Asianet News MalayalamAsianet News Malayalam

Horoscope Today : ദിവസഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

കാർത്തിക, രോഹിണി, മകയിര്യം എന്നീ  നക്ഷത്രക്കാർക്ക് ഔദ്യോഗിക രംഗത്ത് ശോഭിക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്. 

horoscope today 2022 jan 13 dr pb rajesh
Author
Thiruvananthapuram, First Published Jan 13, 2022, 8:32 AM IST

മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യാത്രകൾ ഗുണകരമായി തീരും.

ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2) 

പല കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്തു തീർക്കാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഔദ്യോഗിക രംഗത്ത് ശോഭിക്കാൻ കഴിയും. ആരോഗ്യം തൃപ്തികരമാണ്. 

മിഥുനം: (മകയിര്യം1/2, തിരുവാതിര,  പുണർതം3/4)

ധാരാളം യാത്രകൾ ആവശ്യമായി വരും. ചിലവുകളും വർദ്ധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. 

കര്‍ക്കിടകം: (പുണർതം1/4, പൂയ്യം, ആയില്യം) 

കുറച്ചു കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല ദിവസം ആണ്. സാമ്പത്തിക നില മെച്ചപ്പെടും. തൊഴിൽരംഗത്ത് സമാധാനം നിലനിൽക്കും. 

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

തൊഴിൽരംഗത്ത് വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണ് ഇന്ന്. ചില എതിർപ്പുകൾ നേരിടേണ്ടി വരാം. ആരോഗ്യം സൂക്ഷിക്കുക. ദൈവാധീനം കൊണ്ട് പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കും. 

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2) 

ഔദ്യോഗികരംഗത്ത് അനുകൂലമായ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഭാഗ്യം തുണയ്ക്കുന്ന ദിവസമാണ് ഇന്ന്. എതിരാളികളെ വശത്താക്കാൻ സാധിക്കും. 

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)

ഇന്ന് ചില തടസ്സങ്ങൾ ഒക്കെ ഉണ്ടാവാൻ സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കത്തിനും ഇടയാകാം. മനക്ലേശം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങൾക്ക് നല്ല ദിവസമല്ല. 

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട) 

ഭാഗ്യം അനുകൂലമായ ദിവസമാണ് ഇന്ന്. സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. 

ധനു: (മൂലം, പൂരാടം, ഉത്രാടം) 

പൊതുവേ അലസത തോന്നുന്ന ദിവസമാണ്. മനക്ളേശത്തിന് സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ശത്രുക്കളിൽ നിന്നും ഉപദ്രവങ്ങൾ ഉണ്ടാവാനും ഇടയുണ്ട്.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

ഔദ്യോഗികരംഗത്ത് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. യാത്രകൾകൊണ്ട് പ്രയോജനം ഉണ്ടാകും. ബന്ധുക്കളെ സഹായിക്കേണ്ടതായി വരാം. വരുമാനം വർദ്ധിക്കും. 

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കും. ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക. പൂർവ്വികസ്വത്ത് കൈവശം വന്നു ചേരും. 

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
  
പ്രതീക്ഷിച്ച ചില സഹായങ്ങൾ  ലഭിക്കുന്ന ദിവസമാണിന്ന്. ബന്ധുക്കളോടൊപ്പം തീർത്ഥ യാത്ര നടത്താൻ സാധ്യതയുണ്ട്. ചിലവുകൾ വർദ്ധിക്കും. ആരോഗ്യത്തിൽ ഭയപ്പെടാനില്ല.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

 

Follow Us:
Download App:
  • android
  • ios