Asianet News MalayalamAsianet News Malayalam

Pradosha Vrat : പ്രദോഷവ്രതം നോറ്റാൽ അനേകഫലം!

രാവിലെ എണ്ണ തേയ്ക്കാതെ കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഭസ്മവും ലേഖനം ചെയ്തു  രുദ്രാക്ഷമാലയും അണിഞ്ഞു നമശിവായ ജപിച്ച് ശിവ മഹാത്മാവും, ഹാലാസ്യമാഹാത്മ്യവും  പാരായണം ചെയ്തു പകൽ ഉപവാസത്തോടെ ഇരിക്കണം.

Food to avoid and eat in pradosha vratham
Author
Trivandrum, First Published Jan 14, 2022, 9:03 AM IST

ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് പ്രദോഷം. സർവ്വദോഷങ്ങളിൽ നിന്നും മോചനം നൽകുന്നതാണ് ഈ വ്രതം. സാക്ഷാൽ പരമശിവൻ പാർവതി ദേവിയെ പ്രീതിപ്പെടുത്താനായി നടരാജനായി നൃത്തം ചെയ്തത് ഈ ദിവസം ആണെന്ന് വിശ്വസിക്കപ്പെടുന്നു. 

അസ്തമയ സമയം ത്രയോദശി ഉള്ള ദിവസമാണ് പ്രദോഷം എടുക്കുന്നത്. അസ്തമയത്തിനു മുൻപും പിൻപുമായി വരുന്ന മൂന്നേ മുക്കാൽ നാഴികയാണ് പ്രദോഷസന്ധ്യയായി കണക്കാക്കുന്നത്. ഇത് രണ്ടു ദിവസം വന്നാൽ ആദ്യ ദിവസം വ്രതം എടുക്കും.

രാവിലെ എണ്ണ തേയ്ക്കാതെ കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഭസ്മവുമിട്ട് രുദ്രാക്ഷമാലയും അണിഞ്ഞു നമ ശിവായ ജപിച്ച് ശിവ മഹാത്മാവും, ഹാലാസ്യമാഹാത്മ്യവും  പാരായണം ചെയ്തു പകൽ ഉപവാസത്തോടെ ഇരിക്കണം.സന്ധ്യയ്ക്ക് ക്ഷേത്ര ദർശനം നടത്തി കഴിവ് അനുസരിച്ചുള്ള വഴി പാടുകളും കരിക്ക് അഭിഷേകവും ചെയ്തു ആ തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. 

കണ്ണൂർ രാജരാജേശ്വര ക്ഷേത്രം  തൃശൂർ വടക്കുംനാഥ ക്ഷേത്രം എറണാകുളം ശിവക്ഷേത്രം ഗുരുവായൂർ മമ്മിയൂർ ശിവക്ഷേത്രം തിരുവനന്തപുരത്ത് നീലകണ്ഠ ശ്വരൻ വൈക്കം ഏറ്റുമാനൂർ കടുത്തുരുത്തി കോട്ടയം തിരുനക്കര തുടങ്ങി കേരളത്തിലെ എല്ലാ ശിവ ക്ഷേത്രങ്ങളിലും ഇത് വിശേഷമായി കൊണ്ടാടുന്നു.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.

Readn more : ശനിദോഷത്തിന് കടുപ്പമേറും; പരിഹാരങ്ങൾ ഇതൊക്കെ
 

Follow Us:
Download App:
  • android
  • ios