Asianet News MalayalamAsianet News Malayalam

Vishu Phalam 2022 : വിഷുഫലം 2022; ഓരോ നക്ഷത്രക്കാർക്കും എങ്ങനെ?

ജ്യോതിഷപ്രകാരം ഈ വര്‍ഷം നിങ്ങൾ ഓരോത്തർക്കും എങ്ങനെയാണെന്ന് പറയുകയാണ് ഡോ. പിബി രാജേഷ്. ഈ മലയാള വര്‍ഷത്തെ വിഷുഫലം വായിക്കാം...

Dr rajesh Vishu Phalam 2022
Author
Trivandrum, First Published Apr 1, 2022, 12:43 PM IST

കൊവിഡ് പിടിമുറുക്കുന്ന മറ്റൊരു വർഷം കൂടി കടന്നു പോവുകയാണ്. അനാരോഗ്യവും വ്യഥകളും എല്ലാം മാറി സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒരു പുതുവർഷം പിറക്കും എന്ന പ്രത്യാശയിലാണ് മലയാളികൾ. ജ്യോതിഷപ്രകാരം ഈ വർഷം നിങ്ങൾ ഓരോത്തർക്കും എങ്ങനെയാണെന്ന് പറയുകയാണ് ഡോ. പിബി രാജേഷ്. ഈ മലയാള വർഷത്തെ വിഷുഫലം വായിക്കാം...

മേടക്കൂർ:-( അശ്വതി, ഭരണി, കാർത്തിക 1/4) 

സമ്പത്ത് വർദ്ധിക്കുന്ന ഒരു കാലമാണിത്. ഏറെ ഭാഗ്യാനുഭവങ്ങൾ ലഭിക്കുന്ന വർഷവുമാണ്. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.ഒരു പാട് കാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ ഫലവത്താകും. കുടുംബ ജീവിതം സന്തോഷകരമാകും.പുതിയ വാഹനം വാങ്ങും.തീർത്ഥയാത്രയിൽ പങ്കെടുക്കും.

എടവക്കൂർ :-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങ ൾ സഫലമാകും. ശമ്പള വർദ്ധനവ് ഉണ്ടാകും. ഔദ്യോഗികരംഗത്ത് പല ബുദ്ധിമുട്ടുകളും ഉണ്ടാകാം.വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്.കുടുംബ ജീവിതം സന്തോകരമായി മാറു.ആരോഗ്യം കാര്യത്തിൽ ഭയപ്പെടാനില്ല. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ഉണ്ടാകാം.

മിഥുനക്കൂർ:- (മകയിരം 1/2, തിരുവാതിര, പുണർതം 3/4 ) 

കഴിഞ്ഞ വർഷം അനുഭവിച്ച ദുരിതങ്ങൾ പൂർണമായും ഒഴിവാകും.പുതിയ വാഹനം വാങ്ങാൻ കഴിയും. ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. സഹപ്രവർത്തകരിൽ നിന്നും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനും അദ്ധ്വാനഭാരം വർധിക്കാനും സാധ്യതയുണ്ട്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ചിടത്തേക്ക് സ്ഥലം മാറ്റം ലഭിക്കും.

കർക്കിടകക്കൂർ:- (പുണർതം 1/4, പൂയം, ആയില്യം ) 

ദൈവാധീനം ഉളള വർഷമാണിത്. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും.ആരോഗ്യം തൃപ്തികരം ആണ്.സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാകും.അപവാദം മാറികിട്ടും.സർക്കാർ ജീവനക്കാർക്ക് സ്വന്തം നാട്ടിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും.കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന യോഗം തെളിയും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.

ചിങ്ങക്കൂർ:-( മകം, പൂരം, ഉത്രം 1/4) 

സാമ്പത്തിക ഞെരുക്കം ഉണ്ടാകും.വിവാഹം നടക്കാൻ സാധ്യതയുള്ള വർഷം ആണ്. പുതിയ വീട്ടിലേക്ക് താമസം മാറും വെറും വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത തെളിയും അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. അപവാദം കേൾക്കാനും ഇടയുണ്ട്. ദൈവാധീനം കുറഞ്ഞ വർഷം ആണ്. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

കന്നിക്കൂർ:- ( ഉത്രം3/4, അത്തം, ചിത്തിര 1/2) 

ഗുണകരമായ വർഷമാണിത്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.കുടുംബജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ഏർപ്പെടുന്ന കാര്യങ്ങളെല്ലാം വിജയത്തിൽ എത്തും. പങ്കുകച്ചവടം ലാഭകരമാകും. ബന്ധുക്കളുടെ സഹായം ഗുണകരമാകും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.

തുലാക്കൂർ:-( ചിത്തിര1/2,ചോതി, വിശാഖം 3/4) 

കഴിഞ്ഞ വർഷത്തെക്കാൾ മികച്ച ഒരു കാലമാണ് ഇത് .പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കാനോ സ്ഥാനക്കയറ്റം ലഭിക്കാനോ സാധ്യതയുണ്ട്.കുടുംബത്തിൽ ഐശ്വര്യവും നിലനിൽക്കും. ദീർഘകാലപ്രതീക്ഷകൾ സഫലമാകും. മൂത്ത മകന് ജോലി ലഭിക്കും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം കുറഞ്ഞ സമയമാണ്.പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

വൃശ്ചികക്കൂർ:-( വിശാഖം1/4, അനിഴം, തൃക്കേട്ട ) 

കഴിഞ്ഞ വർഷാരംഭത്തെക്കാൾ ഗുണകരമാ കും ഇത് .വീട്ടിൽ ഐശ്വര്യം സന്തോഷവും  നിലനിൽക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും.വരുമാനം വർദ്ധിക്കും.പ്രവർത്തന രംഗത്ത് കൂടുതൽ ശോഭിക്കാൻ കഴിയും. മകനെ കൊണ്ട് സന്തോഷിക്കാൻ കഴിയും.വീട് മോടി പിടിക്കും. പുതിയ വാഹനത്തിനും യോഗം ഉണ്ട്. സ്ഥാനക്കയറ്റം ലഭിക്കും.

ധനുക്കൂർ: (മൂലം,പൂരാടം, ഉത്രാടം 1/4) 

പുതുവർഷംസാമ്പത്തികമായി ഗുണകരമാണ് . ആരോഗ്യം തൃപ്തികരമാണ്. ഉദ്യോഗാർത്ഥി കൾക്ക് തൊഴിൽ ലഭിക്കും സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിയും.കുടുംബത്തിൽ സമാധാനം നിലനിൽക്കും മകളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും ഉപരിപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും.

മകരക്കൂർ:-(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2) 

ഈ വർഷത്തിൽ മുടങ്ങി പോയ ചില കാര്യ ങ്ങൾപുനരാരംഭിക്കും.കുടുംബ ജീവിതം സന്തോഷകരമായിരിക്കും.ദൈവാധീനം കുറഞ്ഞ സമയമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസരാവും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക .ആരോഗ്യം മെച്ചപ്പെടും.

കുംഭക്കൂർ:- (അവിട്ടം1/2,ചതയം, പൂരുരുട്ടാതി 3/4) 

പൊതുവേ സമ്മിശ്രമായ ഫലം തരുന്ന ഒരു വർഷാണിത്. സാമ്പത്തിക പുരോഗതി കൈവരിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. അവിവാഹിതരുടെ വിവാഹം നടക്കാൻ യോഗം ഉണ്ട്. നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു കിട്ടും. പുതിയ വാഹനം വാങ്ങും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക .

മീനക്കൂർ:-(പൂരുരുട്ടാതി 1/4, ഉതൃട്ടാതി ,രേവതി) 

കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മിക ച്ച വിജയം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തി കരമാണ്.മുടങ്ങി കിടന്ന ഒരു കാര്യം പുനരാരംഭിക്കും.വീട് മോടി പിടിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും .ചിലവ് വർദ്ധിക്കും.

തയ്യാറാക്കിയത്
ഡോ:പിബി. രാജേഷ്,
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios