Asianet News MalayalamAsianet News Malayalam

Today Horoscope : ദിവസഫലം: ഇന്ന് നിങ്ങൾക്ക് എങ്ങനെ?

സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പരീക്ഷകളിൽ മികച്ച വിജയം നേടും. 

Horoscope Today Astrological prediction  April 7 2022
Author
Trivandrum, First Published Apr 7, 2022, 8:48 AM IST

മേടം:-(അശ്വതി, ഭരണി, കാർത്തിക1/4)

പ്രതിസന്ധികൾ തരണം ചെയ്യും. സ്ഥല വിൽപ്പന നടക്കും.നന്നായി സംസാരിച്ച് ചില കാര്യങ്ങൾ നേടി എടുക്കും.ധനസ്ഥിതി തൃപ്തികരമാണ്. 

ഇടവം:-(കാർത്തിക3/4 രോഹിണി, മകയിരം1/2)

സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്ര ദ്ധിക്കുക. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പരീക്ഷകളിൽ മികച്ച വിജയം നേടും. 

മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം3/4) 

പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാണ്.പങ്കാളിയുമായി അഭിപ്രായ വിത്യാസം ഉണ്ടാകും. 

കർക്കടകം:-(പുണർതം1/4 പൂയം ,ആയില്യം)

സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്.പുതിയ സംരംഭം തുടങ്ങാൻ അനുകൂലസമയമാണ്. മംഗള കർമങ്ങളിൽ പങ്കെടുക്കും.വരുമാനം വർദ്ധിക്കും. 

ചിങ്ങം:- (മകം. പൂരം, ഉത്രം1/4)

എല്ലാരീതിയിലും ഗുണകരമായ ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പരീക്ഷയിൽ മികച്ച വിജയം നേടും. സാഹിത്യ രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. 

കന്നി:-(ഉത്രം3/4 അത്തം, ചിത്തിര 1/2)

സന്തോഷകരമായ  സന്ദേശങ്ങൾ ലഭിക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പലവിധത്തിൽ ധനാഗമം ഉണ്ടാകും. 

തുലാം:-(ചിത്തിര1/2 ചോതി, വിശാഖം3/4) 

സഹോദര സഹായം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസാഹം വർദ്ധി ക്കും. മികച്ച പ്രവർത്തനത്തിന് അംഗീകാരം ലഭിക്കും. 

വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)

കർമ്മരംഗത്ത് അനുകൂലമായ പലമാറ്റങ്ങളും ഇന്നു പ്രതീക്ഷിക്കാം. പഠനത്തിൽ അഭിവൃദ്ധി ഉണ്ടാകും.സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വരുമാനം തൃപ്തികരമാണ്. 

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4) 

ഒരുപാട് കാലമായ ആഗ്രഹങ്ങൾ നിറവേറും. സന്തോഷകരമായ ഒരു വാർത്തകൾ എത്തി ച്ചേരും. കൂടുതൽ വരുമാനം ഉണ്ടാകും. ദീർഘ യാത്രയ്ക്കും സാധ്യത ഉണ്ട്. 

മകരം:-(ഉത്രാടം3/4 തിരുവോണം, അവിട്ടം1/2)

മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.ആധുനിക ഗൃഹോപകരണങ്ങൾവാങ്ങിക്കും.ആരോഗ്യം തൃപ്തികരമാണ്.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 

കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി 3/4)

തൊഴിൽ രംഗത്ത് പുരോഗതിയുണ്ടാകും. ആരോഗ്യം മെച്ചമാകും.പുണ്യ പ്രവർത്തികൾ ചെയ്യും. കുടുംബത്ത് ഐശ്വര്യം ഉണ്ടാകും. ദാ മ്പത്യജീവിതം സന്തോഷകരമാകും. 

മീനം:-(പൂരുരുട്ടാതി1/4, ഉത്രട്ടാതി,ഉത്രിട്ടാതി,രേവതി )

പങ്കാളിയുടെ ആരോ​ഗ്യം ശ്രദ്ധിക്കുക. ചലചിത്ര രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശോഭിക്കം.പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant

Follow Us:
Download App:
  • android
  • ios