കുംഭമാസഫലം 13 - 2 - 2022 മുതൽ 14-3-2022 വരെ എല്ലാ രാശിക്കാരുടെയും ഫലം. ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
ഈശ്വരാധീനമുള്ള കാലമാണ് ഇപ്പോൾ. സാമ്പത്തികനില ഭദ്രമായി തുടരും. കായിക മത്സരങ്ങളിൽ ഉന്നത വിജയം നേടും. സൈനികരംഗത്ത് പ്രവർത്തിക്കുന്നർക്ക് ബഹുമതികൾ പ്രതീക്ഷിക്കാം. ഭൂമി സംബന്ധമായ ഇടപാടുകൾ ലാഭകരമാകും. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
വ്യാപാര വ്യവസായ മേഖലയിൽ നിന്നും നല്ല വരുമാനം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കും. കുടുംബത്തിൽ ഒരു കുഞ്ഞു പിറക്കാൻ ഇടയുണ്ട്. സുഹൃത്തുക്കളുമായി ഒത്തുകൂടും. ഉല്ലാസയാത്രകൾ ചെയ്യും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കും. വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ എത്തിച്ചേരും. പൊതുവേ ഭാഗ്യമുള്ള കാലമാണ്. പഠനത്തിൽ മികവ് പുലർത്തും.
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. പല കാര്യങ്ങളും കൂടുതൽ ഉത്സാഹത്തോടെ ചെയ്യാൻ കഴിയും.
തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഓഹരി ഇടപാടുകൾ ലാഭകരമാകും.പ്രവർത്തനം രംഗത്ത് കൂടുതൽ ശോഭിക്കാൻ സാധിക്കും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം.
കർക്കടകം:- (പുണർതം 1/4, പൂയം, ആയില്യം)
ഈശ്വരാധീനം ഉള്ള കാലമായതിനാൽ വലിയ ദോഷങ്ങൾ ഒന്നും ഉണ്ടാവില്ല. പഠന കാര്യങ്ങൾക്ക് തടസ്സം നേരിടാം. സർക്കാ രിൽ നിന്നും കിട്ടേണ്ട കാര്യങ്ങൾക്ക് കാലതാമസം വരാം. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സ്ത്രീകൾ ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഹോട്ടൽ ബിസിനസ്സുകാർക്ക് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തിക രമാണ്.
ചിങ്ങം:- (മകം, പൂരം, ഉത്രം 1/4)
പുതിയ ചുമതലകൾ ഏറ്റെടുക്കും. കുടുംബ ജീവിതം സന്തോഷകരമാകും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. വിദേശയാത്രക്ക് അവസരം വന്നു ചേരും. സൈനികർക്ക് അംഗീകാരങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക നില മെച്ചപ്പെടും. തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റിവെക്കും.
കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2)
വളരെയധികം സന്തോഷിക്കാവുന്ന ഒരു കാലമാണ്. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. ഓഹരി ഇടപാടുകൾ ലാഭകരമാകും.പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
തുലാം:-( ചിത്തിര 1/2, ചോതി, വിശാഖം 3/4)
അംഗീകാരങ്ങളും ബഹുമതികളും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് മികച്ച കാലമാണ്. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. അവിചാരിതമായ തടസ്സങ്ങൾ നേരിടേണ്ടി വരാം. പങ്കാളിയുടെ സഹായം ലഭിക്കും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. വാഹനത്തിനായി അധികം ചിലവുകൾ വരും.
വൃശ്ചികം:-(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പൊതുവേ സന്തോഷകരമായ കാലമാണിത്. പരിശ്രമിക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.
അലസത ഒഴിവാക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിൽ സമാധാനം നിലനിൽക്കും.ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.
ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ വീടോ വാഹനമോ സ്വന്തമാക്കാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും. പിതാവിൽ നിന്നും ചില സഹായങ്ങൾ പ്രതീക്ഷി ക്കാം.അനാവശ്യ തർക്കങ്ങളും മറ്റും ഉണ്ടാവാതെ ശ്രദ്ധിക്കുക. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കണം. ഓഹരി ഇടപാടുകളിൽ കൂടുതൽ നേട്ടം ഉണ്ടാകും.ആരോഗ്യം തൃപ്തികരമാണ്.
മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പുതിയ വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കും.ലേഖകന്മാർക്കും സാഹിത്യകാരന്മാർക്കും കാലം അനുകൂലമാണ്. ദൈവാധനം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. ബന്ധു ജനങ്ങളുടെ സഹായം ലഭിക്കും.സ്വർണാ ഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ഭൂമി വാങ്ങാൻ അനുകൂലമായ സമയമാണ്.
കുംഭം:- (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
വീട്ടിൽ ശാന്തിയും സമാധാനവും സന്തോഷവും നിലനിൽക്കുന്ന കാലമാണ്. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. ഔദ്യോഗിക യാത്രകൾക്കും സാധ്യത കാണുന്നു. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. പൂർവിക സ്വത്ത് കൈവശം വന്നു ചേരാൻ ഇടയുണ്ട്. കാർഷിക രംഗത്തു നിന്ന് നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യ പരിചരണത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
പ്രതീക്ഷിക്കാത്ത യാത്രകൾ ചെയ്യേണ്ടതായി വരും. വരവിലും അധികമായ ചെലവുകൾ ഉണ്ടാകും.എതിർപ്പുകൾ ഒഴിവാ കും. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
