Asianet News MalayalamAsianet News Malayalam

Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

പലവിധ പ്രതിബന്ധങ്ങൾ ഉണ്ടാകാം. കർമ്മരംഗത്ത് നഷ്ടങ്ങൾ വർദ്ധിക്കും. സംരംഭങ്ങൾ തുടങ്ങാൻ അനുകൂല കാലമല്ല. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടാകണം. 

horoscope today 2022 feb 27  dr pb rajesh
Author
Trivandrum, First Published Feb 27, 2022, 6:10 AM IST

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും.പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ഏതുകാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. 

ഇടവം ( കാർത്തിക ¾, രോഹിണി, മകയിരം ½)

പഠനത്തിൽ പുരോഗതിയുണ്ടാകും. പ്രവർത്തനരംഗത്ത് ഗുണകരമായി  മാറ്റങ്ങൾ ഉണ്ടാകും.പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം½,തിരുവാതിര, പുണർതം ¾)

പലവിധ പ്രതിബന്ധങ്ങൾ ഉണ്ടാകാം. കർമ്മരംഗത്ത് നഷ്ടങ്ങൾ വർദ്ധിക്കും.  സംരംഭങ്ങൾ തുടങ്ങാൻ അനുകൂല കാലമല്ല. ഏതു കാര്യത്തിലും വളരെ ജാഗ്രത ഉണ്ടാകണം. 

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഭാഗികമായി നടക്കും. പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. ധനപരമായി  നേട്ടങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. 

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നതാണ്.  തൊഴിൽപരമായി വളരെ ഉയർച്ച കൈവരിക്കും. സാമ്പത്തിക പുരോഗതി വർദ്ധിക്കുകയും ചെയ്യും. ദീർഘ യാത്രകൾക്കായി ഒരുങ്ങും. 

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) 

അപ്രതീക്ഷിത തടസ്സങ്ങൾ ഉണ്ടാകും. ധനനഷ്ടവും കാര്യതടസ്സങ്ങൾക്കും സാധ്യത ഉണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. 

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് തടസ്സമുണ്ടാകും. യാത്രാക്ലേശവും അലച്ചിലും  ഉണ്ടാകാം.മന: പ്രയാസവും വർദ്ധിക്കും.ബന്ധുവിരോധവും ഉണ്ടാകാം. 

വൃശ്ചികം (വിശാഖം ¼, അനിഴം, കേട്ട) 

കർമ്മരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടത്തും. സാമ്പത്തികനില ഭദ്രമാണ്. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന് . ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. 

ധനു (മൂലം, പൂരാടം, ഉത്രാടം1/4)

പുതിയമേഖലയിൽ പ്രവവർത്തനം ആരംഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ലോട്ടറി പോലുള്ള ഭാഗ്യാനുഭവങ്ങൾ  ഉണ്ടാകും. വിദേശ തൊഴിലിനു ശ്രമിക്കുന്നവർക്ക് അത് സാധിക്കും. 

മകരം ( ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

സാമ്പത്തികസ്ഥിതി മെച്ചപ്പെടും വിദ്യാർത്ഥി കൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും ഉദ്ദേശിക്കുന്ന കാര്യങ്ങൾ അധികവും സാധിക്കും. കലാരംഗത്ത് ശോഭിക്കാൻ അവസരം ലഭിക്കും. 

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) 

ഗുണദോഷസമ്മിശ്രമായ കാലമാണ്. വിദേശ ത്തു ജോലി ചെയ്യുന്നവർ അതീവജാഗ്രത പാലിക്കുക. കുടുംബ ജീവിതം സന്തോഷകരമായിരിക്കും .സാമ്പത്തികനില ഭദ്രമാണ്. 

മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ധനപരമായി പുരോഗതി കൈവരിക്കും. വിദേശ തൊഴിലിനു ശ്രമിക്കുന്നവർക്ക്  അതു സാധിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും കുടുംബത്തിൽ സമാധാനം നിലനിൽക്കും.

തയ്യാറാക്കിയത്:
Dr. P.B. Rajesh 
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios