Asianet News MalayalamAsianet News Malayalam

Today Horoscope : ദിവസഫലം : ഇന്ന് നിങ്ങൾക്ക് എങ്ങനെ?

ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. ചിലവുകൾ വർദ്ധിക്കും. 

Horoscope Today Astrological prediction April 11 2022
Author
Trivandrum, First Published Apr 11, 2022, 8:50 AM IST

മേടം:-(അശ്വതി, ഭരണി, കാർത്തിക 1/4)

പൊതുവേ ഗുണകരമായ ദിവസമാണിന്ന്. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. 

ഇടവം:-(കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ഗൃഹോപകരണങ്ങൾ വാങ്ങിക്കും.വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ബന്ധുക്കളുടെ സഹായം ലഭി ക്കും.ചിലവുകൾ വർദ്ധിക്കും. 

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

കുടുംബ ജീവിതത്തിലെ തൃപ്തികരമാകും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്ര ശസ്തിയും അംഗീകാരവും ലഭിക്കും. എതി രാളികളെ വശത്താക്കും 

കർക്കടകം:-(പുണർതം 1/4, പൂയം, ആയില്യം)

പൊതുവെ ഗുണകരമായ ദിവസമാണിന്ന്. പുതിയ വാഹനം സ്വന്തമാക്കും. ഉദ്യോഗാർത്ഥി കൾക്ക് ജോലി ലഭിക്കും. ബന്ധുക്കളുടെ സ ഹായം പ്രതീക്ഷിക്കാം. 

ചിങ്ങം:-(മകം, പൂരം, ഉത്രം1/4 )

കലാരംഗത്തെ  പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും.സാമ്പത്തിക നിലമെച്ചപ്പെടും. പഠനത്തിൽ മികവ് തെളിയിക്കും. 

കന്നി:-( ഉത്രം 3/4, അത്തം, ചിത്തിര1/2 )

ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. കുടുംബജീവിതം സന്തോഷ പ്രദമായിരിക്കും. ചിലവുകൾ നിയന്ത്രിക്കും.സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കും. 

തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)

മേലധികാരിയുടെ പ്രശംസ നേടും.വിദേശയാ ത്രയ്ക്ക് അവസരം ലഭിക്കും. ഉപരിപഠനത്തിന് അനുകൂല സമയം.ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. 

വൃശ്ചികം:-(വിശാഖം1/4 , അനിഴം, തൃക്കേട്ട )

പ്രതീക്ഷിക്കുന്നപോലെ ചില കാര്യങ്ങൾ നട ക്കും.വലിയ സാമ്പത്തിക നേട്ടമുണ്ടാകും. വി ദ്യാർത്ഥകൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും.സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും. 

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)

കുടുംബ ജീവിതം സന്തോഷകരമാകും. സാഹിത്യകാരന്മാർക്ക്  അംഗീകാരങ്ങൾ ലഭിക്കും എല്ലാ കാര്യങ്ങളിലും ഉണർവും ഉന്മേഷവും അനു ഭവപ്പെടും. പഠന യാത്രകൾക്ക് സാധ്യതയുണ്ട്. 

മകരം:-(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

സഹോദരനുമായി അഭിപ്രായഭിന്നത ഉണ്ടാകും. ആഗ്രഹിച്ച സ്ഥംല മാറ്റ ഉത്തരവ് കിട്ടും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും.എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും.

കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ദാമ്പത്യജീവിതം സന്തോഷകരമാണ്.സ്ഥാനക്കയറ്റം ലഭിക്കും. പുതിയ സംരംഭം തുടങ്ങാൻ അനുകൂലമായ ദിവസമാണ്. മംഗളകർമങ്ങളിൽ പങ്കെടുക്കും. 

മീനം (പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)  

ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.സാമ്പത്തിക വ്യയം വർദ്ധിക്കും.പരീക്ഷകളിൽ മികച്ച വിജയം നേടും.എതിരാളികളുടെ ഉപദ്രവങ്ങളുണ്ടാകാം.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios