Asianet News MalayalamAsianet News Malayalam

നിലവിളക്ക് കത്തിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • നിലവിളക്ക് കത്തിക്കുമ്പോഴും അണയ്ക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 
  • എഴുതുന്നത്: ​ഗിന്നസ് ജയനാരായൺജി  
     
guinness jayanarayanji column about nilavilaku
Author
Trivandrum, First Published Aug 2, 2018, 11:15 PM IST

നിലവിളക്ക്‌ എന്നാല്‍ ലക്ഷ്‌മിസമേതയായ വിഷ്‌ണുവാണ്‌. അതില്‍ ഇടുന്ന തിരിനാളം ബ്രഹ്മാവും സരസ്വതിയുമാണ്‌. അത്‌ കൊണ്ടാണ്‌ രണ്ട്‌ തിരി ചേര്‍ത്ത്‌ ഒരു തീനാളമായി കത്തേണ്ടത്‌. (കൂപ്പുകെെപ്പോലെ) സൂര്യദേവനെ മുന്‍നിര്‍ത്തിയാണ്‌ ദീപം തെളിയിക്കുന്നത്‌. രാവിലെയാണെങ്കില്‍ കിഴക്കോട്ട്‌ രണ്ട്‌ തിരി ചേര്‍ത്ത്‌ ഒരു തീനാളം കത്തിച്ചാലും മതി. സന്ധ്യക്കാണെങ്കില്‍ കിഴക്കും പടിഞ്ഞാറുമായി രണ്ട്‌ തീനാളം തെളിയിക്കണം. വിശേഷകാര്യങ്ങള്‍ക്ക്‌ അഞ്ച്‌ തിരിയിട്ട്‌ കത്തിക്കണം. 

4 ദിശയിലേക്ക്‌ നാലെണ്ണവും വടക്ക്‌ കിഴക്ക്‌ ദിശയിലേക്ക്‌ ഒരെണ്ണവും. (കുബേരദിശ). വിളക്കില്‍ ഒഴിക്കുന്ന എണ്ണ മഹാമായയാണ്‌(പാര്‍വ്വതി) തീനാളമാകട്ടെ മഹാദേവനും. ബ്രഹ്മാവ്, വിഷ്‌ണു, മഹേശ്വരന്മാരും ത്രിദേവിമാരും ചേരുന്നതാണ്‌ വിളക്ക്‌. അത്‌ കൊണ്ടാണ്‌ വിളക്ക്‌ ഒരിക്കലും ഭൂമിയില്‍ നേരേവയ്‌ക്കാത്തത്‌. ഭൂമിദേവി താങ്ങുകയില്ല.

വിളക്ക്‌ പീഠത്തിലോ സ്റ്റാന്റിലോ വയ്‌ക്കുന്നതാണ്‌ ഉത്തമം. നിലവിളക്ക്‌ കത്തിക്കുമ്പോള്‍ വളരെ സൂക്ഷിക്കണം. ത്രിദേവിമാരും, ത്രിദേവന്‍മാരും കൂടിയതായതുകൊണ്ട്‌ തീപ്പട്ടി കൊള്ളി കൊണ്ടോ സിഗരറ്റ്‌ ലാമ്പ്‌ കൊണ്ടോ ദീപം തെളിയിക്കരുത്‌. മറ്റൊരു കൊടിവിളക്കില്‍ കത്തിച്ചതിന്‌ ശേഷം ആ കൊടിവിളക്ക്‌ കൊണ്ടുവേണം ദീപം തെളിയിക്കാന്‍. ദീപം കത്തുമ്പോള്‍ അതില്‍ നിന്ന്‌ ഓംകാരധ്വാനി ഉണ്ടായി കൊണ്ടിരിക്കും. ഈ സമയത്ത്‌ നമ്മള്‍ ഇഷ്ടദേവിദേവമന്ത്രം ജപിക്കുക കൂടി ചെയ്‌താല്‍ കുടുംബത്തില്‍ ഐശ്വര്യം വരുമെന്നതിന് സംശയം വേണ്ട. 

ദീപം കെടുത്തുന്നതിലാണ്‌ പലപ്പോഴും തെറ്റുപറ്റുന്നത്‌. ചിലര്‍ കൈകൊണ്ടടിച്ചോ ഊതിയോ വിളക്ക് കെടുത്തും. മറ്റു ചിലര്‍ പൂവ്‌ കൊണ്ട്‌ അണയ്‌ക്കും. ഇത്‌ രണ്ടും പാടില്ല. പൂവ്‌ മഹാലക്ഷ്‌മിയാണ്‌. പൂവ്‌ കൊണ്ട്‌ കെടുത്തുമ്പോള്‍ പൂവ്‌ തികത്താന്‍ ഇടവരും. അതിനാല്‍ ദേവികോപം ഉണ്ടാകും. ചിലരാകട്ടെ വിളക്ക്‌ കത്തിച്ചതിന്‌ ശേഷം ആ ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കുകയേയില്ല. പിന്നീട്‌ വിളക്ക്‌ കരിഞ്ഞ്‌ താനേ അണയുകയാവും ചെയ്യുക. അത്‌ മൂലം അത്രയും ദേവതകളുടെ ശാപമുണ്ടാകും. 

ഐശ്വര്യത്തിന്‌ പകരം മൂധേവി വാസമാകും വരിക. അതിനാല്‍ ദീപമായ മഹാദേവനെ മഹാമായ ആയ എണ്ണയിലേക്ക്‌ വലിച്ചിട്ട്‌ അണയ്‌ക്കണം. ഈ ബാക്കി വരുന്ന എണ്ണ മാറ്റിവച്ച്‌ വീണ്ടും ഉപയോഗിക്കാം. കത്തിയ തിരി വീണ്ടും ഉപയോഗിക്കരുത്‌. വിളക്ക്‌ എല്ലാദിവസവും തേയ്‌ച്ച്‌ വൃത്തിയാക്കണം. ഇങ്ങനെ ചെയ്‌ത്‌ പോയാല്‍ ദീപം തെളിയുന്ന വീട്ടില്‍ നിത്യ ഐശ്വര്യം വന്നു ചേരും. 

എഴുതിയത്: ഗിന്നസ് ജയനാരായൺജി, ജ്യോതിഷൻ

0471- 2338566, 2338577.

Follow Us:
Download App:
  • android
  • ios