Asianet News MalayalamAsianet News Malayalam

Horoscope Today : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?

കാർത്തിക, രോഹിണി ,മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് ഏറെ ദിവസങ്ങൾ കാത്തിരുന്ന ചില സന്തോഷകാര്യങ്ങൾ നടക്കും. സാമ്പത്തികനില മെച്ചപ്പെടും. 
 

horoscope today 2022 january 8 dr pb rajesh
Author
Trivandrum, First Published Jan 8, 2022, 6:05 AM IST

മേടം: (അശ്വതി,ഭരണി,കാർത്തിക 1/4) 

കുടുംബത്തോടൊപ്പം ഉല്ലാസയാത്ര ചെയ്യും. വാഹനത്തിനായി കൂടുതൽ പണം ചിലവാക്കും. 

ഇടവം: (കാർത്തിക3/4രോഹിണി,മകയിര്യം1/2)

ഏറെ ദിവസങ്ങൾ കാത്തിരുന്ന ചില സന്തോഷ കാര്യങ്ങൾ നടക്കും. സാമ്പത്തികനില മെച്ചപ്പെടും. 

മിഥുനം: (മകയിര്യം1/2,തിരുവാതിര, പുണർതം3/4)

തൊഴിൽ രംഗത്തും ബിസിനസ് രംഗത്തും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

കര്‍ക്കിടകം:(പുണർതം 1/4, പൂയ്യം,ആയില്യം) 

പ്രയത്നങ്ങൾക്ക് അനുസൃതമായി ഫലം ലഭിക്കുന്ന ദിവസമാണിന്ന്. ഇന്ന് ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. 

ചിങ്ങം: (മകം, പൂരം, ഉത്രം1/4) 

പുതിയ കാര്യങ്ങളൊന്നും ഇന്ന് ചെയ്യാതിരിക്കുക. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക.

കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2) 

കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ് ഇന്ന്. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. 

തുലാം: (ചിത്തിര 1/2,ചോതി, വിശാഖം 3/4)

ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. മനക്ലേശത്തിനും സാധ്യതയുണ്ട്.

വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട) 

പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. 

ധനു: (മൂലം, പൂരാടം,ഉത്രാടം) 

കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും എല്ലാം നിലനിൽക്കുന്ന ദിവസമാണിന്ന്. യാത്രകൊണ്ട് നേട്ടമുണ്ടാകും. 

മകരം: (ഉത്രാടം3/4,തിരുവോണം, അവിട്ടം1/2) 

പ്രതീക്ഷിച്ചിരുന്ന സഹായങ്ങളെല്ലാം ലഭിക്കുന്ന ദിവസമാണിന്ന്. കുടുംബജീവിതം സന്തോഷകരമാകും. 

കുംഭം: (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി  3/4)

മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കുന്ന ദിവസമാണ് ഇന്ന്. 

മീനം: (പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന ദിവസമാണിന്ന് .പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

Follow Us:
Download App:
  • android
  • ios