Asianet News MalayalamAsianet News Malayalam

Horoscope Today : ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ ?

മകം,പൂരം,ഉത്രം എന്നി നക്ഷത്രക്കാർക്ക് എല്ലാ കാര്യങ്ങളും ഉത്സാഹത്തോടു കൂടി ചെയ്തുതീർക്കാൻ സാധിക്കുന്ന ദിവസമാണ് ഇന്ന്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചുകിട്ടും. ആരോഗ്യം മെച്ചപ്പെടും.

horoscope today 2022 jan 22 dr pb rajesh
Author
Trivandrum, First Published Jan 22, 2022, 9:01 AM IST

മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)

ആഗ്രഹിക്കുന്ന പോലെ പലകാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്.  ഏറെക്കാലത്തിനു ശേഷം കുടുംബാംഗങ്ങളുമായി ഒത്തു ചേരാൻ അവസരമുണ്ടാകും. വരുമാനം വർദ്ധിക്കും. യാത്രകൾ ഗുണകരമായി തീരും.

ഇടവം: (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വീട് മോടി പിടിപ്പിക്കാൻ ആരംഭിക്കും. കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസയാത്രയിൽ പങ്കെടുക്കും. ചിലർക്ക് അസുഖബാധ ഉണ്ടാവാനും സാധ്യതയുണ്ട്. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ ഇല്ല. 

മിഥുനം:(മകയിരം 1/2, തിരുവാതിര, പുണർതം 3/4)  

കായിക മേഖലയിൽ ശോഭിക്കാൻ കഴിയും . പുതിയ ചില ബിസിനസ്സുകൾ ആരംഭിക്കാനും സാധ്യതയുണ്ട്. വീട്ടിൽ സമാധാനം നിലനിൽക്കും. 

കർക്കിടകം:(പുണർതം1/4,പൂയം,ആയില്യം)

സാമ്പത്തികനില മെച്ചപ്പെടും. സാഹിത്യകാരന്മാർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. പുതി യ കരാറുകളിൽ ഒപ്പുവെക്കും. ആരോഗ്യകാര്യ ത്തിൽ ഭയപ്പെടാനില്ല. 

ചിങ്ങം: (മകം,പൂരം,ഉത്രം1/4) 

 എല്ലാ കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്തുതീർക്കാൻ സാധിക്കുന്ന ദിവസമാണ് ഇന്ന്. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചുകിട്ടും. ആരോഗ്യം മെച്ചപ്പെടും.

കന്നി:  (ഉത്രം 3/4, അത്തം,ചിത്തിര 1/2)  

ലാഭം കിട്ടുന്ന പദ്ധതികളിൽ നിക്ഷേപിക്കാൻ സാധിക്കും.  നേരത്തെ നിശ്ചയിച്ച യാത്രകൾ നടത്താൻ സാധിക്കും. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ചിലർക്ക് പുതിയ വാഹനത്തിന് യോഗമുണ്ട്. 

തുലാം: ( ചിത്തിര 1/2, ചോതി, വിശാഖം 3/4)

സാമ്പത്തികമായി ഗുണകരമായ ദിവസമാണിന്ന്. എന്നാൽ കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാവാനിടയുണ്ട്. ചില ആരോപണങ്ങൾ കേൾക്കാനും ഇടയാകും. ദീർഘയാത്രകൾ കഴിവതും ഒഴിവാക്കുക. 

വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട)   

മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കും . മക്കളോടൊപ്പം സന്തോഷിക്കാനുള്ള അവസരങ്ങൾ ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും.

ധനു: (മൂലം, പൂരാടം, ഉത്രാടം) 

 പൊതുവേ ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകുന്ന ഒരു ദിവസമാണ് ഇന്ന് .വിദ്യാർത്ഥികൾ പരീക്ഷയിൽ കഷ്ടിച്ച് വിജയിക്കും. അപേക്ഷിച്ച് വായ്പ അനുവദിച്ച് കിട്ടും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക . 

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2) 

പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന ദിവസമാണിന്ന്. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.അപകടസാധ്യതയുള്ള യാത്രകൾ ഒഴിവാക്കുക. പണമിടപാടുകളും ശ്രദ്ധിക്കുക. 

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4) 

അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാക്കാൻ ഇന്ന് സാധിക്കും . നിയമ പ്രശ്നങ്ങളും മറ്റും രമ്യമായി പരിഹരിക്കാൻ കഴിയും. കുടുംബ ജീവിതം സന്തോഷകരമാകും. വരുമാനം വർദ്ധിക്കാനുളള അവസരങ്ങൾ വന്നു ചേരും.

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പല കാര്യങ്ങളിലും അലസത തോന്നുന്ന ദിവസമാണിന്ന്. നിസ്സാര രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട് . ചിലവുകൾ വർദ്ധിക്കാനും ഇടയുണ്ട് .ദീർഘയാത്രകൾ ഗുണകരമായി തീരും.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

 

Follow Us:
Download App:
  • android
  • ios