Asianet News MalayalamAsianet News Malayalam

Gayatri Mantra : ഗായത്രി മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമം

ബുദ്ധിയും ഓർമ്മയും ഉത്തേജിപ്പിക്കുന്നതാണ് ഗായത്രി മന്ത്രജപം. സൂര്യനെ ഉപാസിക്കുന്ന മന്ത്രമായ ഗായത്രിയെ സവിത മന്ത്രമെന്നും വിശേഷിപ്പിക്കുന്നു.

gayatri mantra benefits and significance
Author
First Published Oct 7, 2022, 9:58 AM IST

ഗായത്രി എന്നത് വേദഗ്രന്ഥങ്ങളിൽ നിന്നുള്ള ഒരു സ്‌തുതി ഗീതമായ ഗായത്രി മന്ത്രത്തിന്റെ മൂർത്തീകരണം ആണ്. സാവിത്രി, വേദമാത എന്നും അറിയപ്പെടുന്നു. ഗായത്രി പലപ്പോഴും വേദങ്ങളിലെ സൗരദേവതയായ സാവിതാവു മായി ബന്ധപ്പെട്ടിരിക്കുന്നു.അഞ്ച് തലകളും പത്ത് കൈകളുമുള്ള സദാശിവന്റെ ഏറ്റവും ഉയർന്ന രൂപത്തിൽ ഗായത്രിയെ ശിവന്റെ ഭാ ര്യയായി കണക്കാക്കുന്നു. സ്കന്ദപുരാണമനു സരിച്ച് ഗായത്രി ബ്രഹ്മാവിന്റെ ഭാര്യാണ്.  ബുദ്ധിയും ഓർമ്മയും ഉത്തേജിപ്പിക്കുന്നതാണ് ഗായത്രി മന്ത്രജപം. സൂര്യനെ ഉപാസിക്കുന്ന മന്ത്രമായ ഗായത്രിയെ സവിത മന്ത്രമെന്നും വിശേഷിപ്പിക്കുന്നു.

"ഓം ഭൂർ ഭുവ സ്വഃ  
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധീയോ യോ നഃ പ്രചോദയാത് " 

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യ ഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും  പ്രകാശിപ്പിക്കട്ടെ എന്നാണിതന്റെ അർത്ഥം. വിശ്വാമിത്ര മഹർഷിയാണ് ഗായന്ത്രി മന്ത്രം ഉപദേശിച്ചു നൽകിയതെന്നാണ് ഐതീഹ്യം. ഈ മന്ത്രത്തിൻ്റെ ഋഷി വിശ്വാമിത്ര മഹർഷിയാണ്.  ഛന്ദസ്സ് ഗായത്രിയും ദേവത സവിതാ വുമാണ്.എല്ലാവർക്കും ഇത് ജപിക്കാം. രാവിലെയും വൈകീട്ടും ജപിക്കണം. 

നിത്യവും ജപിക്കുന്ന സംഖ്യ അനുസരിച്ച് അ നേകം ഫലങ്ങൾ ലഭിക്കുംഎന്നാണ് വിശ്വാ സം.ഗുരു ഉപദേശം നേടിയ ശേഷം വേണം ഇ ത് ജപിക്കാൻ. ഉപനയനം ചെയ്യുമ്പോൾ ഇത് പിതാവ് മകന് ഉപദേശിക്കുന്നു. അല്ലെങ്കി ൽ ഗുരു ഉപദേശിക്കുന്നു. സുകൃതക്ഷയം സംഭ വിക്കുമ്പോൾ ഗായത്രി മന്ത്രജപിച്ചാണ് സുകൃത ഹോമം പരിഹാരമായി ചെയ്യുന്നത്.

ബുദ്ധിക്ക് ഉണർവ് ഏകുന്ന മന്ത്രമാണിത്. അത് ജ്ഞാനത്തിനു മാത്രമുള്ള ബുദ്ധി എന്നല്ല ഉദ്ദേശിക്കുന്നത്. കാര്യങ്ങൾ യഥാസമയത്ത് മനസ്സിലാക്കാനും വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് പ്രവർത്തിക്കാനുള്ള വിവേക ബുദ്ധി, പ്രായോഗിക ബുദ്ധി എന്നിവയെല്ലാം ഇതിൽപ്പെടും. ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ നിത്യവും ഉള്ള ഗായത്രീ മന്ത്രോപാസന ഉത്തമമത്രേ.

തയ്യാറാക്കിയത്:

ഡോ:പി.ബി.രാജേഷ്.
Mob:9846033337 

 

Follow Us:
Download App:
  • android
  • ios