്റെയും കഥ ചർച്ച ചെയ്യുന്ന ശ്ലോകമായിരുന്നു ലളിതാ സഹസ്ര നാമം. മറ്റ് സഹസ്രനാമങ്ങളിൽ നിന്ന് വ്യത്യസ്തമാ യി, ലളിതാദേവിയുടെ കൽപ്പനപ്രകാരംഅഷ്ട വാക് ദേവതകൾ രചിച്ചതാണ് ലളിതാസഹസ്ര നാമം, അതേസമയം മറ്റ് സഹസ്രനാമങ്ങൾ വേദവ്യാസാണ് ആളുകൾക്ക് കൈമാറിയത്.
കുംഭകോണത്തിനടുത്തുള്ള തിരുമേച്ചൂരിലെ ലളിതാംബാൾ ക്ഷേത്രത്തിൽ അഗസ്ത്യനാണ് സഹസ്രനാമം ആരംഭിച്ചതെന്ന് പറയപ്പെടു ന്നു. മറ്റൊരു ഐതിഹ്യം കാഞ്ചീപുരത്ത് ആരംഭിച്ചതെന്നാണ്.

തയ്യാറാക്കിയത്:
ഡോ: പിബി രാജേഷ് 

Read more  നവരാത്രി ഉത്സവം ; ഐതിഹ്യം അറിയാം


 

Latest Videos
Follow Us:
Download App:
  • android
  • ios