Asianet News MalayalamAsianet News Malayalam

Horoscope Today : ദിവസഫലം: ഇന്ന് നിങ്ങൾക്കെങ്ങനെ ?

വിശാഖം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാർക്ക്  പൊതുവേ  ഗുണകരമായ ദിവസമാണ് ഇന്ന്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. 

horoscope today 2022 jan 25 dr pb rajesh
Author
Thiruvananthapuram, First Published Jan 25, 2022, 8:44 AM IST

മേടം: (അശ്വതി, ഭരണി, കാർത്തിക1/4)

പുതിയ ചില സഹകരണ കരാറുകളിൽ ഏർപ്പെടും. സുഹൃത്തുക്കളുമായി ഒത്തുചേരും. കുടുംബജീവിതം സന്തോഷകരമാണ്. യുവാക്കളുടെ വിവാഹം തീരുമാനിക്കും. 

ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)

ഇന്നും അദ്ധ്വാന ഭാരത്തിന് കുറവുണ്ടാകില്ല. ഭാഗ്യദോഷം കൊണ്ട് ചില കാര്യങ്ങൾ നടക്കാതെ പോകാനും സാധ്യതയുണ്ട്. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. പൊതുവേ ഉത്സാഹക്കുറവ് തോന്നും. 

മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4) 

വരുമാനം വർദ്ധിക്കും. ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കുകയും ചെയ്യും. ചിലർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ  മികച്ച വിജയം നേടും. 

കർക്കിടകം: (പുണർതം1/4, പൂയം, ആയില്യം)

കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഉദ്യോഗാർഥികൾക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. യാത്രകൾകൊണ്ട് നേട്ടമുണ്ടാകും. പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും.

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

നേരത്തെ ചെയ്ത നിക്ഷേപങ്ങളിൽ നിന്നും നല്ല നേട്ടങ്ങൾ പ്രതീക്ഷിക്കാം. ചെറിയ അഭിപ്രായഭിന്നതകൾ ദമ്പതികൾ തമ്മിൽ ഉണ്ടാകാൻ ഇടയുണ്ട്. സാമ്പത്തികനില ഭദ്രമാണ്. ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. 

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)

പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. പുതിയ ബിസിനസുകൾ ആരംഭിക്കും. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.

തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്യാൻ സാധിക്കുന്ന ദിവസമാണിന്ന്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ചിലർക്ക് പുതിയ പ്രതീക്ഷകൾ ലഭിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. 

വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)  

ചെറിയ യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. പൊതുവേ  ഗുണകരമായ ദിവസമാണ് ഇന്ന്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും.

ധനു: (മൂലം, പൂരാടം, ഉത്രാടം1/4)

ഒരുപാട് വരുമാനം ഇന്ന് പ്രതീക്ഷിക്കാം. ആഗ്രഹിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും. പല തടസ്സങ്ങളെയും നിഷ്പ്രയാസം തരണം ചെയ്യാൻ കഴിയും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല.

മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2) 

സുഹൃത്തുക്കളുമൊത്ത് ചില ബിസിനസ്സുകൾ ആരംഭിക്കും. സാമ്പത്തിക നില തൃപ്തികരമായിരിക്കും. മനസ്സമാധാനത്തോടെ പലതും ചെയ്യാൻ സാധിക്കും. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും.  

കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4) 

തർക്കങ്ങളും വഴക്കുകളും രമ്യമായി പരിഹരിക്കാൻ സാധിക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെടും. പല വഴികളിലൂടെ പണംവന്നുചേരും. വിശേഷ വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കും.

മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്  ഇതൊരു മോശം ദിവസമായി കണക്കാക്കാം. പല കാര്യങ്ങൾക്കും തടസ്സങ്ങളുണ്ടാകും. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. എതിരാളികളെ സൂക്ഷിക്കുക.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

 

Follow Us:
Download App:
  • android
  • ios